Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ് വിട്ട് ഉമ്മന്‍ ചാണ്ടി, സതീശനെ വീട്ടിലെത്തി കണ്ടു, ആ സ്ഥാനം തനിക്ക് വേണ്ട, ഇനി പുതിയ റോള്‍?

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന. നേതാക്കളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. അതേസമയം മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് സതീശന് പിന്തുണ നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫും മുസ്ലീം ലീഗുമെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് വന്നതോടെ കാര്യങ്ങളില്‍ വലിയ മാറ്റം വരാനാണ് സാധ്യത. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് ഇനിയുള്ള റോള്‍ എന്താവുമെന്ന ചര്‍ച്ചയും കോണ്‍ഗ്രസിലുണ്ട്.

സതീശനെ കണ്ടു

സതീശനെ കണ്ടു

മഞ്ഞുരുകലുണ്ടായെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വരവോടെ വ്യക്തമാകുന്നത് അദ്ദേഹം തിരുവനന്തപുരത്തെ സതീശന്റെ വീട്ടിലെത്തിയാണ് കണ്ടത്. അതേസമയം താന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സതീശന് തന്റെയും മറ്റ് നേതാക്കളുടെയും പിന്തുണയും ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി. പരാജയത്തിന്റെ കാര്യങ്ങള്‍ പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അധ്യക്ഷനായി വരുമോ?

അധ്യക്ഷനായി വരുമോ?

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി വരില്ലെന്ന് പരസ്യമായി തന്നെ പറഞ്ഞതോടെ കെ സുധാകരന്‍ തന്നെ വരാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രന് തല്‍സ്ഥാനത്ത് നിന്ന് മാറാതെ മാര്‍ഗമില്ല. യുവാക്കള്‍ അതിനുള്ള നീക്കവും ശക്തമാക്കി. സതീശന്‍ തന്നെ അക്കാര്യം ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ വരവോടെ എ ഗ്രൂപ്പിന്റെ പിന്തുണ സതീശന് അനുകൂലമായി വരുമെന്നാണ് വ്യക്തമാകുന്നത്.

ഗ്രൂപ്പ് മാറില്ല

ഗ്രൂപ്പ് മാറില്ല

കെസി ജോസഫ് ചെറിയൊരു അനിഷ്ടത്തോടെയാണ് സതീശന്‍ വന്നതിനെ പിന്തുണച്ചത്. കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ മാറ്റണമെന്ന് അദ്ദേഹം ആദ്യം ആവശ്യപ്പെട്ടെങ്കിലും, പിന്നാലെ കോണ്‍ഗ്രസ് എന്ന യുവാക്കള്‍ മാത്രമല്ലെന്ന് തുറന്ന് പറയുകയും ചെയ്തു. അതോടൊപ്പം ഗ്രൂപ്പിസം ഒഴിവാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും ജോസഫ് ചൂണ്ടിക്കാണിച്ചു. അതേസമയം എ ഗ്രൂപ്പിന് മാറ്റത്തില്‍ അതൃപ്തിയുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ കൂടിയാണ് ഉമ്മന്‍ ചാണ്ടി നേരിട്ടിറങ്ങിയത്.

ചെന്നിത്തലയുടെ റോള്‍

ചെന്നിത്തലയുടെ റോള്‍

ആന്റണി കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പദം രാജിവെച്ച് പടിയിറങ്ങുമ്പോള്‍ നേരെ കേന്ദ്ര ഭരണത്തിലേക്കാണ് പോയത്. അവിടെ മന്ത്രിസഭയില്‍ രണ്ടാമന്‍ വരെയായി. അതുപോലെയുള്ള കാര്യങ്ങളാണോ ഇനി രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കാത്തിരിക്കുന്നത്. അതല്ലാതെ വേറെ റോള്‍ ഒന്നും ഹൈക്കമാന്‍ഡിന് മുന്നിലില്ല. പക്ഷേ ആന്റണി പോയ സമയത്തെ പോലെ കോണ്‍ഗ്രസിന് ഇപ്പോള്‍ ദേശീയ തലത്തില്‍ ഭരണമില്ല. അതുകൊണ്ട് സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയാല്‍ അതോടെ ഇവര്‍ക്ക് ഇനി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയുണ്ടാവും.

സതീശന്റെ പ്ലാന്‍

സതീശന്റെ പ്ലാന്‍

മുസ്ലീം ലീഗിന് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം കൈമാറുമോ എന്ന കാര്യത്തില്‍ കൃത്യമായ ഒരു സൊലൂഷ്യന്‍ നല്‍കാനാണ് സതീശന്‍ ആദ്യം ചെയ്യുക. അതിനുള്ള മറുപടിയും വന്നിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് വരുമ്പോഴും എംഎല്‍എമാരുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള വ്യത്യാസം കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് ഉപനേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയത്. അത് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ആലോചിച്ച് നല്‍കിയതാണ്. ഞാന്‍ അതൊന്നും മാറ്റില്ല. കുഞ്ഞാലിക്കുട്ടി ആ സ്ഥാനത്ത് വരുന്നതില്‍ സന്തോഷമുണ്ട്.

മുല്ലപ്പള്ളിയെ മാറ്റുമോ?

മുല്ലപ്പള്ളിയെ മാറ്റുമോ?

അശോക് ചവാന്‍ അധ്യക്ഷനായ സമിതി തോല്‍വി പഠിക്കുന്നുണ്ട്. കേരളത്തിലേക്ക് അവര്‍ വരും. കാര്യങ്ങള്‍ പഠിക്കും. അതിന് ശേഷമായിരിക്കും കെപിസിസിയില്‍ മാറ്റത്തെ കുറിച്ച് കാര്യങ്ങള്‍ ആലോചിക്കുക. പാര്‍ട്ടിയുടെ പ്രഹര ശേഷിയും സംഘടനാ ശക്തിയും വര്‍ധിപ്പിക്കുന്നവരാണ് നേതൃനിരയില്‍ വരേണ്ടതല്ല. ഇതിന് വയസ്സല്ല, മനസ്സാണ് പ്രധാനമെന്നും സതീശന്‍ പറയുന്നു. അതേസമയം ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന പ്രകാരം തലപ്പത്തും മാറ്റം വേണമെന്നാണ്. മുല്ലപ്പള്ളിക്ക് നേതാക്കളുമായി ബന്ധമില്ലെന്നാണ് ഇവര്‍ കാര്യ കാരണ സഹിതം വെളിപ്പെടുത്തിയത്.

ഘടകകക്ഷികളുടെ പിന്തുണ

ഘടകകക്ഷികളുടെ പിന്തുണ

സതീശന് ഘടക കക്ഷികളുടെ പിന്തുണ ശക്തമാക്കാന്‍ കൂടുതല്‍ ഇടപെടേണ്ടി വരും. എന്നാല്‍ പിജെ ജോസഫും കുഞ്ഞാലിക്കുട്ടിയും തന്നെ നേരത്തെ പിന്തുണച്ചെന്ന് സതീശന്‍ പറയുന്നു. കെഎം മാണിക്ക് 80 വയസ്സ് ഉള്ളപ്പോഴാണ് 60 വയസ്സുള്ള രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്. ഉമ്മന്‍ ചാണ്ടിക്ക് അന്ന് 72 വയസ്സുണ്ട്. ഇവരൊക്കെ തമ്മിലുള്ള പ്രായ വ്യത്യാസം ഞാനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഇല്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മാണി സീനിയര്‍ ആയിരുന്നു. എകെ ആന്റണി 37ാം വയസ്സില്‍ മുഖ്യമന്ത്രിയായി. ഇതൊന്നും ഒരു വിഷയമല്ലെന്നും സതീശന്‍ പറഞ്ഞു.

Recommended Video

cmsvideo
    മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് തടയിടുമെന്ന് പ്രതിപക്ഷനേതാവ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+