കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിക്ക് ചികിത്സ: ജാമ്യം ഒരുമാസം പോര

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ചികിത്സക്കായി സുപ്രീം കോടതി അനുവദിച്ച ഒരു മാസത്തെ ജാമ്യം അബ്ദുള്‍ നാസര്‍ മദനിക്ക് മതിയാകാതെ വന്നേക്കും. വേറെ ആരുമല്ല ഇക്കാര്യം പറഞ്ഞത്... അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെയാണ്.

മദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി വ്യക്തമാക്കിയത്. കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ച കാര്യങ്ങളെല്ലാം കള്ളമാണെന്ന് തെളിയുക്കുന്നതാണോ ഡോക്ടറുടെ പ്രസ്താവന?

Madani

ഒരു മാസത്തെ ചികിത്സ കൊണ്ട് മദനിക്ക് ആരോഗ്യം വീണ്ടെടുക്കാനാവില്ല. കടുത്ത പ്രമേഹ ബാധിതനാണ് മദനി. ഇതിന്റെ ഭാഗമായി നേത്ര രോഗവും ഉണ്ട്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു കഴിഞ്ഞു. മൂന്ന് മാസമെങ്കിലും ചികിത്സിച്ചാലെ മദനിയുടെ ആരോഗ്യം വീണ്ടെടുക്കാനാവൂ എന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. മനോരമ ന്യൂസിനോടാണ് ഡോക്ടര്‍ ഐസക് മത്തായി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

കര്‍ശന ഉപാധികളോടെയാണ് മദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതുകൊണ്ട് പ്രോസിക്യൂഷന്റെ നിലപാടുകളില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ഒരു മാസത്തിന് ശേഷം മദനിയുടെ ജാമ്യം സുപ്രീം കോടതി നീട്ടി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷേ കര്‍ണാടക സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി കോടതി സംശയിച്ചാല്‍ ജാമ്യകാലാവധി നീട്ടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
One month bail is not enough for Madani's treatment: Doctor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X