സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍; തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങള്‍
തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഇന്നും നാളെയും മഞ്ഞ കാര്‍ഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്തംബര്‍ ഒന്നു മുതല്‍ മൂന്നു വരെ വെള്ള കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് അവരവരുടെ റേഷന്‍കടകളില്‍ നിന്നും കിറ്റുകള്‍ കൈപ്പറ്റാം.
സെപ്തംബര്‍ ഏഴ് വരെ കിറ്റുകള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ''ഓണത്തിന് മുന്‍പ് തന്നെ കിറ്റുകള്‍ എല്ലാവര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. ഗുണനിലവാരവും തൂക്കവും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. വാതില്‍പടി സേവനത്തിലൂടെ ഭക്ഷ്യ കിറ്റുകള്‍ അര്‍ഹരായുള്ളവര്‍ക്ക് നേരിട്ട് എത്തിക്കുന്ന പ്രവര്‍ത്തനവും സമയബന്ധിതമായി നടപ്പിലാക്കും. 890 ക്ഷേമ സ്ഥാപനങ്ങളില്‍ നാലുപേര്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ കിറ്റുകള്‍ ലഭ്യമാക്കുന്നതോടെ 37634 പേര്‍ ഓണക്കിറ്റിന്റെ ഉപഭോക്താക്കളാകും.' മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ 119 ആദിവാസി ഊരുകളിലും പൊതുവിതരണ ഉദ്യോഗസ്ഥര്‍ മുഖേന കിറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.'ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ പട്ടിണി മൂലം മരിക്കുന്ന സാഹചര്യമാണ് കോവിഡ് കാലത്ത് ഉണ്ടായത്. എന്നാല്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി എല്ലാവര്‍ക്കും ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഈ പ്രവര്‍ത്തനങ്ങളെ രാജ്യം മാത്രമല്ല ലോകം തന്നെ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ സൗജന്യ കിറ്റ് വിതരണത്തില്‍ അതിശയം ഉണ്ടായിരുന്നവര്‍ക്ക് അത് കൊണ്ട് തന്നെ ഇന്ന് വലിയ അത്ഭുതം തോന്നാനിടയില്ല. എന്നാല്‍ ജനങ്ങളുടെ മനസ് എന്താണെന്ന് അറിയാവുന്ന സര്‍ക്കാര്‍ അവ പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.ഏതെങ്കിലും കാരണങ്ങളാല്‍ നിശ്ചയിച്ച ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 തിയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്.

ഓണ ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.എല്ലാ റേഷന്‍ കാർഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ മുഖേന വാതില്‍പ്പടിയായി എത്തിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം
കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു.മിൽമയിൽ നിന്ന് നെയ്യ്,ക്യാഷു കോർപ്പറേഷനിൽ നിന്ന് കശുവണ്ടി പരിപ്പ്,സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ.പഞ്ചസാരയും,ചെറുപയറും,തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്.

കഴിഞ്ഞ വർഷം പപ്പടവും,ശർക്കരയുമാണ് സപ്ലൈക്കോയ്ക്ക് തല വേദനയായത്.എന്നാൽ ഇത്തവണ മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ പരമാവധി കരുതലെടുത്തെന്ന് സ്പ്ലൈക്കോ. ഇ ടെൻഡർ മുതൽ പാക്കിംഗിൽ വരെയുണ്ട് മുൻവർഷത്തെ അനുഭവത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ മുന്നിൽ ഉണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് സപ്ലൈകോ ഓണം കിറ്റ് തയാറാക്കിയത്.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്












Click it and Unblock the Notifications