കൊല്ലത്ത് ഒഴിവായത് വൻ ദുരന്തം!! ഗ്യാസ് ലോറിയും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു!! ഒരു മരണം

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊല്ലം ഓച്ചിറയിലാണ് സംഭവം. ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയും പെട്രോളിയം ഉൽപ്പന്നങ്ങളുമായ വന്ന ടാങ്കറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗ്യാസ് ടാങ്കറിന്റെ ക്ലീനറായ മനുവാണ് മരിച്ചത്. മരിച്ച മനു പാലക്കാട് സ്വദേശിയാണ്.

അതേസമയം ചോർച്ച സംഭവിക്കാത്തതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. 6000 ലിറ്റർ വീതം പെട്രോളും ഡീസലും ഈ ടാങ്കറിൽ ഉണ്ടായിരുന്നു.

accident

വെള്ളിയാഴ്ച പുലർച്ചെ 1.40 ഓടെയാണ് അപകടമുണ്ടായത്. ഓച്ചിറയ്ക്ക് സമീപം ദേശീയ പാതയിലാണ് സംഭവം. വിശ്രമിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറിലേക്ക് പെട്രോൾ ടാങ്കർ ഇടിച്ച് കയറുകയായിരുന്നു. മനു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

അപകടത്തിനു പിന്നാലെ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. കൊല്ലത്ത് നിന്ന് ഫയർഫോഴ്സ എത്തി ലോറികൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.പോലീസും ഫയർഫോഴ്സും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

English summary
one killed in tanker lorry accident in kollam.
Please Wait while comments are loading...