കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇപി എന്ന മഹാനായ മനുഷ്യൻ യുഡിഎഫ് ഭവനത്തിന്റെ ഐശ്വര്യം', പരിഹാസവുമായി വിഡി സതീശൻ

Google Oneindia Malayalam News

ആലപ്പുഴ: ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇ പി എന്ന മഹാനായ മനുഷ്യൻ ഞങ്ങളുടെ യു ഡി എഫ് ഭവനത്തിൻ്റെ ഐശ്വര്യം ആണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവർണർ പദവി ആവശ്യമില്ലെന്ന ഇ പി ജയരാജന്റെ പ്രസ്താവനയോടാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നിയമസഭ കയ്യാങ്കളിക്കിടെ വി ശിവന്‍കുട്ടിയെ പ്രതിപക്ഷ അംഗങ്ങള്‍ അക്രമിച്ച് ബോധരഹിതനാക്കിയെന്നും ഇ പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗവർണർ മുഖ്യമന്ത്രി തർക്കത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് ശരിയെന്ന് തെളിയുന്നുവെന്നും സതീശന്‍ പറഞ്ഞു.' മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് നിയമ വിരുദ്ധ കാര്യങ്ങൾ ചെയ്തപ്പോൾ ഒരു പരാതിയും ഇല്ല. സർക്കാർ പറയുന്ന കാര്യങ്ങൾ ചെയ്യാതായപ്പോൾ ഗവർണറെ ആർ എസ് എസ് വക്താവ് എന്ന് കുറ്റപ്പെടുത്തുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ ഇപ്പോൾ എടുക്കുന്ന നിലപാട് ശരിയാണെന്നും പ്രതപിക്ഷ നേതാവ് പറഞ്ഞു.

vd satheesan

'എന്തൊരു കരുതലാണ് മോദിജിക്ക് കേരളത്തോട്... ദുരന്തസമയത്തൊക്കെ ഒപ്പം നിന്നു'; പുകഴ്ത്തി നിര്‍മല സീതാരാമന്‍'എന്തൊരു കരുതലാണ് മോദിജിക്ക് കേരളത്തോട്... ദുരന്തസമയത്തൊക്കെ ഒപ്പം നിന്നു'; പുകഴ്ത്തി നിര്‍മല സീതാരാമന്‍

ഗവർണർ പദവി തന്നെ ഒരു ആവശ്യമില്ലാത്ത പദവിയാണെന്നും അത് എടുത്തു കളേയേണ്ടതാണന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവന.
ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥാനത്ത് ഇരുന്ന് എന്തും വിളിച്ച് പറയുന്ന നിലയിലേക്ക് കേരളത്തിലെ ഗവർണർ മാറിക്കഴിഞ്ഞുവെന്ന് ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു.
ആർക്കോ വേണ്ടി, ആരുടേയോ താൽപ്പര്യങ്ങൾക്കനുസരിച്ച് കേരളത്തിന്റെ ജനാധിപത്യ ബോധത്തെയും സാംസ്‌കാരിക ബോധത്തെയും മലീനസമാക്കുകയാണ് കേരളഗവർണർ ചെയ്യുന്നതെന്ന് ഇപി ജയരാജൻ വിമർശിച്ചിരുന്നു.

'സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ഉള്ള കാര്യം നേരെ മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രി.കര്‍ട്ടനു പുറകില്‍നിന്ന് കളിക്കുന്നവരല്ല നല്ല കമ്യൂണിസ്റ്റുകാർ'. ഇപി കൂട്ടി ചേർത്തു. നിയമസഭ കയ്യാങ്കളിക്കിടെ വി.ശിവൻകുട്ടിയെ കണ്ടിട്ടില്ലെന്ന നിലപാടും ഇപി ആവർത്തിച്ചു.

 ഭാരത് ജോഡോ യാത്രയിൽ പേക്കറ്റടി സജീവം, ഡിസിസി പ്രസിഡന്റിന്റെ 5000 മോഷണം പോയി ഭാരത് ജോഡോ യാത്രയിൽ പേക്കറ്റടി സജീവം, ഡിസിസി പ്രസിഡന്റിന്റെ 5000 മോഷണം പോയി

English summary
opposition leader vd satheesan criticized ldf convener ep jayarajan over kerala governor controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X