ഒമിക്രോണ്‍: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ "ഒമിക്രോൺ' പ്രതിരോധന നടപടികള്‍ സ്വീകരിച്ച് കേരളവും. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദേശിച്ചു. ദക്ഷിണാഫ്രിക്കൻ വകഭേദത്തെക്കുറിച്ച് കേന്ദ്ര സർക്കാറില്‍ നിന്നും ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ട്. എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ ടു പി സിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണെന്നും വീണാ ജോർജ് വ്യക്തമാക്കി.
'വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി'- മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആർ ടി പി സി ആര്‍ പരിശോധന നടത്തണം.

എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഒമിക്രോണിനെ നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തിലാണ് ജാഗ്രത കടുപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാനായിരുന്നു പ്രധാനന്ത്രി അവലോകന യോഗം വിളിച്ച് ചേർത്തത്.












Click it and Unblock the Notifications