തിങ്കളാഴ്ച മുതല്‍ ട്രഷറി പ്രവര്‍ത്തനം സുഖമമാകും; പണം നേരിട്ട് ട്രഷറികളിലെത്തും!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ളപണം നേരിട്ട് ട്രഷറികളിലേക്ക് എത്തും. കെഎസ്എഫ്ഇ, ലോട്ടറി, ബവ്‌റിജസ് കോര്‍പറേഷന്‍ എന്നിവയില്‍ നിന്ന് ശരാശരി അറുപത്തിയഞ്ച് കോടിയിലേറെ രൂപ തിങ്കളാഴ്ച മുതല്‍ നേരിട്ട് ട്രഷറികളിലേക്ക് എത്തുമെന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടല്‍.

നോട്ട് ക്ഷാമം മറികടക്കനാണ് ധനവകുപ്പിന്റെ പുതിയ പദ്ധതി. നേരത്തെ ഈ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബാങ്കിലാണ് പണം അടച്ചുകൊണ്ടിരുന്നത്. പിന്നീട് ഓണ്‍ലൈനായി ട്രഷറികളില്‍ കൈമാറും. പക്ഷം ട്രഷറികള്‍ക്ക് വേണ്ട പണം നോട്ടായി ബാങ്കുകള്‍ നല്‍കാത്ത സാഹചര്യത്തിലാണ് ഈ സംവിധാനം ധനവകുപ്പ് പരിഷ്‌ക്കരിച്ചത്.

Money

കെഎസ്എഫ്ഇയില്‍ നിന്ന് കഴിഞ്ഞ ദിവസം തന്നെ ട്രഷറികളിലേക്കു നേരിട്ട് പണം അടച്ചുതുടങ്ങിയിരുന്നു. 40 കോടിയോളം രൂപയാണ് കെഎസ്എഫ്ഇ നേരിട്ട് ട്രഷറികളിലേക്ക് അടയ്ക്കുന്നത്. ബവ്‌റിജസ് കോര്‍പറേഷന് മുമ്പ് പ്രതിദിനം 28 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നു. എന്നാല്‍ പാതയോരമദ്യനിരോധനം വന്നതോടെ ഇത് 19 കോടി രൂപ വരെയായി താഴ്ന്നു. ഇതില്‍ 10 കോടി രൂപ നികുതിയാണ്. ഈ തുകയും തിങ്കളാഴ്ച നേരിട്ട് ട്രഷറികളില്‍ എത്തും.

ഇതോടെ വിവിധ റജിസ്‌ട്രേഷന്‍ ഫീസുകള്‍, സ്റ്റാംപ്മുദ്രപ്പത്ര നികുതികള്‍ എന്നിവയും നേരിട്ട് ട്രഷറികളിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം കൂടി ചേരുന്നതോടെ നാളെ മുതല്‍ ട്രഷറികളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുമെന്നണ് ധനവകുപ്പിന്റെ പ്രതീക്ഷ.

English summary
Treasury get cash from lotteries and BEVCO
Please Wait while comments are loading...