ഒഡീഷ ട്രെയിന്‍ അപകടം: കേരളത്തില്‍ നിന്ന് ഷാലിമാര്‍ എക്‌സ്പ്രസ് റദ്ദാക്കി, ഒരെണ്ണം വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിനാണ് റദ്ദാക്കിയത്. ഇന്ന് വൈകീട്ട് 4.55ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഷാലിമാര്‍ ബൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സാണ് റദ്ദാക്കിയത്.
മൊത്തം 43 ട്രെയിനുകള്‍ അപകടത്തെ തുടര്‍ന്ന് റദ്ദാക്കി. 38 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. അതേസമയം വൈകീട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പര്‍ ഫാസ്റ്റാണ് വഴിതിരിച്ചുവിടുന്നത്. ആന്ധ്രയിലെ വിജയനഗരത്തിനും, ഖരഗ്പൂരിനും ഇടയിലാണ് റൂട്ട് മാറ്റി വിടുന്നത്.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കായി ചെന്നൈയില്‍ നിന്നും ഒഡീഷയിലെ ഭദ്രക്കിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമുണ്ടാവും. അപകടത്തില്‍ രക്ഷപ്പെട്ടവരുമായി ഭുവനേശ്വറില്‍ നിന്ന് ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍ പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പട്‌ന-എറണാകുളം എക്‌സ്പ്രസ്, സില്‍ച്ചര്‍-തിരുവനന്തപുരം എക്പ്രസുകളും വഴിതിരിച്ച് വിട്ടിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ക്യാബിനറ്റ് സെക്രട്ടറി, ആരോഗ്യ മന്ത്രി എന്നിരുമായും അദ്ദേഹം സംസാരിച്ചു. പരിക്കേറ്റവര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും എല്ലാ സഹായവും ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications