ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: പൊലീസിനും ഡെലിവറി സ്ഥാനത്തിനുമെതിരെ പരാതിയുമായി ആർ ശ്രീലേഖ
തിരുവനവന്തപരും: കേരള പൊലീസിലും ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ ഇകാര്‍ട്ട് (EKART) നുമെതിരെ പരാതിയുമായി മുന്‍ഡിജിപി ആര്‍ ശ്രീലേഖ. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായി പരാതി നല്‍കിയിട്ടും തിരുവനന്തപുരം മ്യൂസിയം പൊലീസ് അവഗണിച്ചെന്നാണ് ആര്‍ ശ്രീലേഖ അഭിപ്രയാപ്പെടുന്നത്. ഗ്രിംസോണ്‍സ് (grimsonz) എന്ന വെബ്‌സൈറ്റില്‍ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങള്‍ ലഭിക്കുന്നു എന്ന പരസ്യം കണ്ടാല്‍ വിശ്വസിക്കരുത്, ചതിയാണ്. ഇകാര്‍ട്ട് എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്. അവര്‍ ചതിക്കുമെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിക്കുന്നു. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
"അല്പം മുന്‍പ് ഇംഗ്ലീഷ് ഭാഷയില്‍ ഞാന്‍ ഇട്ട പോസ്റ്റ് പലര്‍ക്കും വായിക്കാന്‍ പറ്റിയില്ല, അതിന്റെ മുഴുവന്‍ പേജ് ഫോണില്‍ കാണാന്‍ ആകുന്നില്ല, ആര്‍ക്കും മനസ്സിലായില്ല എന്നും മറ്റും പലരും പറഞ്ഞു. നാല് മാസം മുന്‍പ് വരെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ, ഡിജിപി റാങ്കില്‍ വിരമിച്ചു, എന്നിട്ടും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയില്‍ മുഖാന്തിരം എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല. ഇതില്‍ വിഷമം തോന്നി ഇട്ട എഫ് പോസ്റ്റായിരുന്നു."

"ഏപ്രില്‍ 6 ന് ഓണ്‍ലൈന്‍ ആയി ഒരു ബ്ലൂട്ടൂത്ത് ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. ക്യാഷ് ഓണ്‍ ഡെലിവറി എന്ന രീതിയില്‍, അത് പൈസ പോകാതിരിക്കാനായി സൂക്ഷിച്ചു ചെയ്തതായിരുന്നു. 14 നു ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞു, പാര്‍സല്‍ ഇപ്പോള്‍ കൊണ്ട് വരും, രൂപ ഗേറ്റിനടുത്തു കൊണ്ട് വരണം, കോവിഡ് ആയതിനാല്‍ അകത്തു വരില്ല എന്ന്. ഞാന്‍ ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാല്‍ രൂപ വീട്ടിലെ സഹായിയെ ഏല്പിച്ച ശേഷം പാര്‍സല്‍ വന്നാല്‍ ഉടന്‍ തന്നെ എനിക്ക് തരണമെന്ന് പറഞ്ഞു. ഉച്ചക്ക് 12 മണിയോടെ പാര്‍സല്‍ എനിക്ക് കിട്ടി, അപ്പോള്‍ തന്നെ എനിക്ക് പന്തികേട് മനസ്സിലായി ഞാന്‍ ശ്രദ്ധയോടെ അത് തുറന്നു. ഉള്ളില്‍ പൊട്ടിയ പഴയ ഹെഡ്‌ഫോണ്‍ ആയിരുന്നു. അപ്പോഴേക്കും കാശുമായി പയ്യന്‍ പോയിരുന്നു. ഉടന്‍ തന്നെ ഞാന്‍ അവന്‍ വിളിച്ച നമ്പറില്‍ തിരികെ വിളിച്ചു സ്വയം പരിചയപ്പെടുത്തി, പാര്‍സല്‍ എടുത്തു കാശ് തിരികെ നല്‍കാന്‍ പറഞ്ഞു. അവന്‍ പുച്ഛത്തോടെ മറുപടി പറഞ്ഞു, പോയി പോലീസില്‍ പരാതി കൊടുക്കൂ, എന്ന്! കൂട്ടത്തില്‍ പറയുകയും ചെയ്തു- എങ്കിലും കാശ് നിങ്ങള്‍ക്ക് തിരികെ കിട്ടില്ല, എന്ന്! നിമിഷനേരത്തില്‍ ഞാന്‍ മ്യൂസിയം ഇന്‍സ്പെക്ടറെ ഫോണ്‍ ചെയ്തു. അദ്ദേഹം ഏതോ വലിയ കേസിന്റെ തിരക്കിലാണ് എന്ന് പറഞ്ഞു.
"കുറ്റം പറയരുതല്ലോ, ആ ഉദ്യോഗസ്ഥന്‍ എന്നെ തിരികെ വിളിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഉടന്‍ തന്നെ കാശുമായി പോയവനെ വിളിപ്പിച്ചാല്‍ അവന്‍ പാര്‍സല്‍ എടുത്തു എന്റെ രൂപ തിരികെ നല്‍കുമെന്നും പറഞ്ഞു. കേരള പോലീസ് വെബ്‌സൈറ്റ് നോക്കി മ്യൂസിയം സിഐ ക്ക് ഇമെയില്‍ പരാതിയും അയച്ചു. അതൊപ്പം ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വെബ്‌സൈറ്റ് -ലേക്കും പാര്‍സല്‍ ഡെലിവര്‍ ചെയ്ത ekart എന്ന സ്ഥാപനത്തിലേക്കും പരാതികള്‍ അയച്ചു. അതെല്ലാം വീണ്ടും സിഐ ക്കു അയച്ചു കൊടുത്തു. രണ്ടാഴ്ച ഒരു വിവരവും ഇല്ലാതെ പോയി."
"ഇതിനോടകം ബന്ധുക്കളും സുഹൃത്തുക്കളും പലരും പല പല ആവശ്യനാലുമായി എന്നെ വിളിക്കുന്നു- അവരുടെ പ്രശ്‌നത്തിന് ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പരിഹാരം ഉണ്ടാക്കണം എന്നൊക്കെ. എന്റെ സ്വന്തം കാര്യത്തിന് പോലും പരിഹാരം ഇല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. മുന്‍പും മൂന്നു തവണ ഇതേ പോലീസ് സ്റ്റേഷനില്‍ എനിക്ക് പരാതികള്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. ഒന്നിനും പരിഹാരം ലഭിച്ചിട്ടില്ല. രണ്ടു കേസുകള്‍ ഉണ്ടായിരുന്നത് പതിയെ എന്നെ അറിയിക്കാതെ എഴുതി തള്ളി. ഇതിലും എനിക്ക് പോയ കാശ് കിട്ടാന്‍ പോകുന്നില്ല."
"എന്തായാലും ഇന്ന് ഞാനീ സംഭവം എഫ്ബി യില്‍ ഇട്ടതിനു പിന്നാലെ മ്യൂസിയം എസ് എച്ച് ഓ എന്നെ വിളിച്ചു. ഇ-മെയില്‍ കിട്ടിയില്ല എന്ന് പറഞ്ഞു! അദ്ദേഹം തന്ന പുതിയ ഇമെയില്‍ അഡ്രസ്സില്‍ ഞാന്‍ പഴയ പരാതി ഇന്ന് വീണ്ടും അയച്ചിട്ടുണ്ട്. എന്തെങ്കിലും നടന്നാല്‍ കൊള്ളാം! ഇനി ഇമെയില്‍ പരാതി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ അയക്കേണ്ടവര്‍ക്കായി പുതിയ ഇമെയില്‍ അഡ്രസ്- [email protected]"
Recommended Video
"ദയവായി grimsonz എന്ന വെബ്‌സൈറ്റില്‍ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങള്‍ ലഭിക്കുന്നു എന്ന പരസ്യം കണ്ടാല്‍ വിശ്വസിക്കരുത്. ചതിയാണ്. EKART എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്. അവര്‍ ചതിക്കും. ഓണ്‍ലൈന്‍ പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ദയവായി കോഡ് ഓപ്ഷന്‍ ഉപയോഗിച്ച്, പാര്‍സല്‍ തുറന്നു നോക്കിയ ശേഷം മാത്രം കാശ് കൊടുക്കുക. കഴിയുന്നതും കാര്‍ഡ് ഉപയോഗിച്ച് മുന്‍കൂറായി പണം നല്കാതിരിക്കൂ."












Click it and Unblock the Notifications