Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷത്തെ കണ്ടു പഠിക്കണം; ഉത്തരേന്ത്യന്‍ മാതൃക കേരളത്തില്‍ വിലപോകില്ല; ബിജെപിയോട് ആര്‍എസ്എസ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന പരാജയമാണ് ഇത്തവണ ബിജെപിയെ തേടിയെത്തിയത്. പല സീറ്റുകളും ബിജെപി പ്രതീക്ഷിച്ചെങ്കിലും കയ്യിലുള്ള നേമം പോലും നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഏറെ പ്രതീക്ഷ വച്ചിരുന്ന പാലക്കാട്, തൃശൂര്‍ സീറ്റുകളിലും ബിജെപിക്ക് ശോഭിക്കാനായില്ല.

എന്നാല്‍ ഇപ്പോഴിതാ ബിജെപിക്ക് ചില കാര്യങ്ങളില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ്. വടക്കെ ഇന്ത്യയിലെ പ്രവര്‍ത്തനം കേരളത്തില്‍ വില പോകില്ലെന്നാണ് ആര്‍എസ്എസ് കേസരി വാരികയിലൂടെ നല്‍കുന്ന മുന്നറിയിപ്പ്. വിശദാംശങ്ങളിലേക്ക്...

ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ വില പോകില്ല

കേരളത്തില്‍ വില പോകില്ല

കോണ്‍ഗ്രസ് മുക്തമെന്നത് യാഥാര്‍ത്ഥ്യ്തിലേക്കെന്ന് വിലയിരുത്തുമ്പോഴും ഉത്തരേന്ത്യന്‍ മാതൃകയിലുള്ള പ്രവര്‍ത്തനം കേരളത്തില്‍ വിലപോകില്ലെന്നാണ് ആര്‍എസ്എസ് കേസരി വാരികയിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. ഇടതുപക്ഷം അവരുടെ ശക്തി കേന്ദ്രങ്ങള്‍ എങ്ങനെയാണ് പോറ്റി വളര്‍ത്തുന്നത് എങ്ങനയെന്ന് പഠിക്കണമെന്നും വാരിയില്‍ ആര്‍എസ്എസ് പറയുന്നു.

കേരളത്തില്‍ ഹിന്ദുരാഷ്ട്രം വളരില്ല

കേരളത്തില്‍ ഹിന്ദുരാഷ്ട്രം വളരില്ല

കോണ്‍ഗ്രസിന്റെ സംസ്‌കാരത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ ഹിന്ദുരാഷ്ട്രം വളരില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേസരിയില്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ലേഖനത്തിലാണ് ഈ വിലയിരുത്തലുകളും ഉപദേശവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളും ലേഖനത്തില്‍ വിശദീകരിക്കുന്നു.

കോണ്‍ഗ്രസിന് ജനസ്വാധീനം നഷ്ടപ്പെട്ടു

കോണ്‍ഗ്രസിന് ജനസ്വാധീനം നഷ്ടപ്പെട്ടു

ആരോഗ്യപരമായ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത് അനഭിലക്ഷണിയമോ എന്നത് തര്‍ക്ക വിഷയമായി തുടരുകയാണ്. എന്നാല്‍ അത് ചരിത്രപരമായ അനിവാര്യതയാണെന്ന സന്ദേശമാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നല്‍കുന്നതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിന് ജനസ്വീധീനം നഷ്ടപ്പെട്ടെന്നും ലേഖനത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് അപ്രസ്‌ക്തമായി

കോണ്‍ഗ്രസ് അപ്രസ്‌ക്തമായി

ക്രിസ്ത്യന്‍, മുസ്ലീം ഭൂരിപക്ഷങ്ങളിലേക്ക് എല്‍ഡിഎഫ് കടന്നുവന്നതോടെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അപ്രസ്‌ക്തമായി. സിപിഎം തങ്ങളുടെ വക്താക്കളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മുസ്ലീം സ്വത്വത്തെ ഉള്‍ക്കൊണ്ടിരുന്നു. പിണറായി വിജയനെ ഇരട്ടച്ചങ്കനായും ക്യാപ്റ്റനായും ഉയര്‍ത്തിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു നേതാവില്ലാതെ യുദ്ധത്തിനിറങ്ങി.

കേരളവും കോണ്‍ഗ്രസ് മുക്തമാവും

കേരളവും കോണ്‍ഗ്രസ് മുക്തമാവും

ഇന്നത്തെ ഈ സാഹചര്യത്തില്‍ കേരളവും കോണ്‍ഗ്രസ് മുക്തമാകാനുള്ള സാധ്യതയുണ്ട്. അതിനുള്ള പദ്ധതി ഇടതുമുന്നണി തയ്യാറാക്കിയിട്ടുണ്ടെന്നും ലേഖനത്തില്‍ ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. സമുദായ സംഘടനകളുടെ പിന്നില്‍ നിന്നുള്ള കുത്തിനെ അതിജീവിച്ചാലേ ഹിന്ദു രാഷ്ട്രീയത്തിന് ഭാവിയുണ്ടാകുമെന്ന് ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

മഹാമാരിക്കാലത്ത്

മഹാമാരിക്കാലത്ത്

ഈ മഹാമാരിക്കാലത്ത് സര്‍ക്കാര്‍ കരുതലെടുക്കുന്നു എന്ന പ്രതീതി ജനങ്ങളുടെ മനസിലുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. കിറ്റും ക്ഷേമപെന്‍ഷനും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ശതമാനം ആളുകളെയും എല്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കാര്യങ്ങളൊക്കെ സര്‍ക്കാരിന്റെ അഴിമതികളുടെ പരമ്പര സ്വാധീനിക്കുന്നത് തടഞ്ഞു.

ഹിന്ദു ഭീകരതയെ ഉയര്‍ത്തിക്കാട്ടി

ഹിന്ദു ഭീകരതയെ ഉയര്‍ത്തിക്കാട്ടി

കേരളത്തില്‍ ഇല്ലാത്ത ഹിന്ദു ഭീകരതെയ ഉയര്‍ത്തിക്കാട്ടി. പാറശ്ശാല മുതല്‍ കാസര്‍കോട് വരെ മുസ്ലീം ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടായെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. പിആര്‍ വര്‍ക്കില്‍ കേന്ദ്രീകരിച്ച ശൈലി കേരളത്തില്‍ ഉണ്ടായെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഹിന്ദു ഫാസിസം എന്ന ഇടത് പ്രചരണത്തിന് ബദല്‍ പ്രചാരമം ഉണ്ടായില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.

 എന്‍ഡിഎയുടെ വോട്ട്

എന്‍ഡിഎയുടെ വോട്ട്

നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വോട്ട് കൊല്ലം പാലക്കാട് ജില്ലകളില്‍ മാത്രമാണ് നിലനിര്‍ത്താനായത്. ഘടകകക്ഷികളെ ഏകീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ഘടകകക്ഷികളെ എങ്ങനെ ശ്രദ്ധിക്കേണ്ടതെന്നറിയാന്‍ രാമായണത്തിലെ കിഷ്‌കിന്ധകാണ്ഡം വായിക്കണം.

അനുകൂല സാഹചര്യം

അനുകൂല സാഹചര്യം

സംസ്ഥാനത്ത് അനുകൂല സാഹചര്യമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി രഹിത വികസനത്തെ തുറന്നുകാട്ടാനോ , കേന്ദ്രസര്‍ക്കാരിന്റെയും നരേന്ദ്ര മോദിയുടെ അഴിമതി രഹിത വികസന ഭരണത്തെ മാതൃകയായി ഉയര്‍ത്തിക്കാട്ടാനോ കഴിഞ്ഞില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    പിണറായി ഹമാസ് തീവ്രവാദികളുടെ കസ്റ്റഡിയിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+