അശോകനും പൊന്നമ്മയ്ക്കും അഭിമാനമാണ് ഹാദിയ!!! ആത്മവിശ്വാസം, നിലപാട്, വ്യക്തത- എന്‍എസ് മാധവന്‍ പറയുന്നു

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: സുപ്രീം കോടതിയില്‍ ഹാദിയ എടുത്ത നിലപാടുകള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹാദിയയുടെ മതം മാറ്റം പോലും സ്വന്തം ഇഷ്ടപ്രകാരം അല്ലെന്ന് പറയുന്നവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതല്ല ആ നിലപാടുകള്‍ എന്നത് വേറെ കാര്യം. മതംമാറ്റത്തിന് പിന്നിലും വിവാഹത്തിന് പിന്നിലും മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്നത് തെളിയിക്കപ്പെടുകയും വേണം.

സംഘികള്‍ക്കും സുഡാപ്പികള്‍ക്കും കലക്കന്‍ ട്രോളുകള്‍!!! ഹാദിയേയും വിടമാട്ടേന്‍... രാഹുലിനേയും!!!

എന്നിരുന്നാലും, ഹാദിയയെ പ്രശംസിക്കുകയാണ് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷികനും ആയ എന്‍എസ് മാധവന്‍. യഥാര്‍ത്ഥത്തില്‍ എന്‍എസ് മാധവന്‍ അഭിനന്ദിക്കുന്നത് ഹാദിയയുടെ മാതാപിതാക്കളായ അശോകനേയും പൊന്നമ്മമേയും ആണ്. ഹാദിയ സ്വീകരിച്ച് നിലപാടുകള്‍ തന്നെ ആണ് ഇതിന് കാരണം.

'തന്തയെ വേണ്ടാത്ത മക്കളെ എന്തിന് തന്ത ചുമക്കണം?' ജോയ് മാത്യുവിന്റെ ചോദ്യം അശോകനോടാണോ?

ട്വിറ്ററില്‍ ആയിരുന്നു എന്‍എസ് മാധവവന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ഇത്.

അശോകനും പൊന്നമ്മയ്ക്കും

അശോകനും പൊന്നമ്മയ്ക്കും

ഹാദിയയുടെ പേരില്‍ അശോകനും പൊന്നമ്മയ്ക്കും അഭിമാനിക്കാം എന്നാണ് എന്‍എസ് മാധവന്‍ പറയുന്നത്. ഹാദിയയെ വളര്‍ത്തി വലുതാക്കിയത് അവര്‍ തന്നെ ആണല്ലോ.

ആത്മവിശ്വാസം, നിലപാട്

ആത്മവിശ്വാസം, നിലപാട്

അവള്‍ ആത്മവിശ്വാസത്തോടെയാണ് നിലകൊണ്ടത്, എല്ലാവിധ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചു. സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും മനസ്സിലുള്ളത് തുറന്ന് പറയുകയും ചെയ്തു എന്നാണ് എന്‍എസ് മാധവന്‍ പറയുന്നത്.

വളര്‍ത്തിയതിന്റെ ഗുണം

വളര്‍ത്തിയതിന്റെ ഗുണം

ഹാദിയയെ വളര്‍ത്തിയതിന്റെ ഗുണമാണ് അവളുടെ നിലപാടുകളുടെ കടുപ്പം എന്നാണ് എന്‍എസ് മാധവന്‍ സൂചിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് നല്‍കാവുന്ന വിലപ്പെട്ട സമ്മാനമാണ് അത്തരത്തില്‍ വളര്‍ത്തുക എന്നും എന്‍എസ് മാധവന്‍ പറയുന്നുണ്ട്.

വലിയവര്‍ പതറും

വലിയവര്‍ പതറും

വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുതിര്‍ന്നവര്‍ പോലും കീഴടങ്ങുന്നതാണ് പതിവ്. എന്നാല്‍ ഹാദിയ അങ്ങനെ ചെയ്തില്ല. ഇക്കാര്യത്തില്‍ അവളെ വളര്‍ത്തി രീതി വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് താന്‍ കരുതുന്നത് എന്നും എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എതിര്‍പ്പും വിമര്‍ശനവും

എതിര്‍പ്പും വിമര്‍ശനവും

എന്നാല്‍ ഒരേ സമയം തന്നെ എന്‍എസ് മാധവന്റെ നിലപാടുകളെ പിന്തുണച്ചും എതിര്‍ത്തും ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്. ഒരു കുട്ടിയെ വളര്‍ത്തിയ രീതി മാത്രമല്ല അവരുടെ നിലപാടുകള്‍ക്ക് കാരണം എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

എന്‍എസ് മാധവന്റെ ട്വീറ്റ്

ഇതാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.

English summary
NS Madhavan praises Hadiya's parents for her upbringing
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്