കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9വയസ്സുകാരിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

തൃശ്ശൂര്‍: ഒല്ലൂരില്‍ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ വൈദികന്‍ അറസ്റ്റില്‍. തൈക്കോട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന ഫാദര്‍ രാജു കൊക്കനാണ് അറസ്റ്റിലായത്. നാഗര്‍കോവിലിനടുത്ത് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെ ഷാഡോ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 24നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കാള്‍ പൊലീസില്‍ പരാതി നല്‍കിയത്. ആദ്യകുര്‍ബാനയുമായി ബന്ധപ്പെട്ട് പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെയാണ് വൈദികന്‍ പീഡിപ്പിച്ചത്. ചടങ്ങില്‍ ധരിക്കാനുള്ള വസ്ത്രം നല്‍കാനെന്ന വ്യാജേനയായിരുന്നു പീഡനം. തുടര്‍ന്ന് കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

fr-raju-kokkan

രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയെന്ന് മനസ്സിലാക്കിയതോടെ വൈദികന്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രാജു കൊക്കന്‍ നാഗര്‍കോവിലില്‍ ഉണ്ടെന്ന് പൊലീസിന് മൂന്ന് ദിവസം മുമ്പ് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടു സംഘങ്ങളായി പിരിഞ്ഞ് പൊലീസ് നാഗര്‍കോവിലില്‍ എത്തുകയും രാജു കൊക്കനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടികള്‍ക്കെതിരായ ആക്രമണം, ബലാത്സംഗം, തുടങ്ങിയ കേസുകള്‍ക്ക് പുറമെ ഐടി ആക്ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിനിടയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

English summary
Ollur Child Abuse: Priest arrested by shadow police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X