നടപടിയില്‍ തെറ്റില്ല..അധികാര പ്രയോഗമല്ല..സൗഹൃദപരമായി കണ്ടാല്‍ മതി: സ്പീക്കര്‍

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രാജ് ഭവനിലേക്ക് മുഖ്യമന്ത്രിയെ വിളിച്ചു നടപടിയില്‍ തെറ്റില്ലെന്നും ഇത് സൗഹൃദപരമായി കണ്ടാല്‍ മതിയെന്നും സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥതിയില്‍ ഇത്തരത്തിലുള്ള സൗഹൃദങ്ങള്‍ ആവശ്യമാണെന്നും സ്പീക്കര്‍ വിലയിരുത്തി. ഗവര്‍ണറുടെ നടപടി അധികാരത്തിന്റെ ഭാഗമായിരുന്നില്ല. തികച്ചും സൗഹൃദപരമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ചയെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ പ്രവൃത്തിയെ അധികാര പ്രയോഗമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് സ്പീക്കര്‍. എന്നാല്‍ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ക്രമസമാധാന തകര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ സമണ്‍ ചെയ്തുള്ള ട്വീറ്റിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. വാര്‍ത്തകുറിപ്പില്‍ കടുത്ത അമര്‍ഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയിട്ടുള്ളത്.

P Sreeramakrishnan

മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണ്ണറുടെ നടപടിയില്‍ പ്രതിപക്ഷവും അനിഷ്ടം അറിയിച്ചിരുന്നു. എന്നാല്‍ അത് അധികാരത്തിലെ കൈകടത്തലായി കാണേണ്ടെന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുള്ളത്. തലസ്ഥാനത്ത് സിപിഎം ബിജെപി സംഘര്‍ഷം നില നില്‍ക്കുന്നതിനിടയില്‍ ക്രമസമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഗവര്‍ണര്‍ മുഖ്യമനത്രിയെ വിളിപ്പിച്ചത്. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു.

English summary
Nothing inappropriate in Governors action said by speaker P sreeramakrishnan.
Please Wait while comments are loading...