'പുറത്തിറങ്ങാനാവില്ലെന്ന് ഇപി'; 'സുരക്ഷയില്ലാതെ സഞ്ചരിക്കും, തടയാം'; വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍
സി പി എമ്മിന് എന്തും ആകാമെന്ന സ്ഥിതിയാണ്. അധികാരത്തിന്റെ ദുര്‍വിനിയോഗമാണ് എല്ലായിടത്തും നടക്കുന്നത്.

കോട്ടയം: മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാന്‍ കഴിയില്ലെന്നും കരിങ്കൊടിക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടില്‍ ഇരിക്കേണ്ടിവരുമെന്നുമാണ് ഇ പി പറഞ്ഞത്. എന്നാല്‍ ഇ പിയുടെ വെല്ലുവിളി ഏറ്റെടുത്ത് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വി ഡി സതീശന്‍.

വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശന്‍
പ്രതിപക്ഷ നേതാവിനെ തടയുമെന്ന എല്‍ ഡി എഫ് കണ്‍വീനറുടെ വെല്ലുവിളി സ്വീകരിക്കുന്നെന്ന് വി ഡി സതീശന്‍ അറിയിച്ചു. യു ഡി എഫ് പ്രതിഷേധം തുടരും. വേണമെങ്കില്‍ തടയാം. ഞാന്‍ മുഖ്യമന്ത്രിയെ പോലെ പൊലീസിന്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല. ഒരു പൊലീസുകാരന്റെ പോലും അകമ്പടിയില്ലാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കുമെന്നും വി ഡി സതീശന്‍ വെല്ലുവിളിച്ചു.

എല്‍ഡിഎഫ് കണ്‍വീനറുടെ വരവ്
പിണറായി സര്‍ക്കാരിനെ രക്ഷപ്പെടുത്താനല്ല കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എല്‍ ഡി എഫ് കണ്‍വീനറുടെ വരവ്. ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസിലാണ് കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആരും പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ കുറിച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞത്.

ജയരാജന്റെ രണ്ടാമത്തെ വാചകം
മാധ്യമ പ്രവര്‍ത്തകന്റെ പിതൃത്വത്തെ ചോദ്യം ചെയ്തുള്ളതാണ് ജയരാജന്റെ രണ്ടാമത്തെ വാചകം. അത് നിയമസഭയില്‍ പോലും പറയാന്‍ സാധിക്കാത്ത തരത്തിലുള്ള അധിക്ഷേപമാണ്. ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടി പാലായില്‍ ബസ് സ്റ്റാന്‍ഡ് അടച്ചുകെട്ടിയാണ് സ്റ്റേജ് നിര്‍മ്മിക്കുന്നത്.

എന്ത് തോന്ന്യവാസവും കാണിക്കാനുള്ള ലൈസന്‍സ്
സി പി എമ്മിന് എന്തും ആകാമെന്ന സ്ഥിതിയാണ്. അധികാരത്തിന്റെ ദുര്‍വിനിയോഗമാണ് എല്ലായിടത്തും നടക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ പോഷക സംഘടനകള്‍ക്കും എന്ത് തോന്ന്യവാസവും കാണിക്കാനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന്റെ ഐശ്വര്യമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം സുധാകരന്‍ രംഗത്തെത്തിയിരുന്നു.

ഐശ്വര്യമല്ല മറിച്ച് മഹാദുരന്തം
മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആദ്യം ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി വരുത്തണം.

മറ്റൊരു വഴിയും മുന്നിലില്ല
സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍നിന്ന് 12 ദിവസം വിട്ടുനിന്നശേഷം തൃശൂരില്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തിലുടെനീളം ജയരാജന്‍ മുഖ്യമന്ത്രിയെ പ്രശംസകൊണ്ട് പുമൂടല്‍ നടത്തിയത് ഗത്യന്തരമില്ലാതെയാണ്. ഇപി ജയരാജനുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട വൈദേകം റിസോര്‍ട്ടിലേക്ക് ആദായനികുതി വകുപ്പും ഇഡിയും എത്തുകയും വൈദേകത്തില്‍ നടന്ന ക്രമക്കേടുകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ നിവേദനം മുഖ്യമന്ത്രിക്കു ലഭിക്കുകയും ചെയ്തപ്പോള്‍ മറ്റൊരു വഴിയും മുന്നിലില്ല. പിണറായിയാണ് കേരളം, കേരളമാണ് പിണറായി എന്നുവരെ ജയരാജന് വിശേഷിപ്പിക്കേണ്ടി വരുമെന്ന് കെ സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications