കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസിയ്ക്ക് കലികയറി, അടിച്ച് തകര്‍ത്തത് ബാങ്ക്

  • By Meera Balan
Google Oneindia Malayalam News

കൊല്ലം: കൊല്ലം ഇരുമ്പ് പാലത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പ്രവാസി ഇടപാടുകാരന്‍ അക്രമം നടത്തിയതായി റിപ്പോര്‍ട്ട്. പുനലൂര്‍ സ്വദേശിയായ മാമന്‍ തോമസാണ് ബാങ്കില്‍ അക്രമം നടത്തിയത്. ബാങ്കിന്റെ പ്രധാന വാതിലും ഗ്ളാസുകളും ഇയാള്‍ അടിച്ച് തകര്‍ത്തു. ബാങ്ക് ജീവനക്കാരെ അസഭ്യം പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയ്ക്കായിരുന്നു സംഭവം.

ഫെഡറല്‍ ബാങ്കിന്റെ അഞ്ചല്‍ ശാഖയിലാണ് മാമന്‍ തോമസിന് അക്കൗണ്ടുള്ളത്. എന്നാല്‍ ഇരുമ്പ് പാലത്തെ ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി ഇയാള്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അക്കൗണ്ടുള്ള ബാങ്കില്‍ നിന്നേ പണം പിന്‍വലിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂവെന്നും ഇവിടെ നിന്നും പണമെടുക്കാന്‍ പറ്റില്ലെന്നും മാനേജര്‍ ബിജു പറഞ്ഞു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ മാമന്‍ തോമസ് വീണ്ടും പണം ആവശ്യപ്പെട്ടു.

Crime

തുക നല്‍കാന്‍ പറ്റില്ലെന്ന് മാവേജര്‍ ആവര്‍ത്തിച്ചതോടെ പ്രവാസി തനിനിറം കാട്ടി. ബാങ്ക് ജീവനക്കാരെ അസഭ്യം പറയുകയും ബാങ്കിന്റെ പ്രധാന വാതിലും ഗ്ളാസുകളും അടിച്ച് തകര്‍ക്കുകയും ചെയ്തു. അക്രമം നടത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയും ചെയ്തു. എന്നാല്‍ ബാങ്ക് ഇടപാടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

English summary
NRI man attacked Federal Bank's Irumbpalam Branch in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X