കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെബ്രുവരിയുടെ പരീക്ഷണം? ഉമ്മന്‍ ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Google Oneindia Malayalam News

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചുണ്ടില്‍ ചെറിയ മുറിവ് മാത്രമാണ് സംഭവിച്ചത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചെറുതായി പരിക്കേറ്റു.

ഫംബ്രുവരി 28 ന് പുലര്‍ച്ചെ കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലിലില്‍ ഇടിയ്ക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

അത്ഭുതരമായാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് ഉമ്മന്‍ ചാണ്ടി പിന്നീട് പ്രതികരിച്ചത്.

ഏറ്റുമാനൂര്‍

ഏറ്റുമാനൂര്‍

അങ്കമാലിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് വരുമ്പോള്‍ ഏറ്റുമാനൂരില്‍ വച്ചായിരുന്നു അപകടം. കാണക്കാരി പള്ളിപ്പടിയിലെ വളവില്‍ വച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.

ടയര്‍ പഞ്ചര്‍

ടയര്‍ പഞ്ചര്‍

ടയര്‍ പഞ്ചറായതാണ് അപകട കാരണം എന്നാണ് ഔദ്യോഗികമായ വിശദീകരണം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ചുണ്ടിന് പരിയ്ക്ക്

ചുണ്ടിന് പരിയ്ക്ക്

മുഖ്യമന്ത്രിയുടെ ചുണ്ടിന് മാത്രമാണ് പരിക്കേറ്റിട്ടുള്ളത്. ഇടിയുടെ ആഘാതത്തില്‍ മുന്‍സീറ്റില്‍ മുഖം ഇടിയ്ക്കുകയായിരുന്നു.

ഗണ്‍മാന് പരിയ്ക്ക്

ഗണ്‍മാന് പരിയ്ക്ക്

കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടി അതിന്റെ ചില്ല് തെറിച്ച് ഗണ്‍മാന്‍ അശോകനും പരിക്കേറ്റിട്ടുണ്ട്.

അത്ഭുതകരം

അത്ഭുതകരം

അത്ഭുതകരമായാണ് താന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അടിയന്തര ചികിത്സ

അടിയന്തര ചികിത്സ

അപകടത്തില്‍ പെട്ട ഉമ്മന്‍ ചാണ്ടിയെ ഉടന്‍ തന്നെ അകമ്പടി വാഹനത്തില്‍ നാട്ടകം റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമെത്തി പരിശോധന നടത്തി.

ഒന്നിനും മാറ്റമില്ല

ഒന്നിനും മാറ്റമില്ല

ചെറിയ അപകടം പറ്റിയെങ്കിലും മുഖ്യമന്ത്രിയുടെ ദൈനം ദിന പരിപാടികള്‍ക്കും ഔദ്യോഗിക പരിപാടികള്‍ക്കും മാറ്റമൊന്നും ഇല്ല.

English summary
Chief Minister Oommen Chandy's car met with accident, no serious injury. Accident happened at 2.30 am on February 28.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X