കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500, 1000 നോട്ടുകള്‍ മാറാന്‍ അനുവദിക്കണം: സഹകരണ സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു

കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ മാറി നല്‍കാന്‍ അനുവദിക്കണമെന്ന് സംസ്ഥാനത്തെ സഹകരണ സംഘം ബാങ്കുകള്‍.

  • By Desk
Google Oneindia Malayalam News

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ മാറി നല്‍കാന്‍ അനുവദിക്കണമെന്ന് സംസ്ഥാനത്തെ സഹകരണ സംഘം ബാങ്കുകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് സഹകരണ സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ആര്‍ബിഐ ഇക്കാര്യത്തില്‍ വിവേചനപരമായിട്ടാണ് ഇടപെടുന്നതെന്നാണ് സഹകരണ സംഘങ്ങളുടെ പരാതി.

ബാങ്കിംഗ് റഗുലേറ്ററി ആക്ട് പ്രകാരംമാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സഹകരണ സംഘങ്ങളില്‍ ദേശസാല്‍കൃത ബാങ്കുകളെക്കാള്‍ നിക്ഷേപമുണ്ട്. നിക്ഷേപകര്‍ക്ക് പണം മാറി നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിന് അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

indian-currency

സഹകരണ സംഘങ്ങള്‍ക്ക് എടിഎം കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഇല്ല. ഈ സാഹചര്യത്തില്‍ 500 ന്റെയോ 1000 ന്റെയോ നോട്ട് മാറിവാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് മറ്റുമാര്‍ഗമൊന്നുമില്ല. അതുകൊണ്ട് നോട്ടുകള്‍ മാറി നല്‍കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ആയിരം അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ചതോടെ ഇടപാടുകാരില്‍ നിന്ന് സ്വീകരിക്കുന്ന പഴയ നോട്ടുകള്‍ പ്രാഥമിക സഹകരണ സംഘങ്ങളും ജില്ലാ സഹകരണ ബാങ്കുകളും അവയ്ക്ക് അക്കൗണ്ടുളള ബാങ്കുകളില്‍ നിക്ഷേപിക്കാനായിരുന്നു റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം.

മതിയായ രേഖകള്‍ ഇല്ലാതെ വന്‍തോതില്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപം ഉണ്ടെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ സംഘങ്ങളെ ഉപയോഗിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നതോടെയാണ് ഈ നിര്‍ദ്ദേശം വന്നത്,.

എന്നാല്‍ നോട്ടുകള്‍ മാറി നല്‍കാന്‍ സഹകരണ ബാങ്കുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ആര്‍ബിഐയ്ക്കും സംസ്ഥാന സര്‍ക്കാര്‍ കത്ത് അയച്ചിരുന്നു. പക്ഷേ റിസര്‍വ്വ് ബാങ്ക് ഈ ആവശ്യം അംഗീകരിച്ചില്ല. സഹകരണ ബാങ്കുകള്‍ക്ക് നോട്ട് ബാറാന്‍ അനുമതി നല്‍കാത്തതിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

English summary
Note ban cooperative societies give petition to high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X