Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കണ്ടത് സൂചന മാത്രം; ഓണത്തിന് അരി കിട്ടാതെ ഉഴലുമോ? റേഷന്‍ സമരം നിസാരമാക്കേണ്ട

കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി. പഴയകാല ജന്മി-കുടിയാന്‍ സമ്പ്രദായത്തില്‍ നിന്നാണ് കാണം എന്ന വാക്ക് സജീവമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. മലയാളിക്ക് ഓണം എത്രത്തോളം പ്രാധാന്യമാണ് എന്ന് സൂചിപ്പിക്കുകയാണിവിടെ. സമൃദ്ധമായ സദ്യ തന്നെയാണ് ഓണത്തിന് മൊഞ്ച് കൂട്ടുക. ഓണത്തിന് എന്നല്ല, എല്ലാ ആഘോഷങ്ങള്‍ക്കും വിഭവങ്ങളെമ്പാടുമുള്ള ഭക്ഷണം തന്നെയാണ് ആകര്‍ഷണം.

മലയാളിക്ക് ഏറെ ഇഷ്ടം നാടന്‍ ചോറിനോടാണ്. ബിരിയാണിയും നെയ്‌ചോറും കുഴിമന്തിയുമെല്ലാം സുലഭമാണെങ്കിലും ചോറും കറിയും ഒന്ന് വേറെ തന്നെ. എന്നാല്‍ ചോറ് വെക്കാന്‍ അരി വേണ്ടേ... എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും തീ പിടിച്ച വിലയാണ്. അരിയുടെ കാര്യവും അങ്ങനെ തന്നെ. ഈ ഘട്ടത്തില്‍ വലിയ തുണയാണ് റേഷന്‍ കട വഴിയുള്ള വില കുറഞ്ഞ അരി. സമീപ കാലത്ത് നമ്മുടെ റേഷന്‍ സമ്പ്രദായം താളം തെറ്റി തുടങ്ങിയിട്ടുണ്ട്. റേഷന്‍ കടക്കാര്‍ ഇന്നലെയും ഇന്നും കടയടച്ച് സമരത്തിലാണ്. ഈ സമരം സൂചനയാണെന്ന് അവര്‍ പറയുന്നു. അടുത്ത പണി വരുന്നത് ഓണത്തിനാണ്...

rationshop-closed-strike

സമ്പന്നരും ഇടത്തരക്കാരും പാവപ്പെട്ടവരും ഇടകലര്‍ന്ന് ജീവിക്കുന്നതാണ് കേരളത്തിലെ കാഴ്ച. എങ്കിലും 95 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുണ്ട്. അതില്‍ 90 ശതമാനം കുടുംബങ്ങളും റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നു. ഇവര്‍ക്ക് വേണ്ട ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ സംസ്ഥാനത്ത് 14200 റേഷന്‍ കടകളുണ്ട്. 2018 മുതലാണ് റേഷന്‍ കട നടത്തുന്നവര്‍ക്ക് പ്രതിമാസ ശമ്പളവും കമ്മീഷനും നടപ്പാക്കിയത്.

18000 രൂപയാണ് ശമ്പളം. അതിന് പുറമെ വില്‍ക്കുന്ന വസ്തുക്കളില്‍ നിന്ന് ക്വിന്റലിന് 180 രൂപ എന്ന നിരക്കില്‍ കമ്മീഷനും. കാര്‍ഡ് ഉടമകള്‍ക്ക് ഏത് റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാമെന്ന രീതി നടപ്പാക്കിയത് മിക്കവര്‍ക്കും നേട്ടമായി. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അടിസ്ഥാന ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ല എന്നാണ് റേഷന്‍ കട നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

കൊവിഡ് കാലത്ത് നല്‍കിയ കിറ്റിന് കമ്മീഷന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ വാക്കു കൊടുത്തിരുന്നു എങ്കിലും വെറും മൂന്ന് മാസം മാത്രമാണ് ലഭിച്ചത്. 10 മാസത്തെത് കുടിശ്ശിക. ഒരു കിറ്റിന് ഏഴ് രൂപ വേണമെന്നായിരുന്നു റേഷന്‍ കടക്കാരുടെ ആവശ്യം. അഞ്ച് തരാമെന്ന് സര്‍ക്കാര്‍. പക്ഷേ, കിട്ടിയത് മൂന്ന് മാസത്തെ തുക മാത്രം. ബാക്കി പണം കിട്ടാന്‍ നിരവധി ചര്‍ച്ചകള്‍, കോടതി വ്യവഹാരങ്ങള്‍... മൂന്ന് മാസത്തിനകം എല്ലാം ശരിയാക്കുമെന്ന് കോടതികളില്‍ നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.

പത്ത് മാസത്തെ കിറ്റ് കമ്മീഷന്‍ തരാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സേവനമായി കണക്കാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. കിറ്റ് പാക്ക് ചെയ്തവരും അനുബന്ധ ജോലിയില്‍ ഏര്‍പ്പെട്ടവരുമെല്ലാം കൂലി വാങ്ങി. പിന്നെ തങ്ങള്‍ മാത്രം സേവനമായി കണക്കാക്കണം എന്ന് പറയുന്നതില്‍ ന്യായമെന്ത് എന്നാണ് റേഷന്‍ വ്യാപാരികളുടെ ചോദ്യം.

rationshop-closed-strike

(തിരുവനന്തപുരത്തെ രാപ്പകല്‍ സമരത്തില്‍ രമേശ് ചെന്നിത്തല സംസാരിക്കുന്നു)

നേരത്തെ ഒരു ദിവസം അടച്ചിട്ട് സമരം നടത്തിയിരുന്നു. താലൂക്ക് അടിസ്ഥാനത്തിലുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തിയാണ് ഇപ്പോള്‍ സമരം. രണ്ട് ദിവസം സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ടാണ് പ്രതിഷേധം. വകുപ്പ് മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ എല്ലാം കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ശരിയാക്കാമെന്ന് എല്ലാവരും ഉറപ്പ് നല്‍കിയെങ്കിലും ഒന്നും നടന്നില്ല. തുടര്‍ന്നാണ് സംയുക്ത സമിതി സമരം ശക്തമാക്കുന്നത്.

ആവശ്യങ്ങളോട് ഇനിയും സര്‍ക്കാര്‍ മുഖം തിരിക്കുകയാണെങ്കില്‍ സെപ്തംബറിലെ ഓണക്കാലത്ത് അനിശ്ചിതകാലം അടച്ചിടാനാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനം. അതാകട്ടെ, മലയാളികളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടും. വിപണിയില്‍ അരി ഉള്‍പ്പെടെയുള്ള എല്ലാത്തിനും വില കുതിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ റേഷന്‍ കടയുടെ സാന്നിധ്യം ഏറെ ആശ്വാസമാണ്. ബിരിയാണിയും നെയ്‌ച്ചോറും തിന്ന് പ്രതിരോധിക്കുമെന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ എത്ര നാള്‍ ബിരിയാണി തിന്ന് ജീവിക്കുമെന്ന ചോദ്യം ബാക്കിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+