കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവിലിറങ്ങിയ കർത്താവിന്റെ മണവാട്ടികൾ.. പോരാട്ടം അവസാനിക്കുന്നില്ല, നീതി കിട്ടും വരെ സമരം

Google Oneindia Malayalam News

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗികമായി പല തവണ പീഡിപ്പിച്ചുവെന്ന് ഒരു കന്യാസ്ത്രീ പരാതിപ്പെട്ടിട്ടും മാസങ്ങളോളമാണ് സഭയും പോലീസും അതിന് മേല്‍ അടയിരുന്നത്. ഒടുവില്‍ തങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി കന്യാസ്ത്രീകള്‍ തെരുവിലേക്ക് ഇറങ്ങി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കന്യാസ്ത്രീകള്‍ സമരവുമായി തെരുവിലേക്ക് ഇറങ്ങുന്നത്.

കന്യാസ്ത്രീയ്‌ക്കെതിരെ സിഡിയുമായി പിസി ജോർജ്! മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശനംകന്യാസ്ത്രീയ്‌ക്കെതിരെ സിഡിയുമായി പിസി ജോർജ്! മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശനം

സെപ്റ്റര്‍ 8ന് ആയിരുന്നു കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സമരം ചെയ്ത് തുടങ്ങിയത്. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റോട് കൂടി തങ്ങളുടെ പോരാട്ടം അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കന്യാസ്ത്രീകള്‍. നീതി ലഭിക്കും വരെ തങ്ങള്‍ പൊരുതുമെന്ന് ഇവര്‍ പറയുന്നു.

nun

തങ്ങളുടെ സമരത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു കന്യാസ്ത്രീകള്‍. തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരോട് ക്ഷമിക്കുന്നു. ഇനിയെങ്കിലും കുറ്റകരമായ മൗനം സഭയില്‍ നിന്നും ഉണ്ടാവരുതെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കുന്നു. സഭ മൗനം വെടിഞ്ഞില്ലെങ്കില്‍ ഇനിയും പല കന്യാസ്ത്രീകള്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് സിസ്റ്റര്‍ അനുപമ പറയുന്നു.

പോലീസിൽ പിടിമുറുക്കി സംഘപരിവാർ.. സിപിഎം-കോൺഗ്രസ് അനുകൂലികൾ സംഘപാളയത്തിലേക്ക്പോലീസിൽ പിടിമുറുക്കി സംഘപരിവാർ.. സിപിഎം-കോൺഗ്രസ് അനുകൂലികൾ സംഘപാളയത്തിലേക്ക്

കുറുവിലങ്ങാട് മഠത്തില്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്‌ക്കൊപ്പമുളള 5 പേരാണ് സിസ്‌ററര്‍ അനുപമയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സമരത്തിന് ഇറങ്ങിയത്. സമരം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കേയാണ് ബിഷപ്പ് അറസ്റ്റിലായത്. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് സമരപ്പന്തലിലേക്ക് എത്തിയത്. ബിഷപ്പിന്റെ അറസ്റ്റ് വാര്‍ത്ത മുദ്രാവാക്യം വിളികളോടെയാണ് സമരപ്പന്തലില്‍ ആഘോഷിച്ചത്.

English summary
Nun Rape Case: Nun's reaction to Bishop's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X