സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരേ പ്രതികാര നടപടി; ആറ് പേരെ പുറത്താക്കി

  • Written By:
Subscribe to Oneindia Malayalam

കാസര്‍കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കെതിരേ അധികൃതരുടെ പ്രതികാര നടപടി. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആറ് നഴ്‌സുമാരെയാണ് ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയത്. ഇവര്‍ ഹോസ്റ്റലിലെ സമയക്രമം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കാസര്‍ക്കോട്ടെ അരമന ആശുപത്രിയിലെ നഴ്‌സുമാരായ ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിന്‍സി എന്നിവരെയാണ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്. മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് പുറത്താക്കിയതെന്ന് നഴ്‌സുമാര്‍ പറയുന്നു.

13

ആശുപത്രിക്ക് സമീപത്താണ് നഴ്‌സുമാരുടെ ഹോസ്റ്റല്‍. ഇവിടെ പുറത്താക്കിയ ആറ് പേരും കൃത്യസമയത്ത് വരാറില്ലെന്ന് അധികൃതര്‍ ആരോപിക്കുന്നു. ആറ് പേരും ഹോസ്റ്റല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഹോസ്റ്റലിലെ നോട്ടീസ് ബോര്‍ഡിലാണ് അറിയിപ്പ് കണ്ടത്.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്നു പിന്‍മാറണമെന്ന് മാനേജ്‌മെന്റുമായി ബന്ധമുള്ള ചിലര്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടിരുന്നുവത്രെ. ഇത് അവഗണിച്ചതാണ് പുറത്താക്കാന്‍ കാരണമെന്ന് നഴ്‌സുമാരില്‍ ചിലര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, ഹോസ്റ്റലില്‍ നിന്നു മാത്രമല്ല, ജോലിയില്‍ നിന്നും ഇവരെ പിരിച്ചുവിട്ടുവെന്ന് നഴ്‌സുമാര്‍ പറയുന്നു. നഴ്‌സുമാര്‍ സംസ്ഥാന തലത്തില്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയിരുന്നു. കുറഞ്ഞ കൂലിയായി 17200 രൂപ നല്‍കാനാണ് ചര്‍ച്ചയിലുണ്ടായ ധാരണ.

English summary
Six Nurses Sacked From Job in Kasaragode
Please Wait while comments are loading...