Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന് പിന്നാലെ ശൈലജയും പുറത്തേക്ക്? രാജിയില്‍ ഉറച്ച് പ്രതിപക്ഷം, ഇനി രക്ഷയില്ല...

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പിടിവിടാതെ പ്രതിപക്ഷം. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്ന് കാട്ടി പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആരോഗ്യമന്ത്രി രാജിവെക്കണം അല്ലെങ്കില്‍ മന്ത്രിയെ, മുഖ്യമന്ത്രി മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കമ്മീഷനിലെ രണ്ടംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

ഷാഫി പറമ്പില്‍ എംഎല്‍എയാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം ഉണ്ടായതായി ഹൈക്കോടതി ഉത്തരവിലുണ്ടെന്ന് ഷാഫി പറമ്പില്‍
പറഞ്ഞു. സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം ടിബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്.

 അപേക്ഷാ തീയ്യതി നീട്ടി

അപേക്ഷാ തീയ്യതി നീട്ടി

അപേക്ഷാ തീയ്യതി നീട്ടി നല്‍കിയാണ് സുരേഷിനെ നിയമിച്ചത്. അപേക്ഷാ തീയ്യതി നീട്ടി നല്‍കിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

12 കേസുകളിലെ പ്രതി

12 കേസുകളിലെ പ്രതി

സുരേഷ് 12 കേസുകളിലെ പ്രതിയാണ്. ഒരുകേസില്‍ 65 ദിവസത്തോളം റിമന്‍ഡില്‍ കിടന്നയാളാണ്. കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ചൈല്‍ഡ് വെല്‍ഫയര്‍ അതോറിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളുമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ആവശ്യം മന്ത്രിയുടെ രാജി

ആവശ്യം മന്ത്രിയുടെ രാജി

അതേസമയം മന്ത്രി രാജിവെക്കുകയോ പുറത്താക്കുകയോ വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എല്ലാ കാര്യങ്ങളും
നോക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിമര്‍ശനം ഉണ്ടായിരുന്നു

വിമര്‍ശനം ഉണ്ടായിരുന്നു

ഹൈക്കോടതിയുടെ വിമര്‍ശനം ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ചരിത്രത്തിലെ ആദ്യ സംഭവം

കേരള ചരിത്രത്തിലെ ആദ്യ സംഭവം

സംസ്ഥാന ചരിത്രത്തില്‍ ഏതെങ്കിലുമൊരു മന്ത്രിക്കെതിരെ ഹൈക്കോടതിയുടെ അന്തിമ വിധിന്യായത്തില്‍ ഇത്തരം ഗുരുതരമായ പരാമര്‍ശങ്ങള്‍ വരുന്നത് ആദ്യമായാണെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പില്‍ പറഞ്ഞു.

എല്ലാം മുന്നിലെത്തിയ ഫയലിലെ നിര്‍ദേശപ്രകാരം

എല്ലാം മുന്നിലെത്തിയ ഫയലിലെ നിര്‍ദേശപ്രകാരം

കസര്‍കോട്, തൃശൂര്‍, പത്തനംതിട്ട എന്നീ
ജില്ലകളില്‍ നിന്ന് ഒരാള്‍ പോലും വരാത്ത സാഹചര്യത്തില്‍ മന്ത്രിയുടെ മുന്നിലെത്തിയ ഫയലിലെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചതെന്ന വിശദീകരണമാണ് മുഖ്യമന്ത്രി നല്‍കിയത്. കോടതിയില്‍ അഭിഭാഷകന്‍ ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.

''കടക്ക് പുറത്ത്''

''കടക്ക് പുറത്ത്''

ബന്ധുനിയമന വിവാദത്തില്‍ ഇ. പി ജയരാജനെ രാജിവെപ്പിച്ച മുഖ്യമന്തിരി ശൈലജ ടീച്ചറിനെ സംരക്ഷിക്കുന്നതെന്തിനെന്ന ഷാഫി പറമ്പില്‍ ചോദിച്ചു. കടക്കുപുറത്തെന്ന് മാധ്യമങ്ങളോടു പറഞ്ഞ മുഖ്യമന്ത്രി ഇത് മന്ത്രിയോടും പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പീകര്‍ക്ക് നേരെയും പ്രതിഷേധം

സ്പീകര്‍ക്ക് നേരെയും പ്രതിഷേധം

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി സ്പീക്കര്‍ക്ക് നേരെ തിരിയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+