മന്നം ജയന്തിയില്‍ പൊതു അവധിയില്ല; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസും കോണ്‍ഗ്രസും
തിരുവനന്തപുരം: നവോത്ഥാന നായകന് മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ഇന്ന് പൊതു അവധി പ്രഖ്യാപിക്കാത്തതിനാല്‍ മുഖ്യമന്ത്രിക്കെതിരെ എന്‍എസ്എസും, കോണ്‍ഗ്രസും രംഗത്ത്. അവധി പ്രഖ്യാപിക്കാത്തതിലൂടെ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് കെ മുരളീധരന് എംപി പറഞ്ഞു. മന്നത്ത് പത്മനാഭന്റെ 145-ാമത് ജയന്തി ദിനത്തില്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് മന്നത്തിന്റെ ജന്മദിനമായ ജനുവരി 2 പൊതു അവധിയായി പ്രഖ്യാപിച്ചകതെന്നും അദ്ദേഹം പറഞ്ഞു. പൊതു അവധി പ്രഖ്യാപിക്കാത്തതില്‍ എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അതൃപ്തിയറിയിച്ചതിന് തൊട്ടു പിന്നാലെയാണ് വിമര്‍ശനവുമായി കെ മുരളീധരന് എംപിയും രംഗത്തെത്തിയത്.
ഡി.ലിറ്റ് വിവാദം: 'ഗവർണ്ണർ തന്നെ വിശദീകരിക്കണം' - കോടിയേരി; 'ഒന്നും പറയാനില്ല'; - ഗവർണർ
മന്നം ജയന്തിയില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പൊതു അവധിയായി പ്രഖ്യപിക്കുന്നതിന് സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ലെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല സമുദായ സംഘടനകളും ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നുവെന്നും എന്നാല്‍ എന്‍എസ്എസ് നിഷ്പക്ഷ നിലപാട് എടുത്തത് കൊണ്ടായിരിക്കാം സര്‍ക്കാരിന് വിരോധമെന്നും അദ്ദേഹം പറഞ്ഞു. അത് ശരിയായ നിലപാടല്ലെന്നും മുരകളീധരന് വിമര്‍ശിക്കുകയും മന്നത്ത് പത്മനാഭന് വൈക്കംസത്യാഗ്രഹം നടത്തിയത് തൊട്ടുകൂടാത്തവര്‍ക്ക് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയൊരാളുടെ ജന്മദിനത്തില് പൊതു അവധി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കെ മുരളീധരന് ആവശ്യപ്പെട്ടു. പ്രത്യേക ശുപാര്‍ശയിലൂടെ പൊതു അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ യുഡിഎഫ് പിന്തുണക്കുമെന്നും മുരളീധരന് വ്യക്തമാക്കുകയും ചെയ്തു. .അതേസമയം, എന്‍എസ്എസിനോടുളള സമീപനം സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അവര്‍ അനുഭവിക്കേണ്ടി വരുമെന്നും 145-ാമത് മന്നം ജയന്തിയില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞു. . നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരം പൊതു അവധി പ്രഖ്യാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
കൗമാരക്കാരുടെ വാക്സിന് പ്രത്യേക കര്‍മ്മ പദ്ധതി; 10മുതല്‍ മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ഡോസ്: മന്ത്രി
ഇതില്‍ എന്‍എസ്എസിന് കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹംപറഞ്ഞു. എന്നാല്‍ പൊതു അവധി പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍ എന്‍എസ്എസിനോട് വിവേചനം കാണിക്കുകയാണെന്നും സര്‍ക്കാരിനും ചില പാര്‍ട്ടികള്‍ക്കും തങ്ങളോട് ചില കാര്യങ്ങളില്‍ തെറ്റായ സമീപനമുണ്ടെന്നും സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ എല്ലാ രാഷ്ട്രീയപാര്ട്ടകളേയും ഒരുപോലെ കാണുന്ന സംഘടനയാണ് എന്‍എസ്എസെന്നും എല്ലാ സര്‍ക്കാരുകളുടേയും തെറ്റുകളെ വിമര്‍ശിക്കുകയും നല്ലതിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ സൂചിപ്പിച്ചു. നിലവില്‍ ജയന്തിയുമായി ബന്ധപ്പെട്ട് നിയന്ത്രിത അവധി മാത്രമാണുളളകതെന്നും അദ്ദേഹം പറഞ്ഞു.