കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം

Google Oneindia Malayalam News

തിരുവനന്തപുരം: ഓണം ബമ്പറിന്റെ അലയൊലികള്‍ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ ഇതുവരെ സംസ്ഥാനത്ത് കുറഞ്ഞിട്ടില്ല. ഒന്നാം സമ്മാന ജേതാവിന് വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വരെയുണ്ടായി. എന്നാല്‍ 25 കോടി ആവേശം അടങ്ങും മുമ്പ് പൂജ ബമ്പര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇതിന്റെയും സമ്മാന തുക ഉയര്‍ത്തിയതാണ്. പത്ത് കോടതിയാണ് ഇത്തവണ പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം.

നവംബര്‍ ഇരുപതിനാണ് നറുക്കെടുപ്പ്. ടിക്കറ്റ് വില 250 രൂപയാണ്. രണ്ടാം സമ്മാനമായി അന്‍പത് ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനം 5 ലക്ഷം വീതം പന്ത്രണ്ട് പേര്‍ക്കും ലഭിക്കും. വലിയ ആവേശത്തോടെ ജനം ഇതിനായി കാത്തിരിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ലോട്ടറി അടിച്ചാല്‍ എത്ര രൂപ നമുക്ക് ശരിക്കും. ലോട്ടറി വകുപ്പ് പറയുന്ന അത്രയും തുക കിട്ടുമോ. വിശദമായി ഒന്ന് പരിശോധിക്കാം.....

1

image credit: www.keralalotteryresult.net

ലോട്ടറി അടിച്ചാല്‍ നിരവധി കടമ്പകളാണ് ഉള്ളത്. നികുകിത അടയ്ക്കുന്നതും ഏജന്റിന് നല്‍കേണ്ട പണം മുതല്‍ നിരവധി കാര്യങ്ങളുണ്ട്. സമ്മാനം ലഭിക്കുന്ന തുകയെ ആശ്രയിച്ചാണ് നികുതി നല്‍കുന്ന കാര്യമുണ്ടാക്കുക. കൂടുതല്‍ തുക വരുമ്പോള്‍ ചെറിയ തുക വരുമ്പോഴും ഒരേപോലെയല്ല നികുതി ബാധ്യതയുണ്ടാവുക. ഓണം ബമ്പറിന് കിട്ടിയത് 25 കോടി രൂപയാണ്. ഈ ഒന്നാം സമ്മാനത്തിന്റെ മുഴുവന്‍ തുകയും നിങ്ങളുടെ കൈയ്യില്‍ കിട്ടില്ല. അതില്‍ നിന്ന് തന്നെ പത്ത് ശതമാനം ഏജന്റിന് കമ്മീഷനായി ലഭിക്കും.

2

ഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാംഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാം

25 കോടിയുടെ പത്ത് ശതമാനം രണ്ടര കോടി രൂപയാണ്. ഇതോടെ തുക 22.5 കോടിയായി കുറയും. അവിടെയും കാര്യങ്ങള്‍ നില്‍ക്കില്ല. ഇനിയുള്ളത് ആദായനികുതി വകുപ്പിന്റെ നിയമങ്ങളാണ്. പത്ത് ലക്ഷത്തില്‍ കൂടുതല്‍ ഒരു വര്‍ഷം വരുമാനമുണ്ടെങ്കില്‍ ആദായ നികുതിയായി മുപ്പത് ശതമാനം നല്‍കണം. ഇവിടെ കൈയ്യിലുള്ളത് 22.5 കോടിയാണ്. അതിന്റെ മുപ്പത് ശതമാനം നല്‍കണം. ഏകദേശം ആറ് കോടി 75 ലക്ഷം രൂപയുണ്ടാവും. ഇത് സര്‍ക്കാര്‍ ഖജനാവിലേക്ക് പോകും. ലോട്ടറി തുക നല്‍കുമ്പോള്‍ തന്നെ ടിഡിഎസ്സ് ഇനത്തില്‍ ഈ തുക കുറച്ചാണ് നല്‍കുക.

3

വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍

വിജയിക്ക് കിട്ടുന്ന തുക 15 കോടി 75 ലക്ഷമാണ്. ഇത് നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. പക്ഷേ ഇത്രയും തുക മുഴുവന്‍ ഉപയോഗിക്കാനാവില്ല. അടുത്ത പ്രശ്‌നം വേറെയുണ്ട്. നികുതി ബാധ്യതകള്‍ ഇനിയും വരാനുണ്ട്. ഇന്ത്യയിലെ ആദായനികുതി നിയമപ്രകാരം ഒരു വര്‍ഷം 50 ലക്ഷം രൂപയില്‍ അധികം വരുമാനമുണ്ടായാല്‍ ആദായ നികുതിക്കൊപ്പം സര്‍ചാര്‍ജും കൊടുക്കണം. ടിഡിഎസ് കഴിഞ്ഞാല്‍ നിങ്ങള്‍ അടയ്‌ക്കേണ്ട രണ്ടാമത്തെ നികുതിയാണിത്. ഇവിടെ ഏറ്റവും കൂടിയ സ്ലാബായിരിക്കും 25 കോടി അടിച്ചവര്‍ക്ക് നല്‍കേണ്ടി വരിക.

4

50 ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുണ്ടെങ്കില്‍ സര്‍ചാര്‍ജായി 10 ശതമാനം നല്‍കണം. ഇനി ഒരു കോടി മുതല്‍ 2 കോടിയാണെങ്കില്‍ 15 ശതമാനം സര്‍ചാര്‍ജ് നല്‍കണം. അഞ്ച് കോടി വരെയുള്ളതിന് 25 ശതമാനവും. അഞ്ച് കോടിയുടെ മുകളിലേക്കുള്ളതിന് 37 ശതമാനവുമാണ് സര്‍ചാര്‍ജായി നല്‍കേണ്ടത്. ഇതില്‍ ഓണം ബമ്പറടിച്ചയാള്‍ക്ക് 37 ശതമാനം നല്‍കേണ്ടി വരും. അതായത് എത്ര തുക ടാക്‌സായി പിടിച്ചോ അതിന്റെ 37 ശതമാനമാണ് സര്‍ചാര്‍ജ് നല്‍കേണ്ടത്, 2,49,75000 രൂപ കൂടി സര്‍ചാര്‍ജായി നല്‍കേണ്ടി വരും.

5

ഇവിടെയും കാര്യങ്ങള്‍ തീര്‍ന്നിട്ടില്ല. ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ് നല്‍കണം. നാല് ശതമാനാണ് ഇത്. നികുതിയുടെയും സര്‍ചാര്‍ജിന്റെയും നാല് ശതമാനമാണിത്. നികുതിയായ 6,750000 രൂപയും സര്‍ചാര്‍ജായ 2,497500 രൂപയും കൂട്ടുമ്പോള്‍ 9,2475000 രൂപ ലഭിക്കും. ഇതിന്റെ നാല് ശതമാനമായ 3,699000 രൂപയാണ് സെസായി നല്‍കേണ്ടത്. ഇതിന് കിഴിവില്ല. വൈകിയാല്‍ പിഴയും നല്‍കേണ്ടി വരും. 9,61,74000 രൂപ മൊത്തം നികുതി നല്‍കേണ്ടി വരും. ഇതോടെ 12 കോടി 88 ലക്ഷത്തി 26000 രൂപ വിജയിക്ക് ലഭിക്കും.

6

വീട്ടിലേക്ക് സാധനം വാങ്ങി വരാന്‍ ഭാര്യ; സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് കോടിപതി, സംഭവം ഇങ്ങനെവീട്ടിലേക്ക് സാധനം വാങ്ങി വരാന്‍ ഭാര്യ; സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് കോടിപതി, സംഭവം ഇങ്ങനെ

നിരവധി സംശയങ്ങള്‍ ഇതേ തുടര്‍ന്നുണ്ട്. അടുത്ത വര്‍ഷവും നികുതി നല്‍കേണ്ടി വരുമോ എന്നാണ് പ്രധാന സംശയം. വേണ്ടി വരില്ല എന്നതാണ് ഇതിനുള്ള ഉത്തരം. ഇവിടെ ഈ പമം സ്ഥിര നിക്ഷേപമാണെങ്കില്‍ നികുതി നല്‍കേണ്ടി വരും. അത് പലിശ 40000 രൂപയ്ക്ക് മുകളിലാണെങ്കിലാണ്. മുതിര്‍ന്ന പൗരനാണെങ്കില്‍ 50000 രൂപ വരെ ഇളവും കിട്ടും. അഞ്ച് ലക്ഷം കൂടുതല്‍ നിങ്ങള്‍ ലഭിച്ചാല്‍ പത്ത് ശത്മാനം നികുതി നിര്‍ബന്ധമായും അടയ്ക്കണം.

English summary
onam bumber price is 25 cr and pooja bumber is 10 cr, how much you get after reducing tax
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X