കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിയിൽ പുഴുവിനെ പിന്നാലെ പോഷകാഹാര വിതരണത്തിലും കൃത്രിമമെന്ന് പരാതി

  • By Desk
Google Oneindia Malayalam News

ബദിയടുക്ക: അങ്കണവാടിയിൽ വിതരണം ചെയ്യേണ്ട അരി പുഴുവരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കുട്ടികൾക്ക് വിതരണം ചെയ്യേണ്ട പോഷകാഹാര വിതരണത്തിലും കൃത്രിമം നടക്കുന്നതായി പരാതി.ചെങ്കള ഐ.സി.ഡി.എസിന് കീഴിൽ ബദിയടുക്ക പഞ്ചായത്തിലെ നാലാം വാർഡിൽ പ്രവർത്തിക്കുന്ന അമ്പത്തിയെട്ടാം നമ്പർ അങ്കണവാടിയിൽ കുട്ടികൾക്ക് വിതരണം ചെയ്യേണ്ട പോഷകാഹാരത്തിൽ വ്യാപക കൃത്രിമം നടത്തുന്നതായി പരാതി.

കോടതിയിൽ സർക്കാരും കൈവിട്ടു.. തോമസ് ചാണ്ടി ഒരു കൈ നോക്കാൻ തന്നെ.. ഹർജി പിൻവലിച്ചില്ലകോടതിയിൽ സർക്കാരും കൈവിട്ടു.. തോമസ് ചാണ്ടി ഒരു കൈ നോക്കാൻ തന്നെ.. ഹർജി പിൻവലിച്ചില്ല

പരിസരവാസികളും വെൽഫെയർ കമ്മിറ്റിയുമാണ് പരാതിയുമായി രംഗത്തുവന്നത്. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരു കുട്ടിക്ക് 100 മില്ലി പാലും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഒരു മുട്ടയും. ബുധൻ,ശനി ദിവസങ്ങളിൽ 100 ഗ്രാം പഴവും നൽകണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

rice

എന്നാൽ ഇവിടെ പകുതി മുട്ടയും പാലും പഴവും പേരിന് മാത്രം നൽകുകയാണെന്നാണ് പരാതി. കരയുന്ന കുഞ്ഞുങ്ങളെ വെള്ളം നിറച്ച ടാങ്കിൽ മുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. അതെ സമയം അങ്കണവാടിയിൽ ഹാജരാവാത്ത കുട്ടികളുടെ ഹാജർ രേഖപ്പെടുത്തി പോഷകാഹാരം നൽകിയെന്ന് വരുത്തി തീർത്ത് മാസാമാസം അതിനുള്ള തുക തട്ടിയെടുക്കുകയാണ് ചെയ്യുന്നത്

English summary
old food in anganavaadi and corruption in nutritious food distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X