കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം ഫ് ളക്‌സ് നശിപ്പിച്ചു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ഫ് ളക്‌സ് ബോര്‍ഡുകളില്‍ തന്റെ വലിയ ചിത്രം പ്രിന്റ് ചെയ്ത് പ്രധാനകവലകളിലെല്ലാം സ്ഥാപിക്കുന്ന രാഷ്ട്രീയക്കാരുടെ പ്രവണത അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് എത്തിയത് കൗതുകക്കാഴ്ചയായി. തദ്ദേശ സ്വയംഭരണ വകുപ്പും ക്ലീന്‍കേരള കമ്പനിയും ചേര്‍ന്ന് തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ചിത്രമുള്ള ഫ് ളക്‌സ് നശിപ്പിച്ചത്.

ഫ് ളക്‌സ് ഇല്ലാതാക്കാന്‍ നിയമ നിര്‍മാണം കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചതിന്റെ പിറ്റേദിവസം തന്നെയാണ് മുഖ്യമന്ത്രി ഫ് ളക്‌സ് എന്ന ഭവിഷ്യത്ത് നിര്‍മാര്‍ജനം ചെയ്യാന്‍ തുടക്കമിട്ടത്. ഗാന്ധി ജയന്തി വാരാഘോഷത്തിന് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി തുടക്കംകുറിക്കുകയും ചെയ്തു. സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ ദേശീയ ശുചിത്വ കാമ്പയിന്റ ഭാഗമായി സ്വച്ഛത പ്രതിജ്ഞയെടുത്തു.

oommen-chandy


ഗാന്ധി ജയന്തിയുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പരിപാടികളില്‍ ഇനിമുതല്‍ ഫ് ളക്‌സ് ഉപയോഗിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. കീടനാശിനി രഹിത പച്ചക്കറികള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കെ.പി.സി.സി ആസ്ഥാനത്ത് 146 പച്ചക്കറി ചെടികള്‍ നട്ടു. വിഷരഹിത പച്ചക്കറികൃഷി വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതാണെന്നും വിഎം സുധീരന്‍ പറഞ്ഞു.

വര്‍ഷങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ് ഗാന്ധി ജയന്തി ദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രാവര്‍ത്തികമാക്കിയത്. പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന ഫ് ളക്‌സ് തങ്ങളുടെ പരിപാടികള്‍ക്ക് ഉപയോഗിക്കില്ലെന്ന കെപിസിസി പ്രസിഡന്റ് സുധീരന്റെ പ്രഖ്യാപനവും ശ്രദ്ധേയമായി.

English summary
chief minister oommen Chandy destroys flex board with his picture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X