• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയില്‍ എത്തിയത് 7000ത്തിലധികം ബിജെപി, ആര്‍എസ്എസുകാര്‍! ഭക്തര്‍ 200 പേര്‍ മാത്രം

 • By Aami Madhu

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും സുപ്രീംകോടതിയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നാലെ സംഘര്‍ഷഭരിതമായിരുന്നു ശബരിമല. തുലാമസ പൂജയ്ക്ക് നടതുറന്ന അഞ്ച് ദിവസവും ആചാരസംരക്ഷകര്‍ എന്ന് അവകാശപ്പെട്ട് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പമ്പയിലും നിലയ്ക്കലും സന്നിധാനത്തും അഴിഞ്ഞാടി. വിധിയെ തുടര്‍ന്ന് മലകയറാനെത്തിയ പത്തോളം യുവതികള്‍ ആക്രമിക്കപ്പെട്ടു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വരെ ആക്രമികള്‍ വെറുതേ വിട്ടില്ല. എന്നാല്‍ നട അടച്ച പിന്നാലെ ആക്രമികളെ പോലീസ് തെളിവുകള്‍ സഹിതം കുടുക്കി ഏകദേശം 3000 ത്തോളം ആര്‍എസ്എസ് ബിജെപി ക്രിമിനലുകളാണ് പോലീസ് പിടിയിലായത്.

ഇത്തവണ ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നടതുറന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ഈ മൂന്ന് ദിവസങ്ങളില്‍ സന്നിധാനത്തും പരിസരത്തുമായി ആക്രമണത്തിന് എത്തിയത് 7000ത്തിലേറെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് വിലയിരുത്തല്‍. ഇവരെ കുടുക്കാനുള്ള പുതു സംവിധാനവും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

 വ്യാപക അറസ്റ്റ്

വ്യാപക അറസ്റ്റ്

തുലാമാസ പൂജയ്ക്ക് നട തുറന്ന ദിവസങ്ങളില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമെല്ലാം ആക്രമം അഴിച്ചുവിട്ടതില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം. എന്നാല്‍ ഭക്തരെന്ന ലേബലില്‍ സന്നിധാനത്ത് തമ്പടിച്ച് ആക്രമണം അഴിച്ചുവിട്ട സംഘപരിവാറുകാർ എല്ലാവരേയും പോലീസ് കുടുക്കി.

 ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

മാധ്യമങ്ങള്‍ പുറത്ത് വിട്ട സന്നിധാനത്തെ ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് അക്രമത്തില്‍ പങ്കെടുത്ത ഓരോരുത്തരേയും പോലീസ് പിടികൂടിയത്. ഏകദേശം മൂവായിരത്തോളം പേരാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് മേല്‍ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

 വെല്ലുവിളി

വെല്ലുവിളി

അറസ്റ്റിലായവരില്‍ പകുതി പേരും സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്തതിനെ ഭക്തരെ പോലീസ് പിടികൂടുന്നു എന്ന തരത്തില്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കാനുള്ള ശ്രമമായിരുന്നു സംഘപരിവാര്‍ നടത്തിയത്. ഇതിനിടെ എത്ര പേരെ അറസ്റ്റ് ചെയ്താലും യുവതികളെ തടയുമെന്ന് തന്നെ ബിജെപി നേതൃത്വം വ്യക്തമാക്കുകയും ചെയ്തു.

 മല ഇറങ്ങിയില്ല

മല ഇറങ്ങിയില്ല

ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ കണ്ടതും ഈ വെല്ലുവിളിയുടെ പൂര്‍ത്തീകരണമായിരുന്നു. സന്നിധാനം മുഴുവന്‍ പോലീസ് സുരക്ഷ ഒരുക്കിയിട്ടും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും ഭക്തരെന്ന് അവകാശപ്പെട്ട് പലരും മലകയറി. മലകയറിയവരില്‍ പലരും താഴേക്ക് വന്നിട്ടില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു.

 200 ഭക്തര്‍ മാത്രം

200 ഭക്തര്‍ മാത്രം

ഇപ്പോള്‍ ആരൊക്കെയാണ് സംഘര്‍ഷം നടത്തിയതെന്നുള്ള കൃത്യമായ കണക്കാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
ചിത്തിര ആട്ട പൂജയ്ക്കായി ശബരിമലയില്‍ എത്തിയവരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഭക്തരെന്ന് പോലീസ് പറയുന്നു.

 പ്രവര്‍ത്തകര്‍

പ്രവര്‍ത്തകര്‍

ബാക്കിയുള്ള 7300 ഓളം പേര്‍ ബിജെപിയുടേയോ ആര്‍എസ്എസിന്‍റേയോ വിവിധ ഹിന്ദുഗ്രൂപ്പുകളുടേയോ പ്രവര്‍ത്തകരോ അവരുടെ നിര്‍ദ്ദേശപ്രകാരമോ എത്തിയവരാണെന്ന് പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 നടപടിക്ക് വിധേയരായവര്‍

നടപടിക്ക് വിധേയരായവര്‍

ഇതില്‍ 200 ഓളം പേര്‍ തുലാമാസ പൂജയ്ക്കായി നട തുറന്ന സമയത്ത് ആക്രമം അഴിച്ചുവിട്ടതിന് പോലീസ് നടപടിക്ക് വിധേയമായവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയവരെ പിടിക്കാന്‍ ഫെയ്സ് റെക്കനീഷ്യന്‍ സോഫ്റ്റ് വെയറുകള്‍ പോലീസ് ഉപയോഗിക്കും.

 നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

കഴിഞ്ഞ മാസം പോലീസുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ തന്നെയാണ് ഇത്തവണയും ശബരിമലയില്‍ എത്തിയതെന്ന് ഇതുവഴി കണ്ടെത്താന്‍ സാധിക്കും. ഇവരെ കണ്ടെത്തി മണ്ഡലകാലത്ത് നട തുറക്കാനിരിക്കുന്ന നവംബര്‍ 16 മുതല്‍ ഇവരെ നിരീക്ഷണത്തില്‍ വെക്കും.

cmsvideo
  ആചാരങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവർ ആചാരലംഘനത്തിനെതിരെ സമരമുഖത്ത് | Oneindia Malayalam
   തടയാനാവില്ല

  തടയാനാവില്ല

  അതേസമയം ഇരുമുടി കെട്ടുമായി മലകയറുന്നവരെ തടയാന്‍ ആവില്ലെന്ന് പോലീസ് പറയുന്നു. ഭക്തരായി ക്ഷേത്രത്തിലേക്ക് വന്നാല്‍ അവരെ തടയുന്നത് സാധ്യമല്ല. മണ്ഡലകാലത്ത് പോലീസിനെ വിന്യസിച്ച് ശക്തമായ സുരക്ഷ ഒരുക്കാനാണ് പോലീസ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

  lok-sabha-home

  English summary
  Of seven thousand three hundred who visited, only two hundread real devotees at Sabarimala

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more