സംസ്ഥാനത്ത് വീണ്ടും ഒമൈക്രോണ്‍; സ്ഥിരീകരിച്ചത് തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലുള്ള നാല് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
'തന്നെയും കുടുംബത്തെയും വിമാനക്കമ്പനി വലച്ചു'; കോവിഡ് ആർടിപിസിആർ പരിശോധനയിൽ കുടുങ്ങി ആന്റണി രാജു
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമൈക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് രേഗം സ്ഥിരീകരിച്ചത്.

27 വയസുകാരി വിമാനത്തിലെ സമ്പര്ക്കപ്പട്ടികയിലുള്ളയാളാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്. 32 വയസുകാരന് ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്നും ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്ക് നിലവില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. 36കാരനായ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഈ മാസം 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതിന് മുമ്പ് സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു.
കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇതോടെ കേരളത്തിലെ ആകെ ഒമൈക്രോണ്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഇവരില്‍ നാല് പേരാണ് അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നല്ലാതെ എത്തി ഒമൈക്രോണ്‍ സ്ഥീരികരിച്ചവരാണെന്നാണ് അധികൃതര്‍ പറഞ്ഞത്. രാജ്യത്ത് ഇതുവരെ പതിനൊന്ന് സംസ്ഥാനങ്ങളിലായി നൂറിലധികം പേര്‍ക്കാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം നൂറ് കടന്നതോടെ കേരളത്തിലേതടക്കം രോഗവ്യാപനം കൂടിയ 19 ജില്ലകള്‍ക്ക് കേന്ദ്രം ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
കോവിഡിന്റെ ഒന്നാം തരംഗത്തിലെ അഴിമതി; കമ്പിനിയുടെ പേരും തുകയും രേഖയിലില്ല, ഞെട്ടിക്കുന്ന വിവരങ്ങള്‍

സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ സ്വയം നിരീക്ഷണത്തിലിരിക്കണമെന്നും, ക്വാറന്റെയ്ന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണമെന്നും, ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരും ക്വാറന്റെയ്ന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാന ആരോഗ്യ വകുപ്പും നിര്‍ദ്ദേശം നല്കി. യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ, പൊതു ഇടങ്ങളിലോ ഇടപഴകരുതെന്നും ആരോഗ്യ വകുപ്പ് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.

സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും ക്വാറന്റെയ്ന് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന പ്രതിരോധ മാര്‍ഗ്ഗങ്ങളായ, മാസ്ക് കൈകളുടെ ശുചിത്വം, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കണമെന്നും എങ്കില്‍ മാത്രമേ ഒമൈക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടുവാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുന്നുണ്ട്.
രോഹിണി കോടതിയിലെ സ്ഫോടനം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്

കൂടാതെ പൊതുപരിപാടികള്‍ പരമാവധി കുറക്കണമെന്നും പ്രത്യേകിച്ച് ആളുകള്‍ കൂടുതല്‍ കൂടാന്‍ സാധ്യതയുള്ള പരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. പുതുവത്സര ക്രിസ്മസ് ആഘോഷങ്ങല് ചെറിയ രാതിയില്‍ എല്ലാവരും ആഘോഷിക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.