Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടച്ചങ്കിന് കുറ്റബോധം!!മഹിജയെ കാണാന്‍ വരാത്തതിന്‍റെ കാരണം കുഞ്ഞൂഞ്ഞ് പറയുന്നതാണോ?

എത്രയു വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എന്തു സഹായം ചെയ്യാനും പ്രതിപക്ഷം തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കു നേരെ ക്രൂരമായ പോലീസ് നടപടി ഉണ്ടായതില്‍ പ്രതിഷേധം തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മഹിജയെ കാണാന്‍ എത്താത്തത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാദാപുരത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ കാണാനെത്തിയതായിരുന്നു അദ്ദേഹം.

എത്രയു വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എന്തു സഹായം ചെയ്യാനും പ്രതിപക്ഷം തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മകന്‍ മരിച്ച അമ്മയ്ക്കും കുടുംബത്തനും രാഷ്ട്രീയമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ദുഃഖം മാത്രമേ ഉണ്ടാവുകയുളളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ummanchandi

ഡിജിപി ആസ്ഥാനത്തെ പോലീസ് നടപടിയെ ന്യായീകരിച്ച് പത്രപരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ഉത്തമ ബോധ്യത്തോടെയാണെങ്കില്‍ എന്തുകൊണ്ട് അത് ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്തുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിക്കുന്നു.

വെള്ളം പോലും കുടിക്കാതെയുള്ള അവിഷ്ണയുടെ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ അനുസരിക്കാന്‍ അവിഷ്ണ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ പോലും നിരാഹാരം അനുഷ്ഠിക്കുമ്പോള്‍ ഉപ്പിട്ട ചൂടുവെള്ളം കുടിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളെ യുഡിഎഫ് മുതലെടുക്കുകയാണെന്ന ആരോപണം ഉമ്മന്‍ചാണ്ടി തള്ളി. യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും അതിന് ശ്രമിക്കുകയുമില്ലെന്നും അദ്ദേഹം പറയുന്നു.

പോലീസ് നടപടിക്കിടെ പരുക്കേറ്റ മഹിജയെ കാണാന്‍ പോകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെ കുറിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+