കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീകളുടെ സമരം ഫലം കാണും...? ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലെത്തിക്കും... റോമിലേക്ക് പോകില്ല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അറസ്റ്റുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും പോലീസ് കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല.

ബിഷപ്പിനെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനും ഏറെ തിരിച്ചടിയായ സംഭവം ആയിരുന്നു ഇത്. ഈ സാഹചര്യത്തില്‍ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ആണ് നീക്കം.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ റോമിലേക്ക് പോകും എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അത്തരം ഒരു നീക്കം ഉണ്ടാവില്ലെന്നാണ് സഭ തന്നെ പറയുന്നത്.

90 ശതമാനം പൂര്‍ത്തിയായി

90 ശതമാനം പൂര്‍ത്തിയായി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ കേസില്‍ അന്വേഷണം 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. കന്യാസ്ത്രീയുടെ മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും നേരത്തേ അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി ഇപ്പോഴും പരിശോധിച്ച് വരികയാണ്.

കന്യാസ്ത്രീകള്‍ സമരത്തില്‍

കന്യാസ്ത്രീകള്‍ സമരത്തില്‍

ബിഷപ്പിനെതിരെയുള്ള നടപടികളില്‍ കാലതാമസം വന്നു എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ജലന്ധറില്‍ പോയ അന്വേഷണ സംഘത്തിന് കാര്യമായൊന്നും ചെയ്യാന്‍ ആകാതെ മടങ്ങേണ്ടിയും വന്നു. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് കൂടി പോലീസ് പറഞ്ഞതോടെ ആണ് മറ്റുകന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നത്.

വിളിച്ചുവരുത്തും

വിളിച്ചുവരുത്തും

ഫ്രാങ്കോ മുളയ്ക്കലിനെ ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് വിളിച്ചുവരുത്താം എന്ന ധാരണയിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്. ജലന്ധറില്‍ ചെന്നപ്പോള്‍ കേരള പോലീസ് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും വീണ്ടും ചര്‍ച്ചയാകും.

റോമിലേക്ക് കടക്കുമോ?

റോമിലേക്ക് കടക്കുമോ?

ഫ്രാങ്കോ മുളയ്ക്കല്‍ റോമിലേക്ക് കടക്കുമോ എന്ന സംശയവും നേരത്തെ മുതലേ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് ബിഷപ്പ് തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു. അടുത്ത മാസം റോമില്‍ ബിഷപ്പുമാരുടെ സമ്മേളനം നടക്കുന്നുണ്ട്. അതിനായി ഫ്രാങ്കോ മുളയ്ക്കലും പോകുമോ എന്നായിരുന്നു സംശയം. അങ്ങനെ ആണെങ്കില്‍ കേസില്‍ നടപടികള് കൂടുതല്‍ വൈകും.

റോമിലേക്ക് അയക്കില്ല

റോമിലേക്ക് അയക്കില്ല

എന്തായാലും നിലവിലെ സംഭവങ്ങളെ സഭാനേതൃത്വവും ഗൗരവത്തോടെ ആണ് കാണുന്നത്. നിയമപരമായ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിനെ റോമിലേക്ക് അയക്കില്ലെന്നാണ് രൂപത ചാന്‍സലര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇത്രനാളും ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സഭ സ്വീകരിച്ചിരുന്നത്.

കേരളത്തിന് നാണക്കേട്

കേരളത്തിന് നാണക്കേട്

ഒരു കന്യാസ്ത്രീ പരാതി നല്‍കിയിട്ടും ബിഷപ്പിനെതിരെ നടപടി വൈകുന്നത് കേരളത്തിന് തന്നെ നാണക്കേടാണ്. പരാതിയില്‍ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങേണ്ട സാഹചര്യവും കേരളത്തില്‍ ആദ്യമായാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്.

English summary
Nun Rape Case: Police may ask Bishop to come to Kerala for interrogation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X