കെഎസ്ആര്‍ടിസിയുടെ 1225 സര്‍വ്വീസുകള്‍ നിര്‍ത്തി; ഒരുങ്ങുന്നത് മാറ്റത്തിന്; ജീവനക്കാര്‍ക്കും 'പണി' !!

  • By: Akshay
Subscribe to Oneindia Malayalam

കാസര്‍കോട്: നഷ്ടത്തിലായ 1225 കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ശുപാര്‍ശ പ്രകാരം കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീലുകളാണ് നിര്‍ത്തലാക്കിയത്. പുന:ക്രമീകരണത്തിന്റെ ഭാഗമായാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്.

ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ശുപാര്‍ശ പ്രകാരം കെഎസ്ആര്‍ടിസി നടത്തുന്നത് 1700 സര്‍വ്വീസുകളാണ്. ഇത്തരം സര്‍വ്വീസുകളെല്ലാം നഷ്ടത്തിലാണ് ഓടികൊണ്ടിരിക്കുന്നത്. മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

 പ്രതിദിനം 13,000 താഴെ വരുമാനം

പ്രതിദിനം 13,000 താഴെ വരുമാനം

പ്രതിദിനം 13,000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വ്വീസുകള്‍ പുന:ക്രമീകരിക്കുകയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ചെയ്യുന്നത്.

 നഷ്ടങ്ങള്‍ നോക്കാതെ നിലനിര്‍ത്തി

നഷ്ടങ്ങള്‍ നോക്കാതെ നിലനിര്‍ത്തി

കെഎസ്ആര്‍ടിസിയുടെ കുത്തക പാതകള്‍, കോളനികള്‍, മലയോര മേഖലകള്‍ എന്നിവയിലൂടെയുള്ള സര്‍വ്വീസുകള്‍ ലാഭ നഷ്ടങ്ങള്‍ നോക്കാതെ കെഎസ്ആര്‍ടിസി നിലനിര്‍ത്തിയിട്ടുണ്ട്.

 എല്ലാ ബസുകളും നിരത്തിലിറക്കും

എല്ലാ ബസുകളും നിരത്തിലിറക്കും

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും ഓടിക്കുക, ഓടുന്ന ബസ്സുകള്‍ 13,000 രൂപ കലക്ഷന്‍ നേടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക എന്നിവലയാണ് മാനേജ്‌മെന്റിന്റെ പുതിയ തീരുമാനങ്ങള്‍.

 കിഫ്ബി സഹായം

കിഫ്ബി സഹായം

3500 കോടി കിഫ്ബി സഹായത്തിന്റെ ഭാഗമായാണ് മാനേജ്‌മെന്റ് പുതിയ പരിഷ്‌ക്കാരത്തിന് മുതിരുന്നത്.

 സര്‍വ്വീസ് രണ്ടായി വിഭജിക്കും

സര്‍വ്വീസ് രണ്ടായി വിഭജിക്കും

ഒരു ബസിന് പ്രതിദിനം 13,000 രൂപ കിട്ടണമെന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി 10,000 താഴെ വരുമാനമുള്ള് ബസുകളെ രണ്ട് ഡ്യൂട്ടിയാക്കി വിഭജിക്കും.

 രണ്ടാമത്തെ ഷെഡ്യൂളില്‍ ജീവനക്കാരെ മാറ്റും

രണ്ടാമത്തെ ഷെഡ്യൂളില്‍ ജീവനക്കാരെ മാറ്റും

ആദ്യത്തെ എട്ട് മണിക്കൂര്‍ ഡ്യൂട്ടി വഴി 7000 രൂപ ലഭ്യമാക്കാനും രണ്ടാമത്തെ എട്ടുമണിക്കൂര്‍ ഡ്യൂട്ടിയില്‍ ജീവനക്കാരെ മാറ്റി മറ്റൊരു റൂട്ടില്‍ തിരിച്ചുവിടും.

 പണി കിട്ടുന്നത് ജീവനക്കാര്‍ക്ക്

പണി കിട്ടുന്നത് ജീവനക്കാര്‍ക്ക്

ജീവനക്കാര്‍ മാസത്തില്‍ 12 ദിവസം ഡ്യൂട്ടി എടുത്ത് പിന്നീടുള്ള 18 ദിവസം വീട്ടിലിരിക്കുന്ന രീതി ഇനി ഇല്ലാതാകും. എല്ലാ ദിവസവും എട്ട് മണിക്കൂര്‍ ജീവനക്കാര്‍ ഡ്യൂട്ടി എടുക്കേണ്ടതായി വരും

 വരുമാനം നാല് കോടിയാക്കും

വരുമാനം നാല് കോടിയാക്കും

പ്രതിമാസം നാല് കോടി രൂപ വരുമാനമുണ്ടാക്കാനാണ് കെഎസ്ആര്‍ടിസി പദ്ധതി. ഒരു വര്‍ഷം കൊണ്ട് ലക്ഷ്യം നേടാനാണ് ശ്രമം.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

പോലീസ് പറഞ്ഞത് തെറ്റ്; നിലമ്പൂരില്‍ കൊല്ലപ്പെട്ടത് രണ്ടല്ല മൂന്ന് പേര്‍, ഇനി ഗറില്ല യുദ്ധം!കൂടുതല്‍ വായിക്കാം

പോലീസ് ആസ്ഥാനത്ത് പൊരിഞ്ഞ അടി!! വില്ലന്‍ സെന്‍കുമാറോ, തച്ചങ്കരിയോ ? പിണറായി ഇടപെടും....കൂടുതല്‍ വായിക്കാം

English summary
KSRTC ends 1225 services
Please Wait while comments are loading...