അക്കാര്യം പിണറായിക്കും ഉമ്മന്‍ചാണ്ടിക്കും മാത്രം: ഇ-മെയില്‍ ഇല്ലാതെ 2 പേര്, 'ന്യൂ ജന്‍' വിശേഷങ്ങള്‍
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. ഏറെ പ്രത്യേകകളുമായാണ് ഇത്തവണ സഭ സമ്മേളിക്കാന്‍ പോവുന്നത്. ചരിത്രം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയായി എത്തുമ്പോള്‍ വിഡി സതീശന് ആദ്യമായി പ്രതിപക്ഷ നേതാവിന്റെ കുപ്പായം അണിയുന്നു. 53 പുതുമുഖങ്ങളാണ് ഇത്തവണ സഭയിലുള്ളത്.
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഒമ്പതിന് പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന് മുന്‍പാകെ ആരംഭിക്കും. അതേസമയം അടുത്ത അഞ്ച് വര്‍ഷം കേരളത്തെ നയിക്കാന്‍ ഒരുങ്ങുന്ന 140 എംഎല്‍എമാരുടേയും സാമുഹ്യ മാധ്യമങ്ങളുടെ ഇടപെടലിന്റെയും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. രസകരമായ ചില കണ്ടെത്തലുകളാണ് ഇവിടെ കണ്ടെത്താന്‍ കഴിയുന്നത്.

'ന്യൂ ജന്‍'
പ്രായത്തില്‍ 75 പിന്നിട്ടെങ്കിലും സഭയിലെ ഏറ്റവും 'ന്യൂ ജന്‍' മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുമാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലെല്ലാം അക്കൗണ്ടും ഇതിന് പുറമെ സ്വന്തം വെബ്സൈറ്റും ഉള്ളവര്‍ ഇവര്‍ രണ്ടുപേര്‍ മാത്രമാണ്. മറ്റുള്ളവര്‍ക്ക് ഈ എല്ലാ മേഖലയിലും അംഗത്വം ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൊബൈല്‍ നമ്പറില്ലാതെ ഉമ്മന്‍ചാണ്ടി
അതേസമയം ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് രസകരമായ കണ്ടെത്തില്‍ കൂടിയുണ്ട്. കോണ്‍ഗ്രസിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായിട്ടും ഒരു മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചിട്ടില്ല. കുട്ടനാടും എംഎല്‍എയും എന്‍സിപി നേതാവുമായ തോമസ് കെ തോമസ് , ചെങ്ങന്നൂര്‍ എംഎല്‍എയും മന്ത്രിയുമായ സജി ചെറിയാന് എന്നിവര്‍ക്ക് സ്വന്തം വെബ്സൈറ്റ് ഉണ്ടെങ്കിലും ട്വിറ്ററിലും യൂട്യൂബിലും അക്കൗണ്ടില്ല.

വൈബ് സൈറ്റ് ഇല്ലാത്തവര്‍
തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികള്‍ നല്കിയ സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരം കണ്ടെത്തലുകളുള്ളത്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഗ്രൂപ്പിന്റെ പൊളിറ്റിക്കള്‍ ഗവേഷക വിഭാഗമാണ് ഇത്തരമൊരു പഠനം നടത്തിയത്. രണ്ട് എംഎല്‍എമാര്‍ക്ക് ഇപ്പോഴും വെബ്സൈറ്റ് ഇല്ലെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പരിചയം പോരാത്തവര്‍
ആറ്റിങ്ങലില്‍ നിന്നും വിജയിച്ച് ഒഎസ് അംബികയും ചിറയന്കീഴിയില് നിന്നും ജയിച്ച മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ വി ശശിയുമാണ് ഇ-മെയില്‍ ഐഡി ഇതുവരെ സ്വന്തമാക്കാത്തത്. ബഹുഭൂരിപക്ഷം എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യങ്ങളില്‍ സജീവമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഈ മേഖലയില്‍ അത്ര പരിചയം പോര.

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാത്രം
പലരും ഈ മേഖലയില്‍ ആക്ടീവായത് തന്നെ നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാത്രമാണ്. കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും എംഎല്‍എമാരേയും നേതാക്കളേയും കൂടുതലായി സാമൂഹ്യ മാധ്യമങ്ങളിലേക്ക് എത്തിച്ചെന്നും ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഗ്രൂപ്പിന്റെ പഠനം വ്യക്തമാക്കുന്നു.

കെബി ഗണേഷ് കുമാര്‍
മലമ്പുഴയില്‍ മത്സരിച്ച് വിജയിച്ച സിപിഎം നേതാവ് എ പ്രഭാകരന്, മുന്‍ മന്ത്രിമാരായ പത്തനാപുരത്തെ കെബി ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത് ഫേസ്ബുക്കില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നാണ്. എന്നാല്‍ രാമചന്ദ്രന് കടന്നപ്പള്ളിയുടെ പേരില്‍ വെരിഫൈഡ് അക്കൗണ്ട് ഫേസ്ബുക്കിലുണ്ട്.

ഔദ്യോഗികമല്ല
കെബി ഗണേഷ് കുമാറിന്റെ പേരിലും നേരത്തെ തന്നെ വളരെ അധികം ആക്ടീവായ ഫേസ്ബുക്ക് പേജ് ഉണ്ടെങ്കിലും ഇത് ഔദ്യോഗികമല്ല. വെരിഫൈഡ് അടയാളവുമില്ല. 140 ല്‍ 137 എംഎല്‍എമാര്‍ക്കാണ് ഫേസ്ബുക്ക് അക്കൗണ്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടുള്ളവര്‍ 64 പേരാണ്. അതേസമയം ട്വിറ്ററിലെ സാന്നിധ്യ വളരെ കുറവാണ്. 17 പേര് മാത്രമാണ് ട്വിറ്ററ്റില്‍ സജീവം

മുന്പില് പിണറായി തന്നെ
ട്വീറ്ററില്‍ ഏറ്റവും സജീവമായ അംഗം മുഖ്യമന്ത്രി പിണറായി വിജയനാണ്. 1 മില്യണ്‍ ഫോളോവേഴ്സ് അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമിലുണ്ട്. ഫേസ്ബുക്കിലെ പിന്തുണയിലും മുന്പന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. 13.17 ലക്ഷം പേര് അദ്ദേഹത്തിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. 15.08 ലക്ഷം ഫോളോവോഴ്സും അദ്ദേഹത്തിനുണ്ട്.

ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും
ഫേസ്ബുക്കിലെ പിന്തുണയില്‍ രണ്ടാമന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. 12.01 ലക്ഷം പേരാണ് ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 11.01 ലക്ഷം പേരുടേയും മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് 7.60 ലക്ഷം പേരുടേയും പിന്തുണയുണ്ട്.












Click it and Unblock the Notifications