ബിഷപ്പിന്റെ ക്രൂരതകള്‍ വിശദീകരിച്ച് കന്യാസ്ത്രീ; മൊഴി പുറത്ത്, വത്തിക്കാനും പരാതി നല്‍കി
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. ബിഷപ്പിന് സന്ദര്‍ശിക്കാന്‍ മാത്രം അനുമതിയുള്ള കുറുവിലങ്ങാട്ടെ മഠത്തില്‍ അദ്ദേഹം ഇടയ്ക്കിടെ താമസിച്ചിരുന്നുവെന്ന് കന്യാസ്ത്രീ പോലീസിനോട് പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടയ്ക്കിടെ ബിഷപ്പ് മഠത്തിലെത്തിയിരുന്നുവത്രെ. തന്നെ 13 തവണ വിവിധ ഘട്ടങ്ങളിലായി പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീ മൊഴി നല്‍കി.
കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കന്യാസ്ത്രീക്കൊപ്പം താമസിക്കുന്ന മഠത്തിലെ മറ്റു നാല് കന്യാസ്ത്രീകളുടെ മൊഴിയും പോലീസ് എടുക്കുമെന്നാണ് വിവരം. എന്നാല്‍ തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ജലന്ധര്‍ ബിഷപ്പിന്റെ പ്രതികരണം. കന്യാസ്ത്രീയുടെ മൊഴിയുടെ വിവരങ്ങള്‍ ഇങ്ങനെ....

2014 മെയ് മാസം മുതല്‍
2014 മെയ് മാസം മുതലാണ് പീഡനം തുടങ്ങിയത്. ഇതിന് ശേഷം രണ്ട് വര്‍ഷത്തിനിടെ ഇടക്കിടെ ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തിലെത്തിയിരുന്നു. ഈ വേളയിലാണ് 13 തവണ പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച് മേലധികാരികളോട് പരാതിപ്പെട്ടിരുന്നുവെന്നും കന്യാസ്ത്രീ മൊഴി നല്‍കി.

സംഭവം എല്ലാവരെയും അറിയിച്ചു
2016ന് ശേഷമാണ് കുറുവിലങ്ങാട്ടെ വികാരിക്ക് പരാതി നല്‍കിയത്. ശേഷം പാലാ ബിഷപ്പിന് പരാതി നല്‍കി. നടപടിയില്ലാത്തതിനെ തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍കണ്ട് പരാതി ബോധിപ്പിച്ചു. എന്നാല്‍ തന്റെ കീഴിലുള്ള സഭയിലല്ല സംഭവമെന്നും ഇടപെടാന്‍ പരിമിതിയുണ്ടെന്നുമാണത്രെ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചത്.

വത്തിക്കാന് പരാതി നല്‍കി
സംഭവത്തില്‍ വത്തിക്കാന് പരാതി സമര്‍പ്പിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചുവത്രെ. ഇതു പ്രകാരം വത്തിക്കാന് പരാതി നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും വത്തിക്കാനിലേക്ക് നേരിട്ടും ഇമെയില്‍ വഴിയാണ് പരാതി അയച്ചത്. കുറുവിലങ്ങാടുള്ള മഠത്തിന്റെ നിയന്ത്രണം ജലന്ധര്‍ ബിഷപ്പിനാണ്.

മറിച്ചുള്ള വിവരങ്ങള്‍
കുറുവിലങ്ങാട് മഠത്തിലെ ചില കന്യാസ്ത്രീകള്‍ പരാതിക്കാരിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ എതിര്‍ക്കുകയും ചെയ്യുന്നു. പോലീസ് എല്ലാ വിഭാഗതതിന്റെയും പ്രതകരണം തേടുന്നുണ്ട്. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് മുമ്പ് അച്ചടക്ക നടപടി സ്വീകരിച്ചതാണ് പീഡന കേസ് നല്‍കാന്‍ കാരണമെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications