ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷം; പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കണമെന്ന് ധനമന്ത്രി
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കൽ നയം പ്രഖ്യാപിക്കുമ്പോഴും അനാവശ്യ ധൂർത്തുകൾ ഒഴിവാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇത്രയും വലിയ തുക എങ്ങനെയാണ് സർക്കാർ ചെലവഴിക്കുന്നതെന്ന് പിടി തോമസ് എംഎൽഎ നിയമസഭയിൽ ചോദിച്ചു.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
എന്നാൽ പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതിപക്ഷത്തിന്റെ വിമർശനവത്തിന് മറുപടി നൽകിയത്. സംസ്ഥാനത്ത് 100 മുതൽ 120 വർഷം വരെ പഴക്കമുള്ള കെട്ടിടങ്ങളുണ്ട്, അവ സംരക്ഷിക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തണം, അത്തരം പഴയ കെട്ടിടങ്ങളിൽ ഒന്നാണ് ക്ലിഫ് ഹൗസ് എന്നും മന്ത്രി വ്യക്തമാക്കി.അമിത ചെലവ് ഒഴിവാക്കുകയെന്നാൽ സർക്കാർ ചെയ്യേണ്ട മിനിമം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക ബാലഗോപാൽ പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു.
98 ലക്ഷം രൂപയ്ക്കാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് ക്ലിഫ് ഹൗസിന്റെ മോടിപിടിപ്പിക്കൽ കരാർ നൽകിയിരിക്കുന്നത്..സെക്യൂരിറ്റി ജീവനക്കാര്‍, ഗണ്‍മാന്‍മാര്‍, ഡ്രൈവര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിശ്രമമുറികള്‍ പുതുക്കുന്നതിനാണ് കരാർ .ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 9,56,871 രൂപയാണ് ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാന്‍ ഉപയോഗിച്ചത്. മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റ പണിക്കായി 82,35,743 രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചെലവഴിച്ചിരുന്നു.
ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications