ഖാദിയില്‍ ഓണം ഡബിള്‍ ഹാപ്പിയാണ്, ജീവനക്കാര്‍ അത്ര ഹാപ്പിയല്ല; പ്രതീക്ഷയുണ്ട് ഇക്കാര്യങ്ങളില്‍
കോഴിക്കോട്: ഓണമായാല്‍ ഖാദിക്ക് കോളാണ്. ഓണക്കോടി അടക്കമുള്ളവ സാധാരണ ഖാദിയില്‍ നിന്ന് വിറ്റുപോകാറുണ്ട്. മലയാളികള്‍ക്ക് ഖാദിയോട് പണ്ട് മുതലേ പ്രിയമുണ്ട്. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പുതു തലമുറയ്ക്ക് ഖാദിയോട് അത്ര പ്രിയമില്ല. എങ്കിലും ഓണക്കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് കോഴിക്കോട് ബാലുശ്ശേരി അറപ്പീടികയിലുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി ഉല്‍പ്പാദന കേന്ദ്രം കാണുന്നത്.
ഓണക്കാലത്ത് ഖാദിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ മുപ്പത് ശതമാനം റിബേറ്റാണ് ഉള്ളത്. വില്‍പ്പനയൊക്കെ ഓണക്കാലത്ത് നടക്കുന്നുണ്ടെന്ന് ജീവനക്കാരും പറയുന്നു. പക്ഷേ മുന്‍ കാലങ്ങളിലേത് പോലെ ഒരു തള്ളിക്കയറ്റമില്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം ഖാദി കേന്ദ്രത്തിലെ ഇന്‍സ്ട്രക്ടര്‍ അടക്കം പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ തൃപ്തരാണ്. സര്‍ക്കാരില്‍ നിന്നുള്ള സഹായം അടക്കം ലഭ്യമാകുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. നിലവില്‍ സര്‍ക്കാരില്‍ നിന്ന് ഓണത്തിന് കുടിശ്ശിക ലഭിക്കാനുണ്ട്. അതില്‍ പകുതിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഖാദി ഉല്‍പ്പാദന കേന്ദ്രത്തിലുള്ളവര്‍.
ജീവനക്കാര്‍ക്ക് വെല്‍ഫെയര്‍ ഫണ്ട് ഖാദിയില്‍ നിന്ന് ലഭിക്കും. ഇത് അധികവും വിരമിച്ച് കഴിയുമ്പോഴാണ് ഫണ്ട് ലഭ്യമാവുക. ജീവനക്കാര്‍ക്ക് അത്രയ്ക്ക് അത്യാവശ്യ കാര്യങ്ങള്‍ വരുമ്പോള്‍ ഇതില്‍ നിന്ന് പണം നല്‍കാറുണ്ട്. നിലവില്‍ യൂണിഫോമിന്റെ നെയ്ത് അടക്കമുള്ള ജോലികള്‍ ഇവിടെ ലഭിക്കുന്നുണ്ടെന്നാണ് ചുമതലയുള്ളവര്‍ അവകാശപ്പെടുന്നത്.

പണ്ടത്തെ രീതിയില്‍ കൈത്തറിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയാം. മെഷിനറിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് സമയലാഭമുണ്ട്. വേഗത്തില്‍ ജോലികള്‍ തീര്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഇന്‍സ്ട്രക്ടര്‍ പറയുന്നു. പക്ഷേ ഇവരുടെ അതേ അഭിപ്രായമല്ല തൊഴിലാളികള്‍ക്കുള്ളത്. എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണെങ്കിലും ഇവര്‍ക്ക് അത് കൃത്യ സമയത്ത് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
തൊഴിലുറപ്പിനേക്കാള്‍ കുറഞ്ഞ വേതനമാണ് ഇപ്പോള്‍ ഖാദിയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്ന് ജീവനക്കാരിയായ ഗിരിജ വണ്‍ ഇന്ത്യ മലയാളത്തിനോട് പറയുന്നു. തൊഴിലുറപ്പിന് 346 രൂപ കൂലി നിത്യേന ലഭിക്കുമ്പോള്‍ ഖാദി കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് മുന്നൂറ് രൂപയോളം മാത്രമാണ് ദിവസ വേതനം
പുതു തലമുറ ഈ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ പലരും തയ്യാറല്ല. അതുകൊണ്ട് ഖാദിയിലെ നിര്‍മാണം പഴയ തലമുറയോടെ തന്നെ അവസാനിക്കാനാണ് സാധ്യത. അതേസമയം നിത്യേന രണ്ട് മുണ്ടാണ് നെയ്യുന്നതെന്ന് ഗിരിജ പറയുന്നു. മെഷിനറിയില്‍ രണ്ട് പേര് ഉണ്ടെങ്കില്‍ മാത്രമാണ് ജോലി ചെയ്യാനാവുക. ഒരാള്‍ നൂലിന്റെ കാര്യങ്ങളും, മറ്റേയാള്‍ നെയ്യുന്ന കാര്യങ്ങളും നോക്കണം.
പഴയ പോലെ ജോലി ചെയ്യാന്‍ സാധിക്കാത്ത പ്രശ്നമുണ്ട് ഗിരിജക്ക്. മുമ്പ് മൂന്ന് മുണ്ട് നെയ്തിരുന്നുവെന്ന് ഇവര്‍ പറയുന്നു. മുമ്പ് കൂടുതല്‍ മുണ്ട് നെയ്തപ്പോള്‍ മികച്ച ജീവക്കാരിക്കുള്ള പുരസ്കാരവും ഗിരിജക്ക് ലഭിച്ചിരുന്നു. 40 വര്‍ഷത്തോളമായി ഖാദിയില്‍ ജീവനക്കാരിയാണ് ഗിരിജ.
ഇതേ ഖാദി കേന്ദ്രത്തിലെ ജീവനക്കാരിയായ കരിയാത്തന്‍കാവ് സ്വദേശിയായ രത്നവല്ലിക്കും പരാതികളുണ്ട്. നൂലിന്റെ മൂന്ന് മാസത്തെ പണം ലഭിക്കാനുണ്ടെന്ന് ഇവര്‍ പറയുന്നു. അത് സര്‍ക്കാരില്‍ നിന്ന് കൃത്യമായി ലഭിക്കണമെന്ന് രത്നവല്ലി വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. ഓണത്തിന് ബോണസ് കിട്ടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഓണത്തിന് ഒരാഴ്ച്ച മുമ്പ് കിട്ടുമെന്ന് പറഞ്ഞതാണ്. പക്ഷേ കാലതാമസം നേരിട്ടു.
ഉത്സവബത്ത, ബോണസ് എന്നിവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നിലവില്‍ അറുപതിനടുത്ത് ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്കെല്ലാം കലണ്ടര്‍ പൈസ ആയിരത്തിന് മുകളില്‍ ലഭിക്കാനുണ്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ കിട്ടേണ്ട പണം ലഭിച്ചിട്ടില്ല. ചെലവ് വര്‍ധിക്കുന്നുണ്ട്. വീടിന്റെ വായ്പ പോലുള്ള നിരവധി കാര്യങ്ങള്‍ക്ക് പണം അടയ്ക്കേണ്ടവരുണ്ട്. കൃത്യമായി പണം ലഭിച്ചാല്‍ മാത്രമേ ഇതെല്ലാം അടച്ചുതീര്‍ക്കാന്‍ സാധിക്കൂ എന്ന് രത്നവല്ലി പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സന്തോഷകരമായ ഒരു ഓണക്കാലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications