• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്; അത് ചെയ്തത് അജ്‌നാസ് അല്ല, കിരണ്‍ ദാസ്... തെളിവുസഹിതം?

  • By Desk

ഖത്തര്‍/കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ അശ്ലീല അശ്ലീല കമന്റിട്ട വിവാദം വഴിത്തിരിവിലേക്ക്. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളി അജ്‌നാസിന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ അക്കൗണ്ടില്‍ നിന്നാണ് അശ്ലീല കമന്റ് വന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ഹൈക്കമാന്റിന് നന്ദി പറഞ്ഞ് കെ സുരേന്ദ്രന്‍; ഉമ്മന്‍ ചാണ്ടി എത്തിയത് ബിജെപിക്ക് കാര്യം എളുപ്പമാക്കി

കെ സുരേന്ദ്രന്റെ മകളെ ഫെയ്‌സ്‌ബുക്കില്‍ അധിക്ഷേപിച്ച സംഭവം; പൊലീസ്‌ കേസെടുത്തു

അജ്‌നാസ് എന്ന പേരാമ്പ്ര സ്വദേശിയെ ഖത്തര്‍ പോലീസ് കസ്റ്റഡില്‍ എടുത്തു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. അജ്‌നാസ് ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട് ഇപ്പോള്‍. അതിനൊപ്പം തന്നെ ആരാണ് കിരണ്‍ ദാസ് എന്ന ചര്‍ച്ചയും തുടങ്ങിവയ്ക്കുന്നു.

മൈ ഡോട്ടര്‍, മൈ പ്രൈഡ്

മൈ ഡോട്ടര്‍, മൈ പ്രൈഡ്

എന്റെ മകള്‍, എന്റെ അഭിമാനം എന്ന കുറിപ്പോടെ ദേശ് കി ബേട്ടി എന്ന ഹാഷ്ടാഹിനൊപ്പം ആയിരുന്നു ജനുവരി 24 ന് കെ സുരേന്ദ്രന്‍ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇതിന് താഴെയാണ് മകളെ ലൈംഗികമായി അധിക്ഷേപിക്കുന്ന, മനുഷ്യവിരുദ്ധം എന്ന് തന്നെ വിശേഷിപ്പിക്കേണ്ട ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്.

അജ്‌നാസ്

അജ്‌നാസ്

അജ്‌നാസ് അജ്‌നാസ് എന്ന പേരിലുള്ള ഒരു പ്രൊഫലില്‍ നിന്നായിരുന്നു നികൃഷ്ടമായ ഈ കമന്റ് വന്നത്. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയരുകയും. ബിജെപി നേതാക്കള്‍ തന്നെ വെല്ലുവിളിയും ഭീഷണിയുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

ബിജെപിയുടെ ഭീഷണി

ബിജെപിയുടെ ഭീഷണി

പേരാമ്പ്ര സ്വദേശിയായ അജ്‌നാസിന്റെ ചിത്രമാണ് ആ പ്രൊഫൈലില്‍ ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് അജ്‌നാസിന്റെ വീട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അശ്ലീല കമന്റിന്റെ വിഷയത്തിൽ കേരളത്തില്‍ പോലീസ് കേസ് എടുക്കുകയും ചെയ്തു.

അത് താനല്ല

അത് താനല്ല

കെ സുരേന്ദ്രന്റെ മകളെ കുറിച്ച് അശ്ലീല കമന്റ് ഇട്ടത് താന്‍ അല്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് അജ്‌നാസ് ഇപ്പോള്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് അജ്‌നാസ് ആശാസ് അജ്‌നാസ് എന്നാണ് എന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ആ അക്കൗണ്ടില്‍ നിന്ന് മോശം കമന്റ് വന്നത് എങ്കില്‍ ഏത് നിയമ നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും പറയുന്നു.

ആരാണ് കിരണ്‍ ദാസ്

ആരാണ് കിരണ്‍ ദാസ്

ഇക്കഴിഞ്ഞ ജനുവരി 13 ന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നിരുന്നതായും അജ്‌നായ് പറയുന്നുണ്ട്. അബുദാബിയില്‍ നിന്ന് കിരണ്‍ ദാസ് എന്ന് പേരുള്ള ഒരാള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചു എന്നാണ് ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച മെയില്‍ എന്നും അജ്‌നാസ് പറയുന്നുണ്ട്.

ആ ലിങ്കില്‍ കണ്ടതും

ആ ലിങ്കില്‍ കണ്ടതും

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്ത ഫേസ്ബുക്ക് ഐഡിയുടെ യുണീക്ക് ലിങ്കിലും കിരണ്‍ദാസ് ചിഞ്ചു എന്ന പേര് തന്നെയാണ് ഉണ്ടായിരുന്നത്. ഇഈ പ്രൊഫൈലില്‍ അജ്‌നാസിന്റെ ചിത്രവും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

നിയമനടപടിയ്ക്ക്

നിയമനടപടിയ്ക്ക്

എന്തായാലും അജ്‌നാസ് ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ പോവുകയാണ് എന്നാണ് മീഡിയ വണിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഖത്തറിലേയും കേരളത്തിലേയും സൈബര്‍ സെല്ലിലും പോലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കും എന്നാണ് അജ്‌നാസ് പറഞ്ഞിട്ടുള്ളത്.

ടിക് ടോക് താരം

ടിക് ടോക് താരം

ഖത്തറിലെ ഒരു ടിക് ടോക് താരം കൂടിയാണ് അജ്‌നാസ്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. എന്തായാലും കേരള പോലീസും ഈ വിഷയം ഗൗരവമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ 2+1 ഫോര്‍മുല! തവനൂരില്‍ പൊതു സ്വതന്ത്രന്‍ ഫിറോസ് കുന്നംപറമ്പില്‍? ലീഗ് വഴങ്ങുമോ

പാലായില്‍ കാപ്പന്‍ പിന്‍മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം

English summary
Obscene comment against K Surendran's daughter : Someone misused my photo and name says Ajnas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X