ഫോണ്‍ പിന്തുടര്‍ന്ന് പോലീസ്!! സിപിഎം സമ്മര്‍ദത്തില്‍? പയ്യന്നൂര്‍ കൊല!! രണ്ട് പേര്‍ കൂടി പിടിയില്‍!!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. സത്യന്‍, ജിതിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പയ്യന്നൂരില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ സത്യനും ജിതിനും. ഇരുവരും ഒളിവിലായിരുന്നു.

അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഏഴംഗ സംഘമാണ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. മുഖ്യപ്രതിയടക്കം മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഒളിവിലായിരുന്നവര്‍

ഒളിവിലായിരുന്നവര്‍

ബിജുവധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. സത്യന്‍, ജിതിന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തു നിന്നാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്. ബിജു വധത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍.

 പോലീസിന് കണ്ടെത്താനായിട്ടില്ല

പോലീസിന് കണ്ടെത്താനായിട്ടില്ല

അതേസമയം കേസിലെ മുഖ്യപ്രതി രാമന്തളി അനൂപിനെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന കാര്യം പോലീസിന് അറിയില്ലെന്നും ആരോപണമുണ്ട്.

നാല് പേര്‍ അറസ്റ്റില്‍

നാല് പേര്‍ അറസ്റ്റില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജുവനെ ഏഴംഗ സംഘമാണെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇഉതുവരെ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

 കൊലപാതകത്തില്‍ നേരിട്ട് ബന്ധം

കൊലപാതകത്തില്‍ നേരിട്ട് ബന്ധം

കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ സത്യനും ജിതിനും കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ബിജുവിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ ഇന്നോവ കാറില്‍ ഇവരും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

 റിനീഷ് നേതൃത്വം നല്‍കി

റിനീഷ് നേതൃത്വം നല്‍കി

കേസുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം പ്രവര്‍ത്തകനായ റിനീഷും മറ്റൊരാളും അറസ്റ്റിലായിരുന്നു. റിനീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് ബിജുവിനെ കൊലപ്പെടുത്തിയത്. ഇക്കാര്യം ബിജു സമ്മതിച്ചിട്ടുമുണ്ട്. പത്തോളം കേസില്‍ പ്രതിയാണ് അറസ്റ്റിലായ റിനീഷ്.

 ധന്‍രാജ് വധത്തിന് പ്രതികാരം

ധന്‍രാജ് വധത്തിന് പ്രതികാരം

പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജിന്‍റെ കൊലപാതകത്തിലെ പ്രതികാരം തന്നെയാണ് ബിജുവിന്‍റെ കൊലയ്ക്ക് പിന്നിലെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പാര്‍ട്ടി ബന്ധത്തിന് അപ്പുറത്ത് റിനീഷിന് പയ്യന്നൂരില്‍ കൊല്ലപ്പെട്ട ധന്‍രാജുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

 ആസൂത്രണങ്ങള്‍ക്ക് ശേഷം

ആസൂത്രണങ്ങള്‍ക്ക് ശേഷം

നേരത്തെയും കൊലപാതക ശ്രമം കൊലപാതകം നടക്കുന്നതിന് മുമ്പും ബിജുവിന് നേരെ വധശ്രമം ഉണ്ടായിരുന്നതായി പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ പരാജയപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ബിജുവിനോ ബിജുവിന് ഒപ്പമുള്ളവര്‍ക്കോ ഇത് മനസിലായിരുന്നില്ലെന്നും പിടിയിലായവര്‍ പറയുന്നു.

കൂടുതല്‍ വായിക്കാന്‍

കൂടുതല്‍ വായിക്കാന്‍

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നവരും കൊല്ലിച്ചവരും കുടുങ്ങും!!റിനീഷ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍...കൂടുതല്‍ വായിക്കാന്‍

പോലീസ് പറഞ്ഞത് തെറ്റ്; നിലമ്പൂരില്‍ കൊല്ലപ്പെട്ടത് രണ്ടല്ല മൂന്ന് പേര്‍, ഇനി ഗറില്ല യുദ്ധം!കൂടുതല്‍ വായിക്കാന്‍

ചിത്രീകരണത്തിനിടെ വധഭീഷണി നേരിടേണ്ടി വന്ന നടി താനല്ല! പരാതിയുമായി മഞ്ജു വാര്യര്‍!!കൂടുതല്‍ വായിക്കാന്‍

English summary
rss worker murder in payyannur two accused arrested.
Please Wait while comments are loading...