ട്രോളിംഗ് നിരോധനം തീരാൻ ഇനി രണ്ട് ദിവസം; ഈ ഹാർബറിൽ ചെന്നാൽ കുറഞ്ഞ വിലയ്ക്ക് മീൻ വാങ്ങാം
തോപ്പുംപടി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ കുത്തനെ ഉയർന്നിനിൽക്കുന്ന മീൻ വില കുറയുമെന്നാണ് പ്രതീക്ഷ.
ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു മീനിന്റെ വില കുതിച്ചുയർന്നത്. കഴിഞ്ഞദിവസം മാർക്കറ്റിൽ ചാളയുടെ വില 350 രൂപയായിരുന്നു. അയല -350 രൂപ, കൊഴുവ - 200 രൂപ, സിലോപിയ - 200 രൂപ, കരിമീൻ - 600 രൂപ, കേര- 400 രൂപ എന്നിങ്ങനെ ആയിരുന്നു വില.

കൊച്ചി, വൈപ്പിൻ സ്ഥലങ്ങളിൽ വള്ളക്കാർക്ക് ചാളയും അയലയും ലഭിക്കാത്തതിനെ തുടർന്ന് കൊല്ലത്ത് നിന്നാണ് കൊച്ചിയിലെ ആളുകൾ മീൻ എത്തിക്കുന്നത്. മാർക്കറ്റുകളിൽ കൂരിയും പൊടി ചെമ്മീനും ആണ് വിൽപ്പനയ്ക്കെത്തിയത്. പരമ്പരാഗത വള്ളക്കാരുടെ മീനുകൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. അതുകൊണ്ട് തന്നെ അത്യവശ്യക്കാർ മാത്രമാണ് ഇത് വാങ്ങുന്നത്.
ഫോർട്ട് കൊച്ചി കമാല കടവിലെ ചീനവലയിൽ നിന്ന് ലഭിക്കുന്ന മീനുകൾക്കും വില കൂടുതൽ തന്നെയാണ്. നിരോധനം അവസാനിക്കുന്ന 30 ന് രാത്രി മാത്രമേ ഇനി സംസ്ഥാനത്തെ ഹാർബറുകളിൽ നിന്ന് ബോട്ടുകൾ മൽസ്യ ബന്ധനത്തിന് പുറപ്പെടൂ. നിരോധനം കഴിഞ്ഞ് മീൻ പിടിക്കാൻ പോയിവരുന്ന ബോട്ടുകൾ പൊതുവേ നിറയെ മീനുമായിട്ടാണ് തിരിച്ച് എത്തുക.
കിളി മീൻ, മുട്ട ചാള, അയല, കരിക്കാടി, ചെമ്മീൻ എന്നിവയുമായാണ് തിരിച്ചെത്തുക, നിരോധനത്തിന് ശേഷം ഹാർബറിലേക്ക് എത്തുന്ന മീനുകൾ ലേലം വിളിച്ച് എടുക്കാം. അതേസമയം ഏറ്റവും കൂടുതലൽ ലാഭ വിലയിൽ മീൻ ലഭിക്കുന്നത് വൈപ്പിനിലെ മുരുക്കുംപാടം ഹാർബറിലാണ്.
ചാളയും അയലയും ചെമ്മീനുമൊക്കെ രണ്ടര കിലോയ്ക്ക് 100 രൂപയ്ക്കാണ് വിൽപന, വളരെ ആദായ വിലയിലാണ് വിൽപന. ഹാർബറിനകത്ത് ചെന്നാൽ ഒരു പെട്ടി മീൻ ലാഭ വിലയ്ക്ക് വാങ്ങാനകും എന്നാണ് പറയുന്നത്.












Click it and Unblock the Notifications