പിണറായി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം!!
നിയമസഭാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. വിഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. ലൈഫ് മിഷനിലെ തട്ടിപ്പും സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണങ്ങളും പ്രമേയത്തില്‍ ഉയര്‍ന്നു. എല്ലാറ്റിന്റെയും ഉത്തരവാദിത്തം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുന്നുവെന്ന് സതീശന്‍ ആരോപിച്ചുഅദാനിയെ ഒരേ സമയം എതിര്‍ക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. സ്വന്തം ശീലം വെച്ച് മറ്റുള്ളവരുടെ അളക്കുന്നതാണ് പ്രശ്‌നമെന്നായിരുന്നു ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി.

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നടപടി സുതാര്യമായിരുന്നു. കൊറോണ പ്രതിരോധത്തിന് സുരക്ഷാ ഉപകരണങ്ങളുടെ കുറവ് വന്നിട്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ ഇടപെട്ടതുകൊണ്ടാണിത്. 100 രൂപയ്ക്ക് പിപിഇ കിറ്റ് ലഭിക്കും. പക്ഷേ, നിലവാരിമില്ലാത്തതാകും. ഗുണ നിലവാരം പ്രധാനമാണെന്നും ആരോഗ്യ മന്ത്രി ശൈലജ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിനുള്ള മറുപടിയായി പറഞ്ഞു.
സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈവേയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതില്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. കൊറോണ പ്രതിരോധം പിആര്‍ എക്‌സര്‍സൈസായി. ലാവ്‌ലിന്‍ എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ദേശീയ പാതയോരത്തെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്രമ കേന്ദ്രങ്ങള്‍ പണിയാന്‍ ഐഒസി ഈ ഭൂമി ചോദിച്ചിട്ട് നല്‍കിയിട്ടില്ല. പൊതുമരാമത്ത് മന്ത്രി അറിയാതെ സെക്രട്ടറി ഉത്തരവിറക്കി. മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുപിടിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഗണേഷ് കുമാറിന്റെ പെരുമാറ്റത്തെ ചൊല്ലി സഭയില്‍ തര്‍ക്കം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേര്‍ക്കുനേര്‍. ഗണേഷ് കുമാര്‍ പ്രതിപക്ഷത്തോട് അപമര്യാദയായി പെരുമാറിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ മാന്യമായ അംഗത്തോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി രാഷ്ട്രീയ ചവറ്റുകൊട്ടയില്‍ എറിയണമെന്ന് പ്രദീപ് കുമാര്‍ എംഎല്‍എ. ചാനലുകളില്‍ വരുന്ന കാര്യങ്ങള്‍ മാത്രമാണ് പ്രമേയത്തിലുള്ളത്. ഷേയ്ക്‌സ്പിയറിന്റെ ചില ഉദ്ധരണികള്‍ ചേര്‍ക്കുക മാത്രമാണ് സതീശന്‍ ചെയ്തത്. പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രദീപ് കുമാര്‍.
പ്രതിപക്ഷ പ്രമേയം മല എലിയെ പ്രസവിച്ച പോലെ എന്ന് എസ് ശര്‍മ. പാലാ, വട്ടിയൂര്‍കാവ്, കോന്നി മണ്ഡലങ്ങള്‍ യുഡിഎഫിന് നഷ്ടപ്പെട്ടു. ഇടതുപക്ഷത്തിന് അരൂരും നഷ്ടപ്പെട്ടമായി. എങ്കിലും താരതമ്യം ചെയ്യുമ്പോള്‍ ജനപിന്തുണയില്ലാത്തത് പ്രതിപക്ഷത്തിനാണ്. സര്‍ക്കാരിന്റെ ജനപിന്തുണ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തിന് ധാര്‍മിക അവകാശമില്ലെന്നും ശര്‍മ.
READ MORE












Click it and Unblock the Notifications