Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടി സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍... ദൃശ്യങ്ങളുണ്ട്?

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഞെട്ടിപ്പിയ്ക്കുന്ന ആരോപണങ്ങളാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഡിസംബര്‍ 2 ന് രാവിലെ മൊഴി നല്‍കിയത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ബിജു നല്‍കിയ മൊഴി കേരളീയരെ ആകെ സ്തംബ്ധരാക്കിയിരിയ്ക്കുകയാണ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. സോളാര്‍ കമ്മീഷന്‍ ഈ മൊഴി രേഖപ്പെടുത്തി. ഭരണത്തിലെ ഉന്നതങ്ങളിലുള്ള ആറ് പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്നും മൊഴിയിലുള്ളത്. ഇതിന്‍റെയെല്ലാം ദൃശ്യങ്ങളും തന്‍റെ കയ്യില്‍ ഉണ്ടെന്നാണ് ബിജുവിന്റെ വാദം.

ഇത് തന്റെ മരണമൊഴി ആയിരിക്കാമെന്ന ആശങ്കയും ബിജു രാധാകൃഷ്ണന്‍ പങ്കുവച്ചു. മൊഴി നല്‍കുന്നതിനെ പൊട്ടിക്കരഞ്ഞു.

 ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചത്. അഞ്ചരക്കോടി രൂപ കോഴി വാങ്ങി എന്നതായിരുന്നു ഇതില്‍ പ്രധാനം.

സരിതയുമായി ലൈംഗിക ബന്ധം?

സരിതയുമായി ലൈംഗിക ബന്ധം?

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചു എന്ന ഞെട്ടിപ്പിയ്ക്കുന്ന വിവരമാണ് ഡിസംബര്‍ 2 ന് ഉച്ചയ്ക്ക് ശേഷം സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴിയായി ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്.

 ഞെട്ടിത്തരിച്ചു

ഞെട്ടിത്തരിച്ചു

ബിജുവിന്റെ മൊഴി കേട്ട്, സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്ന മുറിയില്‍ ഉണ്ടായിരുന്നവര്‍ ഞെട്ടിത്തരിച്ചു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

 ദൃശ്യങ്ങളുണ്ട്

ദൃശ്യങ്ങളുണ്ട്

ഉമ്മന്‍ ചാണ്ടിയേയും സരിത എസ് നായരേയും ചേര്‍ത്ത് പറഞ്ഞ ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്നാണ് ബിജു രാധാകൃഷ്ണന്റെ അവകാശവാദം. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ അവ സമര്‍പ്പിയ്ക്കാമെന്നും ബിജു പറഞ്ഞു.

മന്ത്രിമാരുള്‍പ്പെടെ ആറ് പേര്‍

മന്ത്രിമാരുള്‍പ്പെടെ ആറ് പേര്‍

മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ആറ് പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ബിജു രാധാകൃഷ്ണന്റെ മൊഴി.

 ആര്യാടന്‍ മുതല്‍ ഹൈബി വരെ

ആര്യാടന്‍ മുതല്‍ ഹൈബി വരെ

മന്ത്രിമാരായ ഷിബു ബേബി ജോണ്‍, എപി അനില്‍കുമാര്‍ എംഎല്‍എ ആയ ഹൈബി ഈഡന്‍, ആര്യാടന്‍ ഷൗക്കത്ത്, എപി അനില്‍കുമാറിന്റെ പിഎ ആയ നസറുള്ള എന്നിവര്‍ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ആരോപണം.

എല്ലാത്തിനും തെളിവുണ്ട്

എല്ലാത്തിനും തെളിവുണ്ട്

ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം തെളിവുണ്ടെന്നാണ് ബിജു പറയുന്നത്. സരിതയാണ് ഈ ദൃശ്യങ്ങളെല്ലാം ശേഖരിച്ചതെന്നും ബിജു പറഞ്ഞു.

ദൃശ്യങ്ങള്‍ മുഖ്യനെ കാണിച്ചു

ദൃശ്യങ്ങള്‍ മുഖ്യനെ കാണിച്ചു

ഭരണ രംഗത്തുള്ള ആറ് പ്രമുഖര്‍ സരിതയെ ശാരീരികമായി ഉപയോഗിച്ചു എന്നാണ് ആരോപണം. ഇതില്‍ അഞ്ച് പേരുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചുവെന്നാണ് ബിജു പറയുന്നത്. ആറാമത്തെ ദൃശ്യം ഉമ്മന്‍ ചാണ്ടിയുടേതായിരുന്നത്രെ.

മുഖ്യനെ കണ്ടത് ഒളിവില്‍ കഴിയുമ്പോള്‍

മുഖ്യനെ കണ്ടത് ഒളിവില്‍ കഴിയുമ്പോള്‍

സരിത എസ് നായരെ അറസ്റ്റ് ചെയ്തതിന് ശേഷം ബിജു ഒളിവിലായിരുന്നു. ഈ സമയത്താണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ദൃശ്യങ്ങള്‍ കാണിച്ചത്. പോലീസ് തേടുന്ന പ്രതി എങ്ങനെ മുഖ്യമന്ത്രിയെ കണ്ടു എന്നതും ചോദ്യമാണ്.

 തലകള്‍ ഉരുളുമോ?

തലകള്‍ ഉരുളുമോ?

സരിത എസ് നായരുമായി ബന്ധപ്പെടുത്തി പല കോണ്‍ഗ്രസ് നേതാക്കളുടേയും പേരുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും ഒരു തെളിവും ഉണ്ടായിരുന്നില്ല. ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ദൃശ്യങ്ങള്‍ ഹാജരാക്കിയാല്‍ അത് ഒരു പക്ഷേ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തന്നെ അവസാനമാകും.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+