കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെക്കാതെ ശിവന്‍കുട്ടിയെ വിടില്ല: സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ഇന്നലെ വിധി വന്നത് മുതല്‍ വിഡി സതീശനും കെ സുധാകരനും ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. ഇന്ന നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.

സര്‍ക്കാരിന് തിരിച്ചടിയായ സുപ്രീംകോടതി വിധിയും മന്ത്രിയുടെ രാജി ആവശ്യത്തിലും അടിയന്തര പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ തീരുമാനം. നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസും ബഹുജന സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം പ്രതിപക്ഷം രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് സിപിഎം വ്യക്തമാക്കിയത്.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

vsivankutty-

സുപ്രീം കോടതിയുടെ വിധി പൂർണമായി അംഗീകരിക്കുന്നുവെന്നും നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നുമായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം. ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരും. കോടതി വിധി പൂർണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
V Sivankutty about the education system in Kerala

English summary
Opposition demands resignation of v sivankutty: Protests inside and outside assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X