Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റില്‍ അറബികളും? ഇരകളുടെ മൊഴി...

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. കേരളത്തിലെ പെണ്‍വാണിഭ സംഘത്തിന് വിദേശത്തെ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയത് ബഹ്‌റിനിലേയ്ക്കാണെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അച്ചായന്‍ ജോഷിയും മകന്‍ ജോയ്‌സും ആണ് സംഘത്തിലെ പ്രധാനികള്‍. കേസിലെ ഒന്നാം പ്രതിയായ അക്ബറും ജോയ്‌സും ചേര്‍ന്നാണ് പെണ്‍കുട്ടികളെ വിദേശത്തേയ്ക്ക് കടത്തിയിരുന്നത്. വിദേശത്തെ പെണ്‍വാണിഭ സംഘത്തില്‍ അറബികളും ഉണ്ടെന്നാണ് വിവരം.

പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍

കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ ബഹറിന്‍, ദുബായ്, ഖത്തര്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് കടത്തുന്നു എന്നാണ് രക്ഷപ്പെട്ടവരില്‍ നിന്നുളള വിവരം.

ജോയ്‌സും അക്ബറും

ജോയ്‌സും അക്ബറും

ജോഷി എന്ന അച്ചായന്റെ മകന്‍ ജോയ്‌സ് ജോഷിയും കേസിലെ ഒന്നാം പ്രതിയായ അക്ബറും ചേര്‍ന്നാണ് പെണ്‍കുട്ടികളെ വിദേശങ്ങളിലേയ്ക്ക് കടത്തിയിരുന്നത്.

 അറബികള്‍

അറബികള്‍

കേരളത്തിലെ പെണ്‍വാണിഭ സംഘം വിദേശത്തെ സംഘങ്ങള്‍ക്കാണ് പെണ്‍കുട്ടികളെ കൈമാറിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഘത്തില്‍ അറബികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

 വിസിറ്റിംഗ് വിസ

വിസിറ്റിംഗ് വിസ

മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയിലാണ് പെണ്‍കുട്ടികളെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് അയക്കുന്നതത്രെ.

നെടുമ്പാശേരി വഴി

നെടുമ്പാശേരി വഴി

നെടുമ്പാശേരി വഴിയാണ് അക്ബറും ജോയ്‌സും പെണ്‍കുട്ടികളെ വിദേശങ്ങളിലേയ്ക്ക് കടത്തിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് മാസം മുമ്പാണത്രെ അവസാനമായി പെണ്‍കുട്ടികളെ വിദേശത്തേയ്ക്കയച്ചത്.

ആരൊക്കെയാണ് പ്രതികള്‍

ആരൊക്കെയാണ് പ്രതികള്‍

പെണ്‍വാണിഭ സംഘത്തിലെ ആളുകള്‍ മാത്രമാണ് ഇക്കാലമത്രയും നടത്തിയ അന്വേഷണത്തില്‍ പിടിയിലായിട്ടുളളത്. എന്നാല്‍ ഇടപാടുകാരെ കുറിച്ച് ഒരു വിവരവും പുറത്ത് വരുന്നില്ല.

കൊടും കുറ്റവാളികള്‍

കൊടും കുറ്റവാളികള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍പനച്ചരക്കാക്കുന്നത് പോലെ തന്നെ ഗൗരവമായ കുറ്റകൃത്യമാണ് അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും. ലക്ഷങ്ങള്‍ മുടക്കി ഇത്തരം ക്രൂരതയ്ക്കിറങ്ങുന്നവരെ കണ്ടെത്താന്‍ പോലും പോലീസിന് കഴിയുന്നില്ലേ എന്നും ചോദ്യം ഉണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+