കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം കാരണം സംസ്ഥാന സര്‍ക്കാറിന് വന്‍ നഷ്ടം; നികുതി വരുമാനം കുത്തനെ കുറഞ്ഞു

നോട്ട് നിരോധനം പ്രാബല്യത്തിലായ നവംബറില്‍ 2746.51 കോടി രുപയായി ഇടിഞ്ഞു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധനം മൂലം കേരളത്തിന് വന്‍ നഷ്ടം. നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ നികുതി വരുമാനം കുത്തനെ ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. 838.92 കോടി രൂപയാണ് നവംബറില്‍ ഉണ്ടായത്. കറന്‍സി നോട്ടിന്റെ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമായതോടെ വ്യാപാര സ്ഥാപനങ്ങളിലെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. അടുത്തമാസം വാണിജ്യ നികുതി പിരിവിലാണ് ഇത് പ്രതിഫലിപ്പിക്കുക.

വാണിജ്യ നികുതി ഇനത്തില്‍ ഒക്ടോബറില്‍ 3028.05 കോടി രൂപയായിരുന്നു ഖജനാവിലെത്തിയതെങ്കില്‍ നോട്ട് നിരോധനം പ്രാബല്യത്തിലായ നവംബറില്‍ 2746.51 കോടി രുപയായി ഇടിഞ്ഞു. നവംബറില്‍ 20 ശതമാനം വളര്‍ച്ചയായിരുന്നു സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാനത്തിന് കടമെടുക്കാനുള്ള വാര്‍ഷിക പരിധി 18,500 കോടി രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 വളര്‍ച്ചാ നിരക്ക്

വളര്‍ച്ചാ നിരക്ക്

വളര്‍ച്ച നിരക്ക് എട്ടോ ഒന്‍പതോ ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന്് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പറയുന്നു.

 താറുമാറാകും

താറുമാറാകും

വളര്‍ച്ച നിരക്ക് ഒറ്റക്കത്തിലേക്ക് താഴുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി താറുമാറാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശന്പള-പെന്‍ഷന്‍ വിതരണത്തെ പോലും ഇത് ബാധിക്കും.

 കുറഞ്ഞു

കുറഞ്ഞു

ലോട്ടറി വരുമാനം മുന്‍ മാസത്തെ അപേക്ഷിച്ച് പകുതിയോളമായി താഴ്ന്നു. ഒക്ടോബറിലെ735.33 കോടി രൂപ നവംബറില്‍ 372.01 കോടി രൂപയായി കുത്തനെ ഇടിഞ്ഞു.

 കുത്തനെ ഇടിഞ്ഞു

കുത്തനെ ഇടിഞ്ഞു

മോട്ടോര്‍വാഹന നികുതി ഇനത്തില്‍ 94.45 കോടി രൂപയുടെ കുറവുണ്ടായി. ഒക്ടോബറില്‍ 277.53 കോടി രൂപ ലഭിച്ചത് നവംബറില്‍ 183.08 കോടിയായി കുറഞ്ഞു.

 എക്‌സൈസ് നികുതി

എക്‌സൈസ് നികുതി

എക്‌സൈസ് നികുതി ഇനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒക്ടോബറില്‍ 154 കോടി രൂപ ലഭിച്ചത് നവംബറില്‍ 158 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

 ഗുരുതരം

ഗുരുതരം

നോട്ട് നിരോധനം മൂലം ഉണ്ടായ വരുമാനത്തിലെ ഇടിവ് സംസ്ഥാനത്തിന്റെ വിവിധ മേഖലയെ ബാധിച്ചുവെന്നാണ് ധനകാര്യ വകുപ്പ് കണക്കാക്കുന്നത്.

 ഇതര സംസ്ഥാന തൊഴിലാളികള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്ന അവസ്ഥ വന്നു. വിനോദ സഞ്ചാര മേഖലയെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.

English summary
Note ban: state government faces severe loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X