Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്ഡ് കോള്‍ അടിച്ചാല്‍ അംഗത്വം തരാമെന്ന് വി മുരളീധരന്‍, അതിനില്ലെന്ന് കെ രാമന്‍പിള്ള

തിരുവനന്തപുരം: വി മുരളീധരന്‍ പ്രസിഡന്റായി ഇരിക്കുന്നിടത്തോളം ബിജെപിയിലേക്കില്ലെന്ന് കെ രാമന്‍പിള്ള. താല്‍ക്കാലികമായി പ്രസിഡന്റ് പദവിയിലെത്തിയ മുരളീധരന്‍ ആറുവര്‍ഷമായി ആ സ്ഥാനത്തു തുടരുന്നു എന്നത് അത്ഭുതകരമാണ്. അവിഹിത മാര്‍ഗത്തിലൂടെയാണ് മുരളീധരന്‍ പദവികളോരോന്നായി നേടി എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പിപി മുകുന്ദനെയും കെ രാമന്‍പിള്ളയേയും പാര്‍ട്ടിയിലെടുക്കുന്നതിനെ പറ്റി വി മുരളീധരന്‍ പ്രസ്താവന ഇറക്കിയിരുന്നു. 'പാര്‍ട്ടിയില്‍ ആര്‍ക്കും അംഗമാകാം ഒരു മിസ്ഡ് കോളടിക്കേണ്ട കാര്യമേയുള്ളൂ. പിപി മുകുന്ദനും കെ രാമന്‍പിള്ളയ്ക്കും ഇതേ മാര്‍ഗ്ഗം പിന്‍തുടരാം. താനും മിസ്ഡ് കോളടിച്ചു തന്നെയാണ് പാര്‍ട്ടി അംഗത്വം എടുത്തിട്ടുള്ളത്'.

bjp

ഈ പ്രസ്താവനയാണ് കെ രാമന്‍പിള്ളയെ ചൊടുപ്പിച്ചിരിക്കുന്നത്. മുരളീധരന്റെ മിസ്ഡ് കോള്‍ പരാമര്‍ശം തീര്‍ത്തും അപഹാസ്യമാണ്. മുരളീധരന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം താന്‍ പാര്‍ട്ടിയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ രാമന്‍പിള്ളയേയും പിപി മുകുന്ദനേയും തിരികെ കൊണ്ടു വരാനായി കേന്ദ്ര നേത്യത്വം ഇടപെടുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് അത് നിഷേധിച്ചു കൊണ്ട് വി മുരളീധരന്‍ രംഗത്തെത്തിയത്. പിപി മുകുന്ദനിപ്പോള്‍ പാര്‍ട്ടി അംഗമല്ല. അത്തരമൊരാളെ കേന്ദ്രനേത്യത്വം എങ്ങനെ നേത്യത്വത്തിലെടുക്കാനാണ്. ഇതിനായി ദേശീയ നേത്യത്വം ഇടപെട്ടതായി അറിയില്ലെന്നും മുരളീധരന്‍ പറയുന്നു.

അതേസമയം മുതിര്‍ന്ന നേതാക്കളെ ബിജെപി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിള്ളയും രംഗത്തെത്തി. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പെടാപ്പാട് പെടുന്ന ബിജെപിക്ക് പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍ തലവേദനയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+