സംസ്ഥാനത്ത് പോലീസിന്റെ അഴിഞ്ഞാട്ടം, അട്ടപ്പാടിയിലെ പോലീസ് നടപടിക്കെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം. അട്ടപ്പാടിയില്‍ ആദിവാസി മൂപ്പനേയും മകനേയും പോലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചത്. അട്ടപ്പാടി വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണം എന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു.
ആദിവാസി ഊരില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. ആദിവാസി ഊരില്‍ കയറണമെങ്കില്‍ വകുപ്പിന്റെ അനുമതി വേണമെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് പാലിക്കാതെ ആണ് പോലീസ് ഊരില്‍ കയറിയത്. പോലീസ് ഒരു കുട്ടിയുടെ മുഖത്ത് അടിക്കുകയും വസ്ത്രം ഊരിപ്പിക്കുകയും ചെയ്തു എന്നും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആരോപിച്ചു. അട്ടപ്പാടി വിഷയത്തിലെ അടിയന്തര പ്രമേയത്തിന് പോലീസിനെ ന്യായീകരിച്ച് കൊണ്ടുളള മറുപടി ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയത്.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
മറ്റൊരാളുടെ പറമ്പിൽ പശുവിനെ മേയ്ച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് 3 നാണ് പാലക്കാട് ഷോളയൂര്‍ വട്ടലക്കി ഊരില്‍ കുറുന്താചലം എന്നയാളുടെ പറമ്പില്‍ സമീപവാസിയായ മുരുകന്റെ ഭാര്യ രാജാമണി പശുവിനെ മേയ്ച്ചത് കുറുന്താചലം ചോദ്യം ചെയ്തു. തുടര്‍ന്ന് ഉച്ചക്ക് 2.30 മണിക്ക് ചൊറിയ മൂപ്പനും മകനായ മുരുകനും ചേര്‍ന്ന് കുറുന്താചലത്തിനെ ദേഹോപദ്രവമേല്‍പ്പിച്ചു.
സംഭവത്തില്‍ കുറുന്താചലത്തിന്റെ വലതു കൈയ്യിലെ ചെറുവിരലിന് പൊട്ടലും തലയ്ക്ക് പരിക്കുമേറ്റു. തുടര്‍ന്ന് കുറുന്താചലം ആശുപത്രിയില്‍ ചികിത്സ തേടി. ഇക്കാര്യത്തിന് കുറുന്താചലത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുരുകന്‍, ചൊറിയമൂപ്പന്‍, മുരുകന്റെ ഭാര്യ രാജാമണി എന്നിവര്‍ക്കെതിരെ ആഗസ്റ്റ് 6 ന് കേസ്സെടുത്തു. IPC 341, 326, 294(b), 34 എന്നീ വകുപ്പുകള്‍ പ്രകാരം ക്രൈം. 55/2021 ആയി ഷോളയൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുന്നത് എന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി മുരുകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഇയാള്‍ സ്റ്റേഷനില്‍ ഹാജരായില്ല. തുടര്‍ന്ന്കുറുന്താചലത്തിനെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഷോളയൂര്‍ പോലീസ് ഇന്‍സ്‌പെക്ടറും സംഘവും ആഗസ്റ്റ് 8-ാം തീയതി രാവിലെ വട്ടലക്കി ഊരിലെത്തി. പ്രതികളായ മുരുകനെയും ചൊറിയ മൂപ്പനെയും ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വിസമ്മതിച്ചു.
തുടര്‍ന്ന് ഇവര്‍ പരിസരവാസികളെ വിളിച്ചുകൂട്ടി മുരുകനെയും ചൊറിയമൂപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നത് തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. തുടര്‍ന്ന് പോലീസ് ഒന്നും രണ്ടും പ്രതികളെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ക്രമസമാധാനം നിലനിര്‍ത്തുവാനും നിമയമവാഴ്ച പുലര്‍ത്തുന്നതിനും പോലീസ് സ്വീകരിച്ച സ്വാഭാവിക നടപടിയായാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടിയെ മർദ്ദിച്ചതായുളള പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രാഥമിക അന്വേഷണം നടത്തിവരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications