കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനൂപിന് ഒരു അഡ്വൈസർ ഇല്ലാതെ പോയതാണ് പ്രശ്നം: വലിയ സ്വപ്നം അത്, ഒരു കോടി ലോട്ടറിയടിച്ച അഖിലേഷന്‍

ക്രിസ്തുമസ് ബംപറിന്റെ ഒന്നാം സമ്മാനമായ പതിനാറ് കോടി അടിച്ച വ്യക്തിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല

Google Oneindia Malayalam News
anoop-

ക്രിസ്മസ് ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപയടിച്ച പത്ത് പേരില്‍ കോട്ടയം വൈക്കത്തെ നിർധന കുടുംബവും. അസുഖങ്ങളും സാമ്പത്തിക പ്രയസങ്ങളും അലട്ടുന്ന അഖിലേഷന്‍ എന്നയാളാണ് ആ ഭാഗ്യവാന്‍. വാടക വീട്ടില്‍ കഴിയുന്ന അഖിലേഷന്‍ സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഭാഗ്യ ദേവത കടാക്ഷിക്കുന്നത്.

സ്വന്തമായി ഒരു വീട് വെച്ച് അസുഖ ബാധിതരായ അമ്മയേയും സഹോദരിയേയും ആ വീട്ടിലേക്ക് കൊണ്ടുവരണമെന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് അഖിലേഷന്‍ വണ്‍ഇന്ത്യമലയാളത്തോട് വ്യക്തമാക്കുന്നത്. വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോടി രൂപ അടിച്ചതില്‍

ഒരു കോടി രൂപ അടിച്ചതില്‍

ഒരു കോടി രൂപ അടിച്ചതില്‍ നികുതിയെല്ലാം കഴിച്ച്65 ലക്ഷത്തോളം കയ്യില്‍ കിട്ടുമെന്നാണ് പറഞ്ഞത്. അതില്‍ നിന്നും കുറച്ച് പിടിക്കുമെന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല. എത്ര കിട്ടുന്നോ അത് തന്നെ വലിയ സന്തോഷമാണ്. ഇത് ഞങ്ങളുടെ അഞ്ചാമത്തെ വാടക വീടാണ്. ഒരോ ടേം കഴിയുമ്പോഴും ചില വീടുകളില്‍ നിന്ന് മാറേണ്ടി വരാറുണ്ടെന്നും അഖിലേഷും ഭാര്യയും വ്യക്തമാക്കുന്നു.

വമ്പന്‍ പ്രഖ്യാപനവുമായി ലുലു: അറുപത് പേർക്കായി 3 കിലോ സ്വർണ്ണം സമ്മാനം, ഓഫറുകള്‍ വേറെയുംവമ്പന്‍ പ്രഖ്യാപനവുമായി ലുലു: അറുപത് പേർക്കായി 3 കിലോ സ്വർണ്ണം സമ്മാനം, ഓഫറുകള്‍ വേറെയും

സ്വന്തമായി ഭൂമിയില്ലെന്ന് ഇപ്പോള്‍

സ്വന്തമായി ഭൂമിയില്ലെന്ന് ഇപ്പോള്‍ പറയാനാവില്ല. നല്ല മനസ്സിന് ഉടമയായ ഒരാള്‍ മൂന്നര സെന്റ് ഭൂമി തന്നിട്ടുണ്ട്. ഇപ്പോള്‍ തന്ന സ്ഥലത്തിന് വഴിയില്ല. പോകാനുള്ള വഴിയുണ്ടെങ്കിലും അത് പുള്ളിയുടെ പേരിലാണ്. അവിടെ വീട് വെച്ച് ഏതെങ്കിലും സാഹചര്യത്തില് വില്‍ക്കേണ്ടി വന്നാല്‍ പോലും ആരും വാങ്ങിക്കില്ല. അങ്ങനെയൊക്കെയായപ്പോള്‍ ഞങ്ങള്‍ വലിയ സങ്കടത്തിലായിരുന്നുവെന്ന് അഖിലേഷന്റെ ഭാര്യയും പറയുന്നു.

മോളി കണ്ണമാലിയെ തിരിഞ്ഞ് നോക്കാതെ 'അമ്മ': ബാലയും പ്രേംകുമാറും സഹായിച്ചെന്ന് മകന്‍മോളി കണ്ണമാലിയെ തിരിഞ്ഞ് നോക്കാതെ 'അമ്മ': ബാലയും പ്രേംകുമാറും സഹായിച്ചെന്ന് മകന്‍

വൈക്കത്തപ്പന്റെ മുന്നില്‍ എന്നും പോവും.

വൈക്കത്തപ്പന്റെ മുന്നില്‍ എന്നും പോവും.

വൈക്കത്തപ്പന്റെ മുന്നില്‍ എന്നും പോവും. ദൈവം എന്ന ശക്തിയുണ്ടെന്ന് നേരത്തെ ആശുപത്രിയില്‍ കിടന്ന സമയത്ത് വ്യക്തമായി. 2018 പ്രളയ സമയത്താണ് അസുഖം വന്ന് ആശുപത്രിയിലാവുന്നത്. ഒരു സാധാരണ തലവേദന പോലെ വന്നതാണ്. അത്യാഹിത വിഭാഗത്തില്‍ പോയി ബിപി നോക്കാനായി ട്രോളിയില്‍ കയറി കിടന്നപ്പോഴേക്കും ബോധം പോയി.

പ്രളയമൊന്നും ഞാന്‍ അറിയുന്നില്ല.

പ്രളയമൊന്നും ഞാന്‍ അറിയുന്നില്ല.

പിന്നെ ഇവിടെ നടന്ന പ്രളയമൊന്നും ഞാന്‍ അറിയുന്നില്ല. പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങള്‍ നടത്തി. ഇരുപത്തിനാല് ദിവസം അനക്കം ഇല്ലായിരുന്നു. അപ്പോള്‍ നടന്നതൊന്നും ഞാന്‍ അറിഞ്ഞില്ല. ഭാര്യ ഒഴിച്ച് ബാക്കിയെല്ലാവരും കരുതിയത് ഞാന്‍ മരിച്ച് പോവുമെന്നായിരുന്നു. എന്നാല്‍ അവർ അതൊന്നും ഭാര്യയോട് പറഞ്ഞില്ല. ആര് വന്ന് വിളിച്ചാലും ആളെ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അഖിലേഷന്‍ പറയുന്നു.

ഹരികുമാർ സർ ഐസിയുവിലേക്ക്

അങ്ങനെയിരിക്കേയാണ് ആശുപത്രിയുടെ ഡയറക്ടർമാരില്‍ ഒരാള്‍കൂടിയായ ഹരികുമാർ സർ ഐസിയുവിലേക്ക് വന്ന് അഖിലേഷാ എന്ന് വിളിക്കുന്നത്. ആ സമയത്ത് ഞാന്‍ അടുത്തുണ്ടായിരുന്ന ഭാര്യയുടെ കയ്യില്‍ കയറി പിടിച്ചെന്ന് സിസ്റ്റർമാർ പറയുന്നുണ്ട്. അതിന് ശേഷം പതിയെ പതിയെ തിരിച്ച് വരികയായിരുന്നു. തലയുടെ പുറക് ഭാഗത്തൊക്കെ രക്തം കട്ട പിടിച്ച് കിടപ്പുണ്ടായിരുന്നു

മരുന്നുകളുണ്ടെങ്കിലും ഇപ്പോള്‍ മറ്റ് പ്രശ്നമൊന്നുമില്ല

മരുന്നുകളുണ്ടെങ്കിലും ഇപ്പോള്‍ മറ്റ് പ്രശ്നമൊന്നുമില്ല. ഒരു കുഞ്ഞില്ലെന്ന വിഷമവും ഉണ്ട്. ദൈവത്തിന്റെ ശക്തി എന്നൊരു കാര്യമുണ്ട്. അന്ന് ആശുപത്രിയില്‍ പത്ത് ലക്ഷം രൂപ ചിലവാഴി. അതില്‍ അധികവും ചിലവാക്കിയത് ആശുപത്രി അധികൃതർ തന്നെയാണ്. ദൈവത്തെ പോലെ ഞാന്‍ കാണുന്ന മനുഷ്യനാണ് ഹരി സാറെന്നും ലോട്ടറി ജേതാവ് പറയുന്നു.

അക്കിച്ചേട്ടന്‍ എന്നാണ് ആശുപത്രിയിലെ

അക്കിച്ചേട്ടന്‍ എന്നാണ് ആശുപത്രിയിലെ ആളുകള്‍ എന്നെ സ്നേഹത്തോടെ വിളിക്കുക. എനിക്ക് ലോട്ടറിയടിച്ച വിവരം അറിയിച്ചപ്പോള്‍ മുതല്‍ അവിടെ ഉത്സവം പോലെ ആഘോഷം നടക്കുകയാണ്. ഇതിന് മുമ്പും ബംപർ എടുത്തിട്ടുണ്ട്. ഓണം ബംപറിലൊന്നും അടിച്ചിട്ടില്ല. എന്നാല്‍ ഒരു തവണ അയ്യായിരവും പിന്നീട് രണ്ടായിരവും അടിച്ചിരുന്നു. അതിന് ശേഷം സമ്മാനമൊന്നുമില്ല.

തിരുവോണം ബംപർ അടിച്ച അനൂപ്

തിരുവോണം ബംപർ അടിച്ച അനൂപ് തുടക്കത്തിലും ഇപ്പോഴും ഏറെ ബുദ്ധിമുട്ടി. പുള്ളിക്ക് ഒരു അഡ്വൈസർ ഇല്ലാരുന്നു. എന്റെ കാര്യമെല്ലാം നോക്കിയത് ഹരി സർ ആയിരുന്നു. സഹായം അഭ്യർത്ഥിച്ച് ആരെങ്കിലും വരികയാണെങ്കില്‍ തന്നെ നമ്മുടെ അവസ്ഥ തന്നെ ഇങ്ങനെയാണ്. വീട് വെക്കണം, മരുന്നുകള്‍ വാങ്ങണം. അതിനിടയില്‍ മറ്റുള്ളവരെ കൂടി സഹായിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും അഖിലേഷന്‍ പറയുന്നു.

English summary
Onam Bumper Lottery Winner Anoop Is Struggling Because He Have No Advisor: 1 crore winner akhilesan say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X