വിദേശ സമ്പര്‍ക്കമില്ലാത്തവർക്ക് ഒമൈക്രോൺ; രാജ്യത്ത് കേരളം മൂന്നാമത്; ജാഗ്രത വേണം: ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഒമൈക്രോൺ കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ പുതിയ ജാഗ്രത നിർദ്ദേശം. രോഗ വ്യാപനത്തിൽ കേരളം മുന്നോട്ട് പോകുന്നു. ആയതിനാൽ അതീവ ജാഗ്രത പാലിക്കമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
കേരളത്തിൽ വിദേശ സമ്പര്‍ക്കം ഇല്ലാത്ത രണ്ടു പേര്‍ക്ക് കഴിഞ്ഞ ദിവസം ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനം രോഗ വ്യാപന ഭീതിയിലേക്ക് മാറുകയാണ്. രാജ്യത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ ഒമൈക്രോൺ വ്യാപനത്തിൽ കേരളം മൂന്നാം സ്ഥാനത്താണ് ഇപ്പോൾ.
മഹാരാഷ്ട്രയും ഡൽഹിയും തൊട്ട് പിന്നിൽ കേരളമാണ് പട്ടികയിൽ. ഈ സംസ്ഥാനങ്ങളിൽ ഒമൈക്രോൺ രോഗ വ്യാപനം 100 കടന്നു.
അതേസമയം, ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും എത്തിയ 52 ആളുകൾക്കും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും എത്തിയ 41 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം കേരളത്തിൽ സ്ഥിരീകരിച്ചത്.
ഒമൈക്രോണിനെ പേടിക്കണ്ട; തീവ്രത കുറവ്; വാക്സിൻ മാത്രം പരിഹാരം; വിദഗ്ധർ പറയുന്നു - അറിയാം
അതേസമയം, ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും എത്തിയ 52 ആളുകൾക്കും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും എത്തിയ 41 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം കേരളത്തിൽ സ്ഥിരീകരിച്ചത്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തതിൽ രണ്ടു പേര്‍ക്ക് വിദേശ സമ്പര്‍ക്കമില്ലാത്തതാണ് ഇപ്പോൾ ആശങ്ക ആകുന്നത്.
ഇനിയും സംസ്ഥാനത്ത് തിരിച്ചറിക്കാൻ സാധിക്കാത്ത തരത്തിൽ രോഗികളും രോഗ വ്യാപനവും ഉണ്ടെന്നാണ് ഇത്തരം കേസുകളിലൂടെ മനസ്സിലാകുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആയതിനാൽ തന്നെ സംസ്ഥാനത്ത് രോഗബാധിതരെ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ആന്റിജൻ പരിശോധന നടത്തണം എന്ന് വിദഗ്ധരുടെ നിർദേശിച്ചിട്ടുണ്ട്.