കണ്ണീർ തീരത്ത് സാന്ത്വനമായി മഞ്ജു വാര്യർ! പരാതികൾ കേട്ടു, സഹായ വാഗ്ദാനവും...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവർക്ക് സാന്ത്വനമേകി നടി മഞ്ജു വാര്യർ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മഞ്ജു വാര്യർ പൂന്തുറയിൽ സന്ദർശനം നടത്തിയത്.

ക്രിസ്മസിന് കേരളം 'അടിച്ചു പൂസായി'! ഇത്തവണ റെക്കോർഡ് മദ്യ വിൽപ്പന...

'ക്രിസ്മസ് ആയിട്ട് മര്യാദയ്ക്ക് തുണി എടുത്തൂടേ'... അമലാ പോളിന് നേരെ സദാചാര വാദികളുടെ സൈബർ ആക്രമണം...

ഓഖി ദുരന്തത്തിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായ തീരപ്രദേശമാണ് പൂന്തുറ. ഇവിടെ നിന്നും മത്സ്യബന്ധനത്തിന് പോയ അമ്പതോളം മത്സ്യത്തൊഴിലാളികളാണ് ഓഖി ചുഴലിക്കാറ്റിൽ മരണപ്പെട്ടത്. നിരവധി മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്താനുണ്ട്. മൂന്നാഴ്ച പിന്നിട്ടിട്ടും ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

പൂന്തുറയിൽ...

പൂന്തുറയിൽ...

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മഞ്ജു വാര്യർ പൂന്തുറയിലെത്തിയത്. ശേഷം ഓഖി ദുരന്തത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി അവരുടെ ബന്ധുക്കളെ സന്ദർശിച്ചു. ഓരോ വീടുകളിലെയും സ്ത്രീകൾ കണ്ണീരൊഴുകുന്ന മുഖങ്ങളുമായാണ് മഞ്ജു വാര്യരെ വരവേറ്റത്.

ആശ്വസിപ്പിച്ചു...

ആശ്വസിപ്പിച്ചു...

ഭർത്താവിനെ നഷ്ടപ്പെട്ട വീട്ടമ്മമാർക്കും അച്ഛനെ കാത്തിരിക്കുന്ന കുട്ടികൾക്കും മഞ്ജു വാര്യരുടെ സന്ദർശനം സാന്ത്വനമായി മാറി. അവരുടെ സങ്കടങ്ങളും പരാതികളും കേട്ട് അവരെ ആശ്വസിപ്പിച്ച ശേഷമാണ് നടി വീടുകളിൽ നിന്നും ഇറങ്ങിയത്.

അധികൃതരെ അറിയിക്കും...

അധികൃതരെ അറിയിക്കും...

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പരാതികൾ കേട്ട മ‍ഞ്ജു വാര്യർ, ഇക്കാര്യങ്ങളെല്ലാം അധികൃതരെ അറിയിക്കാമെന്ന് ഉറപ്പുനൽകി. എത്രയും പെട്ടെന്ന് ഇവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ചുനൽകണമെന്നും നടി ആവശ്യപ്പെട്ടു.

വാഗ്ദാനം...

വാഗ്ദാനം...

സർക്കാർ സഹായങ്ങൾക്ക് പുറമേ, തന്നെക്കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ദുരന്തബാധിതർക്ക് നൽകുമെന്നും മഞ്ജു വാര്യർ പറഞ്ഞു. ഓരോരുത്തരെയും നേരിൽക്കണ്ട് അവരെ ആശ്വസിപ്പിച്ച ശേഷമാണ് മഞ്ജു വാര്യർ പൂന്തുറയിൽ നിന്നും മടങ്ങിപ്പോയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ockhi cyclone; manju warrier visited poonthura.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്