കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പ്രതിസന്ധിയിലേക്കോ? 2000 കോടിയുടെ വരുമാന നഷ്ടമെന്ന് തോമസ് ഐസക്,ശമ്പളവും പെന്‍ഷനും അവതാളത്തില്‍

കേരളത്തിന് 2000 കോടി രൂപയുടെ നികുതി വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഐസക് പറയുന്നു. നോട്ട് നിരോധനത്തിനു പിന്നാലെ ഒരാഴ്ച കൊണ്ട് കച്ചവടങ്ങള്‍ നാലിലൊന്നായി കുറഞ്ഞുവെന്നും ഐസക് വ്യക്തമാക്കുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : രാജ്യത്ത് നോട്ട് നിരോധനം നിലവില്‍ വന്ന് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. കള്ളപ്പണം തടയാന്‍ കൊണ്ടു വന്ന നടപടിയായതിനാല്‍ ജനങ്ങള്‍ ഇതിനോട് സഹകരിക്കുന്നുണ്ട്. എന്നാല്‍ നടപടി കേരളത്തിന് വന്‍ നഷ്ടമുണ്ടാക്കുമെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറയുന്നത്. നോട്ട് നിരോധനത്തിലൂടെ കേരളത്തിന്റെ വരുമാനത്തില്‍ കോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

കേരളത്തിന് 2000 കോടി രൂപയുടെ നികുതി വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഐസക് പറയുന്നു. നോട്ട് നിരോധനത്തിനു പിന്നാലെ ഒരാഴ്ച കൊണ്ട് കച്ചവടങ്ങള്‍ നാലിലൊന്നായി കുറഞ്ഞുവെന്നും ഐസക് വ്യക്തമാക്കുന്നു.ഇത് ശമ്പളം, ക്ഷേമ പെന്‍ഷന്‍ എന്നിവയെ ബാധിക്കുമെന്നും ഐസക്കിന്റെ മുന്നറിയിപ്പ്. ലോട്ടറി മേഖലയ്ക്ക് നഷ്ടം 300 കോടി രൂപയുടെയും കെഎസ്എഫ്ഇക്ക് 600 കോടി രൂപയുടെയും നഷ്ടമുണ്ടായെന്നും അദ്ദേഹം.നികുതി ഇനത്തില്‍ വന്നിരിക്കുന്ന നഷ്ടം വന്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചനകള്‍.

സ്തംഭനാവസ്ഥ

സ്തംഭനാവസ്ഥ

നോട്ട് നിരോധനത്തിനു പിന്നാലെ സംസ്ഥാനത്ത് വ്യാപാര മേഖല സ്തംഭിച്ചിരിക്കുകയാണ്. ചില്ലറയുടെ അഭാവം മൂലം വ്യാപാരങ്ങളൊന്നും തന്നെ നടക്കുന്നില്ല. നോട്ട് നിരോധനത്തിനു പിന്നാലെ പുതിയ 2000 രൂപ പുറത്തിറക്കിയെങ്കിലും ഇത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. 500, 100 രൂപ നോട്ടുകളുടെ കുറവ് വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

 300കോടി നഷ്ടമെന്ന് സൂചന

300കോടി നഷ്ടമെന്ന് സൂചന

നോട്ട് നിരോധനത്തിനു പിന്നാലെ സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനയും തടസപ്പെട്ടിരിക്കുകയാണ്. ലോട്ടറി മേഖലയ്ക്ക് 300 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഐസക് പറയുന്നത്. പ്രതിസന്ധി മൂലം അടുത്തയാഴ്ചത്തെ ലോട്ടറി വില്‍പ്പന തന്നെ റദ്ദാക്കിയിരിക്കുകയാണ്. ഇത് നി രവധി ലോട്ടറി വില്‍പ്പനക്കാര്‍ക്ക് തിരിച്ചടിയാകുന്നു.

 വന്‍ നഷ്ടം

വന്‍ നഷ്ടം

നോട്ട് നിരോധനം സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ മദ്യ മേഖലയ്ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. ചില്ലറക്ഷാമം മൂലം മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 50 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 28 കോടി രൂപയാണ് പ്രതിദിനം ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നുള്ള വരുമാനം. എന്നാല്‍ നോട്ട് നിരോധനം വന്ന അടുത്ത ദിവസം വരുമാനം 18 കോടിയായി കുറഞ്ഞിരുന്നു.

പരിഹരിക്കാന്‍ മാസങ്ങള്‍

പരിഹരിക്കാന്‍ മാസങ്ങള്‍

നോട്ട് നിരോധനത്തിനു പിന്നാലെ സിനിമ, നിര്‍മാണ മേഖല എന്നിവ പ്രതിസന്ധിയിലായിരുന്നു. ചില്ലറ ഇല്ലാത്തതിനാല്‍ സിനിമ കാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ഒരു പരിധിയിലധികം പണം പിന്‍വലിക്കാന്‍ കഴിയാത്തതു കാരണം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍ാകാനുള്ള ബുദ്ധിമുട്ട് കാരണം നിര്‍മാണപ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. നിലവില്‍ ഉണ്ടായിരിക്കുന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് വിവരം. സ്വര്‍ണ വിപണിയെയും നോട്ട് നിരോധനം ബാധിച്ചിപിക്കുകയാണ്.

 കേന്ദ്രത്തിന്റെ നികുതി വിഹിതം കുറയും

കേന്ദ്രത്തിന്റെ നികുതി വിഹിതം കുറയും

സംസ്ഥാനത്തിന്റെ വരുമാനം കുറയുന്നതു മൂലം ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് തടസമാകും. കൂടാതെ ക്ഷേമ പെന്‍ഷനുകളെയും ഇത് ബാധിക്കും. കേന്ദ്രം മാസംതോറും നല്‍കുന്ന നികുതി വിഹിതം പകുതായായി കുറഞ്ഞിരിക്കുകയാണ്. സംസ്ഥാനം ചെലവു ചുരുക്കല്‍ നടപടിയിലേക്ക് കടക്കേണ്ടി വരുമെന്നാണ് സൂചനകള്‍.

 ജീവനക്കാര്‍ പ്രതിസന്ധിയില്‍

ജീവനക്കാര്‍ പ്രതിസന്ധിയില്‍

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുണ്ടായിരിക്കുന്ന സമാന പ്രതിസന്ധി സ്വകാര്യ മേഖലയ്ക്കുമുണ്ട്. പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരോട് പല സ്ഥാപനങ്ങളും അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Financial minister Thomas Issac says note ban affect state's income. lost 2000 crores.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X