Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം; ആദ്യ ഘട്ടത്തില്‍ ഉച്ച ഭക്ഷണമില്ല; സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗരേഖയായി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അടച്ചിട്ട സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുകയാണ്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമാണ് അനുവദിക്കുക. എല്‍ പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ മാത്രമാണ് ഒരേ സമയം ഇരുത്താവൂ. യുപി തലം മുതല്‍ ഒരു ക്ലാസില്‍ 20 കുട്ടികളെ ഇരുത്താമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ തയ്യാറാക്കിയ മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറുന്നതാണ്.

സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. തുറന്നതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം ഉച്ചഭക്ഷണത്തിന്റെ കാര്യം പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗരേഖ നാളെ പുറത്തിറക്കും. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കരട് രൂപം നല്‍കിയത്. കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കകളും ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് കുട്ടികളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

kerala

അതേസമയം, സ്‌കൂള്‍ തുറന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ മാനസികാരോഗ്യം സംബന്ധിച്ച ക്ലാസുകള്‍ കുട്ടികള്‍ക്ക് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാത്തതു കാരണം കുട്ടികളിലും രക്ഷകര്‍ത്താക്കളിലുമുണ്ടായിട്ടുള്ള മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമാംവിധം
'ഉള്ളറിയാന്‍' എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നടപ്പാക്കിവരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ചോദ്യത്തിനാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ മന:ശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്. ഒപ്പം തന്നെ കായികക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസുകളും ലഭ്യമാക്കുന്നുണ്ട്. വിക്ടേഴ്‌സ് ചാനല്‍ വഴി ഇത്തരം ക്ലാസ്സുകള്‍ കൂടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട്. ജീവിത നൈപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 'ഉല്ലാസപ്പറവകള്‍' എന്ന പേരിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്തുനടന്നു വരുന്നു .

ഈ പേരില്‍ പ്രത്യേക പഠന സാമഗ്രി തയ്യാറാക്കിയാണ് മുന്നോട്ടു പേകുന്നത്. കുട്ടികളുടെ മാനസിക ആരോഗ്യം ഈ പദ്ധതിയുടെ മുഖ്യപരിഗണനയാണ്. ഔര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍ (ഒ ആര്‍ സി ) എന്ന പദ്ധതിയും സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമം ഈ പരിപാടിയുടെ ലക്ഷ്യമാണ്. ഇതിലെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഊന്നല്‍ നല്‍കുന്നുണ്ട് .

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കേന്ദ്രീകൃത മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ആ മൊഡ്യൂളിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകതല പരിശീലനം നല്‍കുന്നതാണ്. അപ്രകാരം പരിശീലനം ലഭിച്ച അദ്ധ്യാപകര്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കുന്നതാണ്. സ്‌കൂള്‍ തുറന്ന് ആദ്യ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ക്ലാസ്സുകള്‍ കുട്ടികള്‍ക്കും നല്‍കുന്നതാണെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി .

അതേസമയം , സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത ആദ്യഘട്ട യോഗങ്ങള്‍ നടന്നിരുന്നു. ഞായറാഴ്ച ഡി ഇ ഒ , എ ഇ ഒ ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്.

Recommended Video

cmsvideo
    ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+