കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഹൗസിലെ നിയമനം വിഎസിന്റെ കത്തുകൂടി പരിഗണിച്ച്, കേരളത്തിലെ ഉന്നതനിയമനങ്ങൾ വെള്ളപൂശാനാവില്ല: ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ഡല്‍ഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ഇടതുസര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ല്‍ കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്.

കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐപി വിഭാഗം ഉദ്ഘാടനം പത്തിന് കെകെ ശൈലജ നിര്‍വഹിക്കുംകോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐപി വിഭാഗം ഉദ്ഘാടനം പത്തിന് കെകെ ശൈലജ നിര്‍വഹിക്കും

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

പിഎസ്‌സിക്കു വിട്ടതല്ല

പിഎസ്‌സിക്കു വിട്ടതല്ല

കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ടതല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡനര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കല്‍ റിക്രൂട്ട്മെന്റ് പ്രകാരമുള്ള ഈ നിയമനത്തില്‍ ഹിന്ദിക്കാര്‍ ഉള്‍പ്പെടെയുണ്ട്.

എല്ലാ പാര്‍ട്ടികളുടെയും

എല്ലാ പാര്‍ട്ടികളുടെയും

ഡല്‍ഹി എകെജി സെന്ററില്‍ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ആളുകളുണ്ട്. ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ ലോക്കല്‍ റിക്രൂട്ട്മെന്റാണ് കേരള ഹൗസില്‍ നടന്നിട്ടുള്ളത്. സ്പെഷല്‍ റൂള്‍സ് നിലവില്‍ വന്നശേഷവും ലോക്കല്‍ റിക്രൂട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 5 പേരെ നിയമിച്ചു കഴിഞ്ഞു. 20 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

 പിഎസ് സി വഴിയാണ്

പിഎസ് സി വഴിയാണ്

കേരള ഹൗസിലെ ഉയര്‍ന്ന തസ്തികകളിലുള്ള നിയമനം പിഎസ് സി വഴിയാണ്. അവര്‍ ഡല്‍ഹിയില്‍ ഡെപ്യുട്ടേഷനിലാണ് എത്തുന്നത്. ഈ തസ്തികകളില്‍ പിഎസ്സിക്കു പുറത്ത് മറ്റൊരു നിയമനവും ഇതുവരെ നടന്നിട്ടില്ല.

അഭാവം പ്രകടമാണ്

അഭാവം പ്രകടമാണ്

ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകളില്‍ കേരളത്തില്‍ നിന്നു നിയമനം നടത്തിയാല്‍ അവര്‍ ഒരിക്കലും ഡല്‍ഹിയില്‍ ജോലിയില്‍ തുടരില്ല. കേരളത്തിലെ ചില ജില്ലകളില്‍ പോലും സര്‍ക്കാര്‍ ജീവനക്കാരുടെ അഭാവം പ്രകടമാണ്. അതുകൊണ്ടാണ് കേരള ഹൗസില്‍ ലോക്കല്‍ റിക്രൂട്ട്മെന്റിലൂടെ എക്കാലവും നിയമനം നടന്നിട്ടുള്ളത്.

തമ്മില്‍ ഒരു താരതമ്യവുമില്ല

തമ്മില്‍ ഒരു താരതമ്യവുമില്ല

ഇപ്പോള്‍ പാര്‍ട്ടിക്കാരെ പിഎസ് സി തസ്തിക ഉള്‍പ്പെടെയുള്ള ഉന്നതപദവികളില്‍ കൂട്ടത്തോടെ നിയമിക്കുന്നതും ഡല്‍ഹിയില്‍ നടന്ന ലാസ്റ്റ് ഗ്രേഡുകാരുടെ നിയമനവും തമ്മില്‍ ഒരു താരതമ്യവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ബിന്ദു കൃഷ്ണ ചാത്തന്നൂരിൽ?ശൂരനാട് രാജശേഖരന് രാജ്യസഭ സീറ്റ്;കൊല്ലത്ത് പ്രശ്നപരിഹാരത്തിന് പുതിയ നീക്കംബിന്ദു കൃഷ്ണ ചാത്തന്നൂരിൽ?ശൂരനാട് രാജശേഖരന് രാജ്യസഭ സീറ്റ്;കൊല്ലത്ത് പ്രശ്നപരിഹാരത്തിന് പുതിയ നീക്കം

പിസി ജോര്‍ജിന് പൂഞ്ഞാര്‍ മാത്രം, യുഡിഎഫ് പിന്തുണയ്ക്കും, എ ഗ്രൂപ്പിനെ വെട്ടി ചെന്നിത്തലയുടെ നീക്കം!!പിസി ജോര്‍ജിന് പൂഞ്ഞാര്‍ മാത്രം, യുഡിഎഫ് പിന്തുണയ്ക്കും, എ ഗ്രൂപ്പിനെ വെട്ടി ചെന്നിത്തലയുടെ നീക്കം!!

കണ്ണുരുട്ടി പിണറായി വിജയന്‍; ആലപ്പുഴയില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന്കണ്ണുരുട്ടി പിണറായി വിജയന്‍; ആലപ്പുഴയില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന്

ഇടുക്കിയില്‍ കോണ്‍ഗ്രസിന് പുതുതന്ത്രം; എംഎം മണിക്കെതിരെ പട്ടികയില്‍ മൂന്ന് യുവാക്കള്‍, 4 സീറ്റ് കിട്ടണംഇടുക്കിയില്‍ കോണ്‍ഗ്രസിന് പുതുതന്ത്രം; എംഎം മണിക്കെതിരെ പട്ടികയില്‍ മൂന്ന് യുവാക്കള്‍, 4 സീറ്റ് കിട്ടണം

ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതുവരെ നല്‍കിയത് 1,703 കോടി: യുഡിഎഫ് സർക്കാർ നൽകിയത് 553 കോടിയെന്നും ധനമന്ത്രിദുരിതാശ്വാസ നിധിയിൽ നിന്ന് ഇതുവരെ നല്‍കിയത് 1,703 കോടി: യുഡിഎഫ് സർക്കാർ നൽകിയത് 553 കോടിയെന്നും ധനമന്ത്രി

English summary
Oommen Chandy says appointment in Kerala House was also considered the letter of VS Achuthanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X